Category: kerala

​ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ദമ്പതികള്‍ക്ക് പരിക്ക്

തൃശൂര്‍: തൃശൂര്‍ ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ദമ്പതികള്‍ക്ക് പരിക്ക്. ആരോവീട്ടില്‍ കുട്ടപ്പന്‍(70), ഭാര്യ അംബിക(65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കിടപ്പുരോഗികളാണ് ഇവര്‍. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. അപകടം നടക്കുമ്പോള്‍ കുട്ടപ്പനും ഭാര്യയും ഉറക്കത്തിലായിരുന്നു. പൊട്ടിത്തെറിച്ച ഫ്രിഡ്ജില്‍ നിന്ന് വീടിനുള്ളിലേക്ക് തീ പടരുകയായിരുന്നു. മുറി മുഴുവന്‍ കനത്ത പുക നിറയുകയും ചെയ്തു. വീടിന്റെ ഭിത്തികള്‍ക്ക് വിള്ളലുണ്ടായിട്ടുണ്ട്. ജനല്‍ ചില്ലുകളും തകര്‍ന്നു. ഫ്രിഡ്ജ് പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. അഗ്നിരക്ഷാ സേനയെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ പൂര്‍ണമായും അണച്ചത്. […]
Read more

വിദ്യയ്ക്ക് പിന്നാലെ എംപിമാരായ ഷാഫിക്കും ഡീന്‍ കുര്യാക്കോസിനും അജ്ഞാത കോള്‍

ന്യൂഡല്‍ഹി: വിദ്യാബാലകൃഷ്ണന്‍ എംഎല്‍എയ്ക്ക് മന്ത്രി പദവി വാഗ്ദാനം ചെയ്തു കൊണ്ടുള്ള ഫോണ്‍ കോളിന് പുറമേ, കോണ്‍ഗ്രസിലെ നിരവധി നേതാക്കള്‍ക്ക് ഇത്തരം അജ്ഞാത സന്ദേശം ലഭിച്ചതായി റിപ്പോര്‍ട്ട്. എംപിമാരായ ഷാഫി പറമ്പില്‍, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ക്കും സമാന ഫോണ്‍ കോളുകള്‍ ലഭിച്ചു. ഉന്നത പദവികളാണ് ഇവര്‍ക്ക് വാഗ്ദാനം ലഭിച്ചത്. സംഭവത്തില്‍ വയനാട് എംപി പ്രിയങ്കാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി എസ് രാജ്കുമാര്‍ പൊലീസില്‍ പരാതി നല്‍കി. വയനാട് എംപിയുടെ ഓഫീസില്‍ നിന്നാണെന്നു പറഞ്ഞാണ് ഇവരെ വിളിച്ചത്. കോടികള്‍ നല്‍കിയാല്‍ […]
Read more

‘വി.ഡി. സതീശൻ തിരുവനന്തപുരത്ത് ഇരുന്നാൽ മതി, ഉമ്മാക്കി കാണിക്കേണ്ട’; എം.എം മണി

കഞ്ഞിക്കുഴി: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയും അധിക്ഷേപവുമായി സി.പി.എം നേതാവ് എം.എം. മണി. സിപിഎം നഗരംപാറ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനംചെയ്ത് സംസാരിക്കുന്നതിനിടെയാണ് എം.എം. മണിയുടെ പ്രസ്താവന. കഞ്ഞിക്കുഴി മേഖലയിൽ വനംവകുപ്പ് നടത്തുന്ന കുടിയിറക്കൽ നീക്കങ്ങൾക്കെതിരെയായിരുന്നു മണിയുടെ പ്രസംഗം. മര്യാദകേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യംചെയ്യണമെന്ന് തങ്ങൾക്കറിയാമെന്നും അത്തരക്കാർക്ക് വഴിയേനടക്കാൻ കഴിയില്ലെന്നും മണി വെല്ലുവിളിച്ചു. ‘മര്യാദകേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ, ഉദ്യോഗസ്ഥർക്ക് വീട്ടിൽ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം ഓർക്കണം. ഞങ്ങൾ വീട്ടിൽ മടങ്ങി […]
Read more

കേരളത്തിലെ ആദ്യ ആഷാഢ നവരാത്രി മഹോത്സവത്തിന് തുടക്കം

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ വരാഹി പഞ്ചമിദേവി ക്ഷേത്രമായ പേട്ട കല്ലുമൂട് പഞ്ചമിദേവി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ആഷാഢ നവരാത്രി മഹോത്സവത്തിന് തുടക്കമായി. ജൂലൈ 15 മുതല്‍ 23 വരെയാണ് ചടങ്ങുകള്‍. വരാഹി ദേവിക്ക് അതീവ പ്രാധാന്യമുള്ള ഈ ഉത്സവത്തോടനുബന്ധിച്ച് വിപുലമായ ഹോമങ്ങളും അപൂര്‍വ്വ പൂജകളുമാണ് ക്ഷേത്രത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. ക്ഷേത്രതന്ത്രി കണ്ടിയൂര്‍ നീലമന ഇല്ലത്ത് പ്രശാന്ത് ജി. നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍. പ്രത്യേകം തയ്യാറാക്കുന്ന യജ്ഞമണ്ഡപത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗായത്രിഹോമം, ഗായത്രിപൂജ, മഹാലക്ഷ്മിഹോമം, നവഗ്രഹ പൂജ, ഭൂവാരാഹി […]
Read more

ഈവർഷം ആദ്യ പകുതിയിൽ 66,000 ഗോൾഡൻ വിസകൾ നൽകി ദുബായ്

ദുബായ് : ഈ വർഷത്തെ ആദ്യ ആറുമാസത്തിനുള്ളിൽ വിസ്മയകരമായ വളർച്ച കൈവരിച്ച് ദുബായ് താമസ, കുടിയേറ്റ വകുപ്പ് ഈ കാലയളവിൽ 66,000 ഗോൾഡൻ വിസകളും 10.5 ലക്ഷത്തിലേറെ പുതിയ റെസിഡൻസി പെർമിറ്റുകളുമാണ് അധികൃതർ അനുവദിച്ചത്. താമസത്തിനും ജോലിക്കും നിക്ഷേപത്തിനുമുള്ള മികച്ച കേന്ദ്രമെന്ന നിലയിൽ ദുബായ് കൂടുതൽ ശ്രദ്ധയാകർഷിക്കുന്നു എന്നതിന്റെ തെളിവാണ് ഈ കണക്കുകൾ. ജി.ഡി.ആർ.എഫ്.എ. ദുബായ് ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി ആണ് നേട്ടങ്ങൾ പ്രഖ്യാപിച്ചത്. […]
Read more

ജി സുധാകരനെതിരെ നടപടിയുമായി സിപിഐഎം; വക്കീല്‍ നോട്ടീസ് അയച്ചു

തിരുവനന്തപുരം: വെല്ലുവിളികള്‍ക്കും പോരിനും പിന്നാലെ അമ്പലപ്പുഴ എംഎല്‍എ ജി സുധാകരനെതിരെ നിയമനടപടിക്കൊരുങ്ങി സിപിഐഎം. ആലപ്പുഴയില്‍ സിപിഐഎമ്മിനെതിരെ നടത്തിയ പ്രസംഗത്തിനെതിരെയാണ് നടപടിയെടുക്കാന്‍ സിപിഐഎം നീക്കം നടത്തുന്നത്. വിവാദ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം എന്നാവശ്യപ്പെട്ട് ജി സുധാകരന് വക്കീല്‍ നോട്ടീസ് അയച്ചു. സിപിഐഎം നേതാവ് വി ജി വിഷ്ണുവാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സിപിഐഎം നേതാക്കള്‍ക്കെതിരായ പൊളിറ്റിക്കല്‍ ക്രിമിനല്‍സ്, കഞ്ചാവ് കടത്തുകാര്‍ തുടങ്ങിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം […]
Read more

VD യുടെ ഓഫീസിൽ സംഘപരിവാർ എന്തിന്?

തിരുവനന്തപുരം : കോൺഗ്രസിന്റെയോ യു.ഡി.എഫിന്റെയോ മാത്രമല്ല, താൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നും കാണാൻ വരുന്നവരോട് വരേണ്ടെന്നു പറയാനാവില്ലെന്നും വി.ഡി. സതീശൻ. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ ഒഴിവാക്കി ആർ.എസ്.എസ്. നേതാക്കളെ മാസ്‌കറ്റ് ഹോട്ടലിൽ ഒളിച്ചു കണ്ടതുപോലെയല്ല, ഹിന്ദു ഐക്യവേദിയുടെ രണ്ടു നേതാക്കളെ ഓഫീസിൽ കണ്ടത്. അവരിൽ രണ്ടുപേർ തന്നെ നിരന്തരം വിമർശിക്കുന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘപരിവാർ നേതാക്കൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറിയിറങ്ങുകയാണെന്ന വിമർശനത്തിന് പത്രസമ്മേളനത്തിൽ മറുപടി നൽകുകയായിരുന്നു സതീശൻ. സർക്കാരിനെതിരേ സമരംനടത്തുന്ന സി.പി.എം. അനുകൂലസംഘടനയായ എൻ.ജി.ഒ. യൂണിയൻ, […]
Read more

വിഴിഞ്ഞം തുറമുഖത്തെ പ്രതിസന്ധിയിലാക്കാൻ പ്രതിപക്ഷം ശ്രമിക്കരുത്: വെള്ളാപ്പള്ളി

ആലപ്പുഴ: വിഴിഞ്ഞം കരാര്‍ കൈമാറ്റവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്കിടെ പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി വിഴിഞ്ഞം തുറമുഖത്തെ പ്രതിസന്ധിയിലാക്കാന്‍ പ്രതിപക്ഷം ശ്രമിക്കരുതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കരാര്‍ ലംഘനം ഉണ്ടാകുമ്പോള്‍ ചര്‍ച്ചകളിലൂടെ കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ തന്ത്രങ്ങള്‍ മെനയണം. അതിന് പലവിധ സമ്മര്‍ദ്ദങ്ങള്‍ വേണ്ടിവരുമെന്നും വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. എസ്എന്‍ഡിപി യോഗം മുഖപത്രമായ യോഗനാദം മുഖപ്രസംഗത്തില്‍ ആണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. ഓഹരി കൈമാറ്റ തീരുമാനം ബിസിനസ് തര്‍ക്കമായി കാണേണ്ട […]
Read more

‘ജീവിതത്തിൽ മദ്യപാനം നിർത്തിയത് ആ സിനിമ കണ്ടതിന് ശേഷം’; തുറന്നുപറഞ്ഞ് നടൻ അജു വർഗീസ്

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അജു വർഗീസ്. സഹനടനായും കോമഡി താരമായും നടനായും വില്ലനായും പ്രതിഭ തെളിയിച്ച അജു വർഗീസ് ഇന്ന് നിരവധി സിനിമകളുടെ ഭാഗമാണ്. ഇപ്പോളിതാ തന്റെ ജീവിതത്തിലെ ബുദ്ധിമുട്ടേറിയ സമയത്തെ കുറിച്ചും മദ്യപാനം നിർത്തുന്ന സാഹചര്യത്തിലേക്ക് എത്തിയതിനെ കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് അജു വർഗീസ്. ജീവിതത്തിൽ ആകെയുണ്ടായിരുന്ന ആഡംബരം മദ്യപാനമായിരുന്നെന്നും ജയസൂര്യ അഭിനയിച്ച വെള്ളം എന്ന സിനിമ കണ്ടതോട് കൂടി അത് ഇല്ലാതെയായെന്നും അജു വർഗീസ് പറയുന്നു. സിനിമയ്ക്ക് പ്രചോദനമായ യഥാർത്ഥ മനുഷ്യനല്ല, ജയസൂര്യ എന്ന […]
Read more

വി ഡി സതീശന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ

കൊച്ചി: ഓർത്തഡോക്സ്- യാക്കോബായ സഭ തർക്കം പരിഹരിക്കാൻ മുൻകൈ എടുക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ. സർക്കാരുമായി യോജിച്ച് പോകുവാൻ സഭ തയ്യാറാണ്. ‌നിയമവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് കോടതി വിധികളുടെ അടിസ്ഥാനത്തിലുള്ള പ്രശ്നപരിഹാരത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഓർത്തഡോക്സ് സഭ വ്യക്തമാക്കി. സഭാതർക്കത്തിന് ശാശ്വത പരിഹാരം ഉണ്ടാകുക എന്നത് ഏവരുടെയും സ്വപ്നമാണ്. മുഖ്യമന്ത്രിക്ക് ആ ദൗത്യം പക്ഷപാതരഹിതമായി നിർവഹിക്കുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നതായി ഓർത്തഡോക്സ് സഭ പ്രസ്താവനയിലൂടെ അറിയിച്ചു. […]
Read more

Recent News