Category: kerala

ചവറ KMML കമ്പനിയുടെ വാഹനം വിറ്റതിൽ ക്രമക്കേടെന്ന് ആരോപണം

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കൊല്ലം ചവറയിലെ കെഎംഎംഎല്‍ കമ്പനിയുടെ വാഹനം വിറ്റതിൽ വന്‍ ക്രമക്കേടെന്ന് ആരോപണം. കമ്പനി വാഹനമായിരുന്ന ഇന്നോവ ക്രിസ്റ്റ വിറ്റത് ഏഴ് ലക്ഷം രൂപയ്‌ക്കെന്നാണ് കണ്ടെത്തല്‍. 2018 മോഡല്‍ ടൊയൊട്ട ഇന്നോവാ ക്രിസ്റ്റ ഹൈ-എന്‍ഡ് വേര്‍ഷന്‍ വാഹനം വെറും ഏഴ് ലക്ഷം രൂപയ്ക്ക് വിറ്റഴിച്ചതായാണ് പരാതി. വിപണിയില്‍ 15 ലക്ഷം രൂപയ്ക്ക് മുകളില്‍ കിട്ടുന്ന വാഹനമാണ് നഷ്ടത്തില്‍ വിറ്റത്. സംഭവത്തില്‍ വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്.
Read more

പാലക്കാട് ആശുപത്രിയില്‍ ഗുരുതര അനാസ്ഥയെന്ന് പരാതി

പാലക്കാട്: പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ഗുരുതര അനാസ്ഥെയെന്ന് പരാതി. ആംബുലന്‍സില്‍ നിന്നും ആശുപത്രിക്കുള്ളിലേക്ക് പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീയെ കൊണ്ടുപോകാന്‍ വീല്‍ ചെയറോ സ്ട്രച്ചറോ ലഭിച്ചില്ലെന്നാണ് പരാതി. അത്യാഹിത വിഭാഗത്തിന് മുന്നിലെത്തിയ ആംബുലന്‍സില്‍ നിന്ന് ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് മാറ്റാനാണ് സമയമെടുത്തത്. ഏറെനേരം ആംബുലന്‍സില്‍ അത്യാഹിത വിഭാഗത്തിന് മുന്നില്‍ കാത്ത് നില്‍ക്കേണ്ടി വന്നു. ഇന്നലെയാണ് ഗുരുതര അനാസ്ഥ സംഭവിച്ചത്. മുതലമട കാമ്പ്രത്ത് ചള്ളയില്‍ നിന്നുള്ള കുടുംബത്തിനാണ് ദുരനുഭവമുണ്ടായത്. കൃത്യസമയത്ത് ചികിത്സ കിട്ടാതെ ആരോഗ്യനില മോശമായ യുവതിയെ പിന്നീട് തൃശ്ശൂര്‍ […]
Read more

സമൂഹമാധ്യമങ്ങളില്‍ വീഡിയോയുമായി വധശ്രമക്കേസ് പ്രതി ഖാദര്‍ കരിപ്പൊടി

കൊച്ചി: ഒളിവിലെന്ന് പൊലീസ് പറയുന്ന വധശ്രമക്കേസ് പ്രതി ഖാദര്‍ കരിപ്പൊടി സമൂഹമാധ്യമങ്ങളില്‍ വീഡിയോയുമായി പ്രതൃക്ഷപ്പെട്ടു. മാധ്യമങ്ങള്‍ക്കും പരാതിക്കാരനും എതിരെയാണ് വീഡിയോ. താന്‍ ഉള്‍പ്പെടെ പാര്‍ട്ണര്‍ഷിപ്പുള്ള കമ്പനിയില്‍ നിന്നും പരാതിക്കാരന്‍ ഒരുവര്‍ഷം മുമ്പ് വാങ്ങിയ സാധനങ്ങള്‍ക്ക് പണം നല്‍കിയിട്ടില്ലെന്ന് ഖാദര്‍ വീഡിയോയില്‍ ആരോപിക്കുന്നു. വാട്‌സ്ആപ്പിലൂടെ പരാതിക്കാരനോട് പണം ആവശ്യപ്പെടുന്ന സ്‌ക്രീന്‍ഷോട്ടും വീഡിയോയില്‍ ഖാദര്‍ പങ്കുവെച്ചിട്ടുണ്ട്. പണം വാങ്ങിയെങ്കില്‍ തിരിച്ചുകൊടുക്കാനുള്ള മര്യാദ കാണിക്കണമെന്നും പണം ചോദിച്ച തന്റെ കര്‍ണാടകക്കാരനായ ബിസിനസ് പങ്കാളിയെ പരാതിക്കാരന്‍ നിസ്സാരവല്‍ക്കരിച്ച് സംസാരിച്ചെന്നും ഖാദര്‍ പറയുന്നു. സാമ്പത്തിക […]
Read more

എഫ്സിആർഎ നിയമഭേദഗതിക്കെതിരെ നിയമസഭയിൽ പ്രത്യേക പ്രമേയം പാസാക്കി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് അഥവാ എഫ്സിആർഎ നിയമഭേദഗതിക്കെതിരെ മുഖ്യമന്ത്രി വി. ഡി സതീശൻ അവതരിപ്പിച്ച പ്രത്യേക പ്രമേയം നിയമസഭ പാസ്സാക്കി. പ്രമേയത്തെ എൽഡിഎഫ് പൂർണ്ണമായി പിന്തുണച്ചപ്പോൾ സഭയിലുണ്ടായിരുന്ന രണ്ട് ബിജെപി അംഗങ്ങൾ എതിർത്തു വോട്ട് ചെയ്തു. വോട്ടെടുപ്പിൽ 111 പേർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ രണ്ട് പേരാണ് എതിർത്തത്. സന്നദ്ധ സംഘടനകളെയും എൻജിഒകളെയും പൂർണ്ണമായി നിയന്ത്രിക്കാനുള്ള കേന്ദ്ര നീക്കമാണ് ഈ നിയമഭേദഗതിക്ക് പിന്നിലെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി വി. ഡി സതീശൻ കുറ്റപ്പെടുത്തി. […]
Read more

പിഎസ്‌സി പരീക്ഷാക്രമക്കേട്; അന്വേഷണത്തിന് സര്‍ക്കാര്‍

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാക്രമക്കേട് അന്വേഷിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ വിഷയം ചർച്ചയായതിന് പിന്നാലെയാണ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പരീക്ഷാ ക്രമക്കേടുകള്‍ അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അഭിപ്രായപ്പെട്ടു.ആസൂത്രണ ബോര്‍ഡ് സുപ്രധാന തസ്തികളിലെ പരീക്ഷകളില്‍ ആണ് ക്രമക്കേട് നടന്നത്. പത്ത് ചോദ്യങ്ങള്‍ മൂല്യനിര്‍ണ്ണയം നടത്താതെയാണ് ഫലം പിഎസ്‌സി പ്രസിദ്ധീകരിച്ചത്. ഒന്നേകാല്‍ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം ചീഫ്, പേഴ്‌സ്‌പെക്ടീവ് പ്ലാനിങ് ഡിവിഷന്‍ ചീഫ്, പ്ലാനിങ് […]
Read more

“പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം

കൊച്ചി: പനോരമ സ്റ്റുഡിയോസിന്റെ പുതിയ മലയാള ചിത്രം പ്രൊഡക്ഷൻ നമ്പർ 4, ഇന്ന് കൊച്ചിയിലെ സ്റ്റുഡിയോയിൽ നടന്ന പൂജാ ചടങ്ങുകളോടെ ആരംഭിച്ചു. പ്രശസ്ത നിർമ്മാതാക്കളായ കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ നിർമ്മിക്കുന്ന ചിത്രം ‘അതിരൻ’, ‘ദി ടീച്ചർ’ എന്നീ ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനായ വിവേക് ആണ് സംവിധാനം ചെയ്യുന്നത്. മിസ്റ്ററി ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രം, ദൃശ്യഭംഗിയും ദുരൂഹതയും അപ്രതീക്ഷിത ട്വിസ്റ്റുകളും നിറഞ്ഞ കഥയിലൂടെ പ്രേക്ഷകർക്ക് മികച്ച തിയേറ്റർ അനുഭവം സമ്മാനിക്കുന്ന ചിത്രമായിരിക്കും. സംഗീത് […]
Read more

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: ‘നടക്കുന്നത് ബക്കാഡിയുമായുള്ള ഡീൽ’; പിണറായി വിജയൻ

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തീരുമാനത്തിൽ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ‘മദ്യമൊഴുക്കാൻ നികുതിയിളവ്’ എന്ന തലക്കെട്ടിൽ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് വിമർശനം. നികുതിയിളവുകൾ പരാമർശിക്കുന്ന ധനബില്ല് സഭ അംഗീകരിച്ചാൽ നിയമമാകും. പിന്നീട് നടപ്പാക്കുന്നത് തടയാൻ യുഡിഎഫിന് നിയമപരമായി കഴിയില്ല. ഈ പുകമറ മദ്യ കമ്പനിയുടെ വഴിവിട്ട ആവശ്യമംഗീകരിക്കാനുള്ള സർക്കാരിന്റെ അടവാണെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. 2023 ൽ എൽഡിഎഫ് സർക്കാർ ജന താത്പര്യം മുൻനിർത്തി ഫയൽ മാറ്റിവെച്ചു. യുഡിഎഫ് […]
Read more

കേരള ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപത്തിനൊരുങ്ങി വിഴിഞ്ഞം തുറമുഖം

വിഴിഞ്ഞം: വൻ കുതിപ്പിന് സജ്ജമായി വിഴിഞ്ഞം തുറമുഖം. 45 യാർഡ് ക്രെയിനുകൾ കൂടിയെത്തുന്നതോടെ 3500 കോടിയുടെ വികസനമാണ് തുറമുഖം ലക്ഷ്യമിടുന്നത്. 21 ഷിപ് ടു ഷോർ ക്രെയിനുകൾ കൂടി സജ്ജമാകും. അദാനി മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി ഓഹരി കൈ മാറ്റത്തിൽ ഉടൻ സർക്കാർ അനുമതി തേടും. ഇന്നോ നാളേയോ അദാനി സർക്കാരിന് അപേക്ഷ നൽകുമെന്നാണ് ലഭ്യമാകുന്ന വിവരം. ലോകത്തിലെ വലിയ ഷിപ്പിംഗ് കമ്പനികളിലൊന്നായ സ്വിറ്റ്സർലൻഡിലെ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എം.എസ്.സി) 13,000 കോടി രൂപ (139.7 കോടി […]
Read more

കാസർഗോഡ് സിപിഐഎം ഓഫീസിന് നേരെ അക്രമം, പിന്നിൽ ബിജെപി പ്രവർത്തകരെന്ന് സിപിഐഎം

എണ്ണപ്പാറ: കാസർഗോഡ് എണ്ണപ്പാറയിൽ സിപിഐഎം ഓഫീസിന് നേരെ അക്രമം. എണ്ണപ്പാറയിൽ പ്രവർത്തിക്കുന്ന തായന്നൂർ ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെ അർധരാത്രിയാണ് ആക്രമണം ഉണ്ടായത്. ഓഫീസിന്റെ ജനൽ ചില്ലുകളും കൊടിമരവും തകർത്തു.പിന്നിൽ ബിജെപി പ്രവർത്തകരെന്ന് സിപിഐഎം ആരോപിച്ചു. ഇന്നലെ രാത്രിയിലാണ് ആക്രമണം ഉണ്ടായത് എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. യാതൊരു രാഷ്ട്രീയ സംഘർഷവും ഇല്ലാത്ത പ്രദേശമാണ് അവിടെ ബോധപൂർവം സംഘർഷം ഉണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമം ആണിതെന്നാണ് സിപിഐഎം ആരോപിക്കുന്നത്. […]
Read more

ഇ ഡി അന്വേഷണം മുഹമ്മദ് റിയാസിലേക്കും; അക്കൗണ്ടുകൾ പരിശോധിക്കും

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിയിലിന്റെ ഭർത്താവും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസിലേക്കും വ്യാപിപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). വീണയ്ക്ക് സിഎംആർഎല്ലിൽനിന്ന് ലഭിച്ച പണം എങ്ങനെയൊക്കെ വിനിയോഗിച്ചു എന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇഡിയുടെ നീക്കം. വീണയ്ക്ക് സിഎംആർഎല്ലിൽനിന്ന് 2.78 കോടി രൂപ ലഭിച്ചിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ രേഖകൾ ഹാജരാക്കാൻ വീണയ്ക്ക് കഴിഞ്ഞിട്ടില്ല. രണ്ടുതവണ വീണയെ ഇഡി ചോദ്യം ചെയ്തെങ്കിലും നൽകിയ മൊഴികളിൽ പൊരുത്തക്കേടുകളുണ്ട്. ലഭിച്ച […]
Read more

Recent News