അബ്ദുൽ റഹീമിനായി സമാഹരിച്ചതിൽ ബാക്കിയുള്ളത് 12 കോടിയിലേറെ രൂപ
കോഴിക്കോട്: സൗദി അറേബ്യയിൽ ജയിലിൽ കഴിഞ്ഞിരുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനത്തിനായി സംഭാവന ലഭിച്ചതിൽ ബാക്കിയുള്ളത് പന്ത്രണ്ട് കോടിയിലേറെ രൂപയെന്ന് കണക്ക്. അബ്ദുൽ റഹീം അസിസ്റ്റൻഡ് കമ്മിറ്റി എന്ന പേരിലാണ് ട്രസ്റ്റ് രജിസ്റ്റർ ചെയ്തത്. ഇതിൽ ആകെ സംഭാവന ലഭിച്ചത് 48.36 കോടി രൂപയാണ്. ദിയാധനം നൽകിയ തുക കഴിച്ച് ഇപ്പോൾ രണ്ട് അക്കൗണ്ടുകളിലായി ബാക്കിയുള്ളത് 12,83,32,555 രൂപയാണ്. 2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്‍റെ കൊലപാതകക്കേസിൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. […]
Read more

