വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ.ഇതിനുള്ള അനുമതി അദാനി നേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ഷെയർ കൈമാറ്റം മാധ്യമ വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. സഭയിൽ വിഴിഞ്ഞത്തെ സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റത്തെ കുറിച്ച് സർക്കാരിന് മുന്നിൽ ഫയൽ വന്നിട്ടില്ലെന്നും വന്നാൽ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം തുറമുഖം മാത്രമല്ല, ബേപ്പൂർ തുറമുഖവും വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്‍റെ വികസനത്തിനായാണ് അദാനിയുടെയും എം എസ് സിയുടെയും വമ്പൻ കൈകോര്‍ക്കൽ വരുന്നത്. എംഎസ് സിയുടെ ടെര്‍മിനൽ വിഭാഗമായ ടിഐഎല്ലാണ് 13,000 കോടി നിക്ഷേപിച്ച് 49 ശതമാനം ഓഹരി സ്വന്തമാക്കുന്നത്.

27,000 കോടി രൂപ മൂല്യമുള്ളതാണ് പദ്ധതി. 2028 ഡിസംബറോടെ 57 ലക്ഷം ടിഇയു ശേഷിയിലേക്ക് തുറമുഖത്തെ ഉയര്‍ത്തുകയാണ് ലക്ഷ്യം. എംഎസ് സിയുമായുള്ള പങ്കാളിത്തം പ്രധാന ആഗോള വിപണികളിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് അദാനി ഗ്രൂപ്പിൻ്റെ പ്രതീക്ഷ. മുന്ദ്ര, എന്നൂർ തുറമുഖങ്ങളിലും അദാനിയും എം എസ് സിയും തമ്മിൽ സഹകരണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *