നിയമസഭയിൽ സന്ദർശക തിരക്ക്; വോട്ടിങ്ങിൽ പങ്കെടുക്കാനായില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ

തിരുവനന്തപുരം: നിയമസഭയിലെ സന്ദർശകത്തിരക്കിൽപ്പെട്ട് വോട്ടിങ്ങിൽ പങ്കെടുക്കാനായില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ. ധനകാര്യ ബിൽ പാസാക്കിയ ബുധനാഴ്ചയാണ് മന്ത്രിക്ക് സഭയിലെത്താൻ പാടുപെട്ടത്. ഇടനാഴിയിൽ മുഴുവൻ ആൾത്തിരക്കായതിനാൽ, സഭയിൽ വോട്ടെടുപ്പിന്റെ സമയത്ത് എത്താനായില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തി.

അടുത്ത സഭാസമ്മേളനംമുതൽ പ്രായോഗിക നിയന്ത്രണം നടപ്പാക്കുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു. പത്തുവർഷത്തിനുശേഷം ഉത്സവപ്രതീതിപോലെയാണ് ജനങ്ങൾ തലസ്ഥാനത്തേക്കും നിയമസഭ കാണാനുമൊക്കെ വരുന്നതെന്ന് സ്പീക്കർ പറഞ്ഞു. അവരെ നമുക്ക് തടയാനുമാവില്ല. പക്ഷേ, അടുത്ത സമ്മേളനം മുതൽ പ്രയോഗികമായ നിയന്ത്രണങ്ങൾ കൊണ്ടുവരാമെന്നും സ്പീക്കർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *