നിശാശലഭങ്ങളുടെ ലോകത്തേക്ക് ‘ചന്ദനത്തോഴി’
നിശാശലഭങ്ങളുടെ ലോകത്തേക്ക് ‘ചന്ദനത്തോഴി’ എന്ന മലയാളംപേരുമായി പുതിയൊരു ശലഭം കൂടി. പശ്ചിമഘട്ടത്തിലുൾപ്പെടുന്ന ഇടുക്കിയിലെ മറയൂർ ചന്ദനക്കാടുകളിൽ നടത്തിയ സർവേയിലാണ് നിശാശലഭകുടുംബത്തിലെ ഉപകുടുംബമായ ആർക്റ്റിനേ (എറെബിഡേ)യിൽ ഉൾപ്പെടുന്ന പുതിയവർഗത്തെ കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ കളക്കാട് മുണ്ടത്തുറൈ കടുവസംരക്ഷണ കേന്ദ്രത്തിൽനിന്ന് മുൻപ് ഗീതാ അയ്യർ എന്ന ശലഭനിരീക്ഷക ഈ ശലഭത്തെ കണ്ടതായി രേഖപ്പെടുത്തിയിരുന്നെങ്കിലും അതിനെ ശാസ്ത്രീയമായി നിർവചിച്ചിരുന്നില്ല. കഴിഞ്ഞ വർഷമാണ് മറയൂരിൽ നിശാശലഭസർവേയ്ക്കിടയിൽ അന്താരാഷ്ട്ര ഗവേഷകസംഘം ശലഭത്തെ കാണുന്നതും തുടർന്ന് ശാസ്ത്രീയമായി നിർവചിക്കുന്നതും. പിയർ-റിവ്യൂഡ് ജേണൽ ഓഫ് ദി ലെപിഡോപ്‌റ്റെറിസ്റ്റ്‌സ് സൊസൈറ്റിയുടെ […]
Read more

