Category: kerala

കാഫിർ സ്ക്രീൻഷോട്ട് കേസ്: എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി SIT

കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി പ്രത്യേക അന്വേഷണസംഘം. കാസിം അല്ല സ്ക്രീൻഷോട്ട് നിർമിച്ചത് എന്ന് വ്യക്തമായ സാഹചര്യത്തിലാണ് പ്രതിസ്ഥാനത്ത് നിന്ന് കാസിമിനെ ഒഴിവാക്കിയത്. എൽഡിഎഫ് നൽകിയ പരാതിയിലായിരുന്നു മുഹമ്മദ് കാസിമിനെ പ്രതി ചേർത്തത്. കാസിം കുറ്റക്കാരൻ അല്ല എന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. സന്ദേശം വ്യാജമാണെന്ന് കാണിച്ച് യൂത്ത് ലീഗും പരാതി നൽകിയിരുന്നു. രണ്ട് വർഷമായി നിയമപോരാട്ടത്തിൽ ആയിരുന്നു മുഹമ്മദ് കാസിം. സ്ക്രീൻഷോർട്ട് നിർമ്മിച്ചത് ഡിവൈഎഫ്ഐ […]
Read more

നിയമസഭയിൽ സന്ദർശക തിരക്ക്; വോട്ടിങ്ങിൽ പങ്കെടുക്കാനായില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ

തിരുവനന്തപുരം: നിയമസഭയിലെ സന്ദർശകത്തിരക്കിൽപ്പെട്ട് വോട്ടിങ്ങിൽ പങ്കെടുക്കാനായില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ. ധനകാര്യ ബിൽ പാസാക്കിയ ബുധനാഴ്ചയാണ് മന്ത്രിക്ക് സഭയിലെത്താൻ പാടുപെട്ടത്. ഇടനാഴിയിൽ മുഴുവൻ ആൾത്തിരക്കായതിനാൽ, സഭയിൽ വോട്ടെടുപ്പിന്റെ സമയത്ത് എത്താനായില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തി. അടുത്ത സഭാസമ്മേളനംമുതൽ പ്രായോഗിക നിയന്ത്രണം നടപ്പാക്കുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു. പത്തുവർഷത്തിനുശേഷം ഉത്സവപ്രതീതിപോലെയാണ് ജനങ്ങൾ തലസ്ഥാനത്തേക്കും നിയമസഭ കാണാനുമൊക്കെ വരുന്നതെന്ന് സ്പീക്കർ പറഞ്ഞു. അവരെ നമുക്ക് തടയാനുമാവില്ല. പക്ഷേ, അടുത്ത സമ്മേളനം മുതൽ പ്രയോഗികമായ […]
Read more

കേരള സർവകലാശാല സ്റ്റാൻഡിങ് കോൺസൽ തോമസ് എബ്രഹാം രാജിവച്ചു

തിരുവനന്തപുരം: കേരള സർവകലാശാല സ്റ്റാൻഡിങ് കോൺസൽ അഡ്വ. തോമസ് എബ്രഹാം രാജിവച്ചു. കോൺസൽ സ്ഥാനത്തുനിന്ന് തോമസ് എബ്രഹാമിനെ നീക്കി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ സ്വന്തം നിലയ്ക്ക് അഡ്വ. ഗിരിജ ഗോപാലിനെ നിയമിച്ചതിനെ തുടർന്നാണ് എബ്രഹാം രാജി വെച്ചത് .രാജിക്കത്ത് സർവകലാശാല രജിസ്ട്രാർക്ക് കൈമാറി. വൈസ് ചാൻസലർക്കെതിരെ രാജിക്കത്തിൽ ഗുരുതര പരാമർശങ്ങളാണ് ഉള്ളത്. തന്നെ മാറ്റാൻ വിസിക്ക് അധികാരമില്ലെന്ന് രാജിക്കത്തിൽ തോമസ് എബ്രഹാം ചൂണ്ടികാട്ടുന്നു. സ്റ്റാൻഡിങ് കൗൺസിലിനെ നിയമിക്കാനോ നീക്കം ചെയ്യാനോ അധികാരമുള്ളത് സിൻഡിക്കേറ്റിനെന്നും ,വി […]
Read more

ശേഷാദ്രിനാഥനെ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കാനുള്ള ശുപാർശ ഗവർണർ അംഗീകരിച്ചു

തിരുവനന്തപുരം: എൻ. ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കാനുള്ള മന്ത്രിസഭായോഗത്തിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചു. ശേഷാദ്രിനാഥിനെ തിരഞ്ഞെടുപ്പ് കമ്മിഷണറാക്കുന്നതിൽ കോൺഗ്രസിനുള്ളിൽ എതിർപ്പുകളുയർന്നിരുന്നു. അദ്ദേഹത്തിന് സംഘപരിവാർ ബന്ധമുണ്ടെന്ന് ചില കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. ഭരണ മുന്നണിയിൽ ഇതുമായി ബന്ധപ്പെട്ട് അഭിപ്രായ ഭിന്നത നിലനിൽക്കെയാണ് ഗവർണർ നിയമനത്തിന് അംഗീകാരം നൽകിയിരിക്കുന്നത്. മാർച്ച് 30-ന് എ. ഷാജഹാൻ സ്ഥാനമൊഴിഞ്ഞതിനുശേഷം മൂന്നുമാസത്തോളമായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണർസ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ചവറ കുടുംബക്കോടതി ജഡ്ജിയായിരുന്ന കെ.ജി. സനൽകുമാറിനെ കമ്മിഷണറായി നിയമിക്കാൻ മുൻ എൽ.ഡി.എഫ്. സർക്കാർ തീരുമാനിച്ചിരുന്നു. […]
Read more

ദേശാഭിമാനിക്കെതിരെ നിലപാട് വ്യക്തമാക്കി തോമസ് ഐസക്

തിരുവനന്തപുരം: ദേശാഭിമാനിക്കെതിരെ നിലപാട് വ്യക്തമാക്കി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. വിഴിഞ്ഞത്ത് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി വന്‍ നിക്ഷേപം നടത്തിയതുമായി ബന്ധപ്പെട്ട് ഇന്ന് ദേശാഭിമാനി നല്‍കിയ വാര്‍ത്തയിലാണ് തോമസ് ഐസക്കിന്റെ വിമര്‍ശനം. കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കാന്‍ ഓടരുതെന്നായിരുന്നു തോമസ് ഐസക്കിന്റെ പരിഹാസം. ദേശാഭിമാനി തെറ്റിദ്ധരിച്ചു അവര്‍ തിരുത്തിക്കോളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് എല്‍ഡിഎഫ് നേട്ടമെന്നായിരുന്നു ദേശാഭിമാനിയിലെ വാര്‍ത്ത. എന്നാല്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാവ് പിണറയി വിജയന്‍ വിഷയത്തില്‍ ആശങ്ക ഉന്നയിച്ചതോടെ പാര്‍ട്ടി […]
Read more

സംസ്ഥാന സർക്കാരിന്‍റെ ആദ്യ 100 ദിന കർമ്മ പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്‍റെ ആദ്യത്തെ 100 ദിന കർമ്മ പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി. ഡി സതീശൻ. നിയമസഭയിലെ ബജറ്റ് ചർച്ചക്ക് മറുപടി നൽകുന്നതിനിടിയിലാണ് സതീശൻ, 100 ദിന കർമ്മ പരിപാടിയും പ്രഖ്യപിച്ചത്. 541 പരിപാടികളാണ് 100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ന് മുതൽ കൗണ്ട് ഡൗൺ തുടങ്ങിയെന്നും ഓരോ 20 ദിവസം കുടുമ്പോഴും പുരോഗതി വിലയിരുത്തുമെന്നും സതീശൻ വ്യക്തമാക്കി. ധനബിൽ പാസാക്കിയതിന് പിന്നാലെ കർമ്മ പദ്ധതിയും പ്രഖ്യാപിച്ച് നിയമസഭ അനിശ്ചിതകാലത്തേയ്ക്ക് പിരിയുകയും ചെയ്തു. വൻ […]
Read more

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം. തടയാൻ എത്തിയ ഉദ്യോഗസ്ഥർക്കും പരുക്കേറ്റു. സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിലാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടൽ ഉണ്ടായത്. മലപ്പുറം സ്വദേശി ജലാലുദ്ധീനാണ് സംഘർഷം ഉണ്ടാക്കിയത്. ജലാലുദ്ധീൻ സെല്ലിൽ ബ്ലേഡ് കൊണ്ട് സ്വയം മുറിവേൽപ്പിച്ചതാണ് അക്രമത്തിൻ്റെ തുടക്കം. ഇത് അറിഞ്ഞ് ജയിൽ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയിരുന്നു. തുടർന്ന് കാപ്പ കേസ് പ്രതികൾ ഉദ്യോഗസ്ഥർക്കെതിരെ തിരിഞ്ഞ് ആക്രമണം നടത്തി. ഉദ്യോഗസ്ഥരും തടവുകാരും ഉൾപ്പെടെ 11 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ആരുടേയും പരുക്ക് സരമുള്ളതല്ല.
Read more

അന്‍സിബയുടെ പരാതി: ടിനി ടോമിനെതിരെ കേസെടുത്തു

എറണാകുളം: നടി അന്‍സിബ ഹസ്സന്‍ നല്‍കിയ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ കേസെടുത്തു. തന്നെ തീവ്രവാദിയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടി നല്‍കിയ പരാതിയിലാണ് കേസെടുത്തിയിക്കുന്നത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം കടവന്ത്ര പൊലീസ് കേസെടുക്കുകയായിരുന്നു അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന് പറഞ്ഞ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും കോടതി ഇടപെടുകയും കേസെടുക്കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. ടിനി ടോമിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. സ്ത്രീത്വത്തെ അപമാനിക്കല്‍, വര്‍ഗീയത പ്രചരിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് […]
Read more

സ്വർണവിലയിൽ ഇന്ന് വീണ്ടും വർധന; ഒരു പവന്‍റെ വില 1.04 ലക്ഷം കടന്നു

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന് 1080 രൂപ വർധിച്ച് 1,04,320 രൂപയായി. ഗ്രാമിന് 135 രൂപ വർധിച്ച് 13,040 രൂപയുമായി. നേരത്തെ, ഇന്ന് രാവിലെ ഗ്രാമിന് 115 രൂപയും പവന് 920 രൂപയും കൂടിയിരുന്നു. ഇത് കൂടാതെയാണ് വൈകിട്ട് വീണ്ടും വർധന രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഇന്നലെ സ്വർണവിലയിൽ വൻ കയറ്റിറക്കങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. ഇന്നലെ രാവിലെ 165 രൂപ കുറയുകയും വൈകീട്ട് 175 രൂപ കൂടുകയും ചെയ്തിരുന്നു. ഇതിന് പുറമെ, അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് […]
Read more

സൈബർ ആക്രമണം നേരിടുന്നു; നിയമസഭയിൽ പരാതി ഉന്നയിച്ച് ഫാത്തിമ തെഹ്‍ലിയ

തിരുവനന്തപുരം: താൻ സൈബർ ആക്രമണം നേരിടുന്നുവെന്ന് നിയമസഭയിൽ പരാതി ഉന്നയിച്ച് എംഎൽഎ ഫാത്തിമ തെഹ്‍ലിയ. ആർക്കും എന്തും പറയാൻ കഴിയുന്ന സാഹചര്യത്തിലേക്ക് നമ്മുടെ സോഷ്യൽ മീഡിയ മാറി. മുഖമില്ലാത്ത എത്രയോ മനുഷ്യർ എത്രയോ ആളുകളെ സമൂഹമാധ്യമത്തിലൂടെ ചീത്ത വിളിക്കുന്നു. വർഷങ്ങളായി സോഷ്യൽ മീഡിയയുടെ അതിപ്രസരം നമ്മൾ ഓരോരുത്തരും അനുഭവിക്കുന്നു. ഇത് എ ഐ കാലമാണ്, ആർക്കും എവിടെയും ഇരുന്ന് പോസ്റ്റുകൾ ഫോട്ടോ ഉപയോഗിച്ച് ചെയ്യാൻ കഴിയും. എല്ലാ സ്ത്രീകൾക്കും പൊതുമധ്യത്തിലും സമൂഹമാധ്യമത്തിലും നല്ല രീതിയിൽ സംസാരിക്കാൻ കഴിയുന്ന […]
Read more

Recent News