Category: kerala

വിഴിഞ്ഞം തുറമുഖത്ത് വന്‍ വിദേശ നിക്ഷേപം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് വന്‍ വിദേശ നിക്ഷേപത്തിന് വഴിയൊരുങ്ങുന്നു. അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി പോര്‍ട്ട്‌സിന് കീഴിലെ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങുകയാണ് ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ എംഎസ്‌സി. എംഎസ്‌സി ഗ്രൂപ്പിന്റെ ടെര്‍മിനല്‍ വിഭാഗമായ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ (TiL) ഉപസ്ഥാപനമായ മുന്‍ഡി ലിമിറ്റഡ് ആണ് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരി സ്വന്തമാക്കുന്നത്. എവിപിപിഎല്ലിന് 285 കോടി ഡോളര്‍ (ഏകദേശം 27,000 […]
Read more

വധശ്രമത്തിന് കേസ്; യൂട്യൂബർ ഖാദർ കരിപ്പൊടി സംസ്ഥാനം വിട്ടതായി സൂചന

കാസർ​ഗോഡ്: വധശ്രമത്തിന് കേസെടുത്തതിന് പിന്നാലെ യൂട്യൂബർ ഖാദർ കരിപ്പൊടി സംസ്ഥാനം വിട്ടതായി സൂചന. ഇയാൾ കർണാടകത്തിലേക്ക് കടന്നതായാണ് പൊലീസിന്‍റെ നിഗമനം. പള്ളിക്കര സ്വദേശി അബ്ദുൾ അഹദിനെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. കൂട്ടാളികളായ റാഷിദ്, അഷ്‌റഫ് എന്നിവരും ഒളിവിലാണ്. കഴിഞ്ഞ ദിവസമാണ് കാസർ​ഗോഡ് പൊലീസ് ഖാദർ കരിപ്പൊടിക്കെതിരെ കേസ് എടുത്തത്. ഗൾഫിലെ ഒരു പണമിടപാടുമായി ബന്ധപ്പെട്ട് അബ്ദുൾ അഹദിനെ വിളിച്ചുവരുത്തി ഖാദർ കരിപ്പൊടിയും സംഘവും ഇരുമ്പ് വടി കൊണ്ടു പേനാ കത്തി കൊണ്ടും ആക്രമിക്കുകയും തലയ്ക്കടിക്കുകയും ചെയ്തെന്നാണ് പരാതി. […]
Read more

അവയവമാറ്റ ശസ്ത്രക്രിയയിൽ പുതുപ്രതീക്ഷ

മലപ്പുറം: മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി പുറത്തെടുക്കുന്ന അവയവങ്ങൾ ദീർഘനേരം സൂക്ഷിക്കാവുന്ന ഉപകരണത്തിനായി ഇനി ഏറെക്കാലം കാത്തിരിക്കേണ്ടിവരില്ല. ഇത്തരം ഉപകരണം വികസിപ്പിക്കുന്നതിന് തൊട്ടടുത്തെത്തിയിരിക്കയാണ് മലയാളി ഗവേഷകന്റെ നേതൃത്വത്തിലുള്ള സംഘം. മനുഷ്യരുടെ ശരീരത്തിൽനിന്ന് പുറത്തെടുക്കുന്ന അവയവങ്ങൾ ഏതാനും മണിക്കൂറുകൾക്കകം മാറ്റിവെക്കേണ്ടതിനാൽ ദൂരെയുള്ള ആശുപത്രികളിലേക്ക് എത്തിക്കൽ പലപ്പോഴും പ്രയാസകരമാണ്. ഇതിന് പരിഹാരമാകും പുതിയ കണ്ടെത്തലെന്ന പ്രതീക്ഷയിലാണ് ഗവേഷകർ. മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഡോ. പി.എം. നബീലിന്റെ നേതൃത്വത്തിലാണ് ഗവേഷണം നടക്കുന്നത്. ചെന്നൈയിലെ ഹെൽത്ത് കെയർ ടെക്‌നോളജി ഇന്നവേഷൻ സെന്ററിൽ പ്രിൻസിപ്പൽ സയന്റിസ്റ്റാണ് നബീൽ. […]
Read more

കെ.സുധാകരന്‍ കൊച്ചിയിൽ നടത്തിയ യോഗം സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമല്ലെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെന്ന പേരില്‍ കെ. സുധാകരന്‍ എംപി കൊച്ചിയില്‍ യോഗം വിളിച്ചതില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തി. കൊച്ചിയിലെ യോഗം സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആഭ്യന്തര വകുപ്പ് അങ്ങനെ ഒരു യോഗം ചേരുമെന്ന് തോന്നുന്നുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു. ആരാണ് യോഗം വിളിച്ചതെന്നോ ആരൊക്കെയാണ് യോഗത്തില്‍ പങ്കെടുത്തതെന്നോ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അ​ദ്ദേഹം. ഓപ്പറേഷന്‍ തൂഫാന്റെ യോഗം വിളിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥരാണ്. ഉന്നത […]
Read more

പോലീസിൽനിന്ന് നീതി കിട്ടിയില്ല, കോടതിയിൽനിന്ന് ലഭിച്ചു; സന്തോഷം പങ്കുവെച്ച് നടി അൻസിബ

തന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാമെന്ന കോടതി നിർദേശത്തിൽ സന്തോഷമുണ്ടെന്ന് നടി അൻസിബ ഹസ്സൻ. സാധാരണക്കാരെല്ലാം ഒരു പ്രശ്നം വന്നാൽ പോലീസ് സ്റ്റേഷനിലേക്കല്ലേ പോകുകയെന്ന് അവർ ചോദിച്ചു. പോലീസ് സ്റ്റേഷനിൽനിന്ന് നീതി കിട്ടുമെന്ന് കരുതിയിട്ടാണല്ലോ അവിടേക്ക് പോകുന്നത്. അവിടെനിന്ന് അത് കിട്ടാതാവുമ്പോൾ വല്ലാത്ത നിരാശയും വേദനയുമൊക്കെയാണുണ്ടാകുക. നമ്മൾ പിന്നെ വേറെവിടെ പോയി പരാതി പറയും? കഴമ്പില്ലാത്ത പരാതി കൊടുക്കുന്ന വ്യക്തിയായി താൻ മാറുന്ന സാഹചര്യമാണ് പിന്നീടുണ്ടായതെന്നും അവർ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അൻസിബയുടെ പ്രതികരണം. അൻസിബയുടെ […]
Read more

ലയണൽ മെസിയെ കൊണ്ടുവരാൻ കോൺഗ്രസ്; പൊന്നാനി ബിനാലെയിൽ എത്തിക്കും’; വമ്പൻ പ്രഖ്യാപനവുമായി കെ പി നൗഷാദലി

മലപ്പുറം: പൊന്നാനി ബിനാലെയുടെ ഭാഗമായി അർജന്റീനിയൻ താരം ലയണൽ മെസിയെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നതായി എംഎൽഎ കെപി നൗഷാദലി. മോഹൻലാലിനെ ഡയറക്ടർ ആക്കണം എന്നാണ് ആഗ്രഹിക്കുന്നത്. ഷാരൂഖ് ഖാൻ,എആർ റഹ്മാൻ എന്നിവരേയും ഭാഗമാക്കാൻ ആഗ്രഹിക്കുന്നു. താൻ വിടുവായിത്തം പറയുകയാണെന്ന് കരുതരുത്,75% ആളുകളെയെങ്കിലും കൊണ്ടുവരുമെന്നും കെപി നൗഷാദലി വ്യക്തമാക്കി. മെസിയെയും മംദാനിയെയും കൂടാതെ ബോളിവുഡ് താരം ഷാറൂഖ് ഖാൻ, സംഗീത സംവിധായകന്‍ എ ആർ റഹ്മാൻ, ഗായിക ശ്രേയ ഘോഷാൽ എന്നിവരെ കൊണ്ടുവരാനും ആലോചനയുണ്ടെന്ന് എംഎൽഎ കൂട്ടിച്ചേർത്തു. പൊന്നാനിയിൽ നടത്തുന്ന […]
Read more

‘സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി’; വി മുരളീധരൻ

തിരുവനന്തപുരം: സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി എന്ന് വി മുരളീധരൻ എംഎൽഎ. തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല. ബിജെപി ഭരിക്കുന്നതിന്റെ അസഹിഷ്ണുതയാണ് സിപിഐഎമ്മിനും കോൺഗ്രസിനും. ആർ സുഗതനെതിരെ കാപ്പ കേസ് ഉയർത്തിയതിനെ ബിജെപി ചോദ്യം ചെയ്യും. രാഷ്ട്രീയ എതിരാളികളെ ക്രിമിനൽ കേസിൽ പെടുത്തി ജയിലിൽ ഇടുക എന്നുള്ളത് സിപിഐഎം സമീപനം. ജനങ്ങൾ തിരഞ്ഞെടുത്ത കൗൺസിലർ ആണ് ആർ സുഗതനെന്നും വി മുരളീധരൻ വ്യക്തമാക്കി. നീറ്റ് വിഷയത്തിൽ പ്രമേയം പാസാക്കി എന്നാണ് സ്പീക്കർ വിശദീകരിച്ചത്. സിപിഐഎമ്മും […]
Read more

നിപ സ്ഥിരീകരിച്ച 43കാരന്റെ പുതിയ പരിശോധനഫലം നെഗറ്റീവ്

കോഴിക്കോട്: കോഴിക്കോട് നിപ സ്ഥിരീകരിച്ച 43കാരന്റെ പുതിയ പരിശോധനഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് നിപ നെഗറ്റീവായത്. എന്നാൽ, ആരോഗ്യനിലയിൽ മാറ്റമില്ലാത്തതിനാൽ യുവാവ് മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിൽ തുടരും. പ്രോട്ടോക്കോളിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. സ്രവം വിദഗ്ധ പരിശോധനയ്ക്കായി പൂണെയിലേക്ക് അയക്കും. ഇക്കഴിഞ്ഞ പത്താം തീയതിയാണ് രാമനാട്ടുകര സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്.
Read more

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 40 മുതൽ 50 കിലോമീറ്റർ വരെ […]
Read more

നീറ്റ് പരീക്ഷ നടത്തിപ്പിൽ കേന്ദ്രസര്‍ക്കാരിനെ പ്രശംസിക്കണമെന്ന് വി.മുരളീധരൻ, എതിർത്ത് സ്പീക്കർ; പ്രമേയം പാസാക്കി നിയമസഭ

തിരുവനന്തപുരം: നീറ്റ് പരീക്ഷ ക്രമക്കേട് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. കേന്ദ്രീകൃത പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസത്തെക്കുറിച്ച് ഗുരുതരമായ സംശയങ്ങൾ ഉയരുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ആണ് സർക്കാർ പ്രമേയം അവതരിപ്പിച്ചത്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപങ്ങൾ പരീക്ഷയുടെ വിശ്വാസികൾക്കെടുത്തി എന്ന് പ്രമേയം. പരീക്ഷാ ക്രമക്കേടിൽ ഭരണപരമായ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ നടപടി വേണം. പരീക്ഷ നടത്തിപ്പിന് സമഗ്ര നിയമനിർമ്മാണം വേണം. പരീക്ഷാ സംവിധാനം ശക്തിപ്പെടുത്തണം. പരീക്ഷ നടത്തിപ്പിന്റെ വിശ്വാസ്യത തിരിച്ചുപിടിക്കാൻ സമഗ്ര പരിഷ്കാരം […]
Read more

Recent News