മലപ്പുറം: പൊന്നാനി ബിനാലെയുടെ ഭാഗമായി അർജന്റീനിയൻ താരം ലയണൽ മെസിയെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നതായി എംഎൽഎ കെപി നൗഷാദലി. മോഹൻലാലിനെ ഡയറക്ടർ ആക്കണം എന്നാണ് ആഗ്രഹിക്കുന്നത്. ഷാരൂഖ് ഖാൻ,എആർ റഹ്മാൻ എന്നിവരേയും ഭാഗമാക്കാൻ ആഗ്രഹിക്കുന്നു. താൻ വിടുവായിത്തം പറയുകയാണെന്ന് കരുതരുത്,75% ആളുകളെയെങ്കിലും കൊണ്ടുവരുമെന്നും കെപി നൗഷാദലി വ്യക്തമാക്കി.
മെസിയെയും മംദാനിയെയും കൂടാതെ ബോളിവുഡ് താരം ഷാറൂഖ് ഖാൻ, സംഗീത സംവിധായകന് എ ആർ റഹ്മാൻ, ഗായിക ശ്രേയ ഘോഷാൽ എന്നിവരെ കൊണ്ടുവരാനും ആലോചനയുണ്ടെന്ന് എംഎൽഎ കൂട്ടിച്ചേർത്തു. പൊന്നാനിയിൽ നടത്തുന്ന മലബാർ തീണ്ടിസ് കൾച്ചറൽ ബിനാലെയിലേക്ക് പ്രമുഖർ എത്തുമെന്നാണ് നൗഷാദലിയുടെ അവകാശ വാദം.
പൊന്നാനി തൃക്കടവിൽ കുടുംബസംഗമത്തിൽ സംസാരിക്കുകയായിരുന്നു നൌഷാദലി. ബജറ്റിൽ പ്രഖ്യാപിച്ച മലബാർ തീണിസ് കൾച്ചറൽ ബിനാലെയുമായി ബന്ധപ്പെട്ടാണ് പ്രഖ്യാപനം.പറഞ്ഞ പ്രമുഖരിൽ 75 ശതമാനം പേരെങ്കിലും വരുമെന്ന കാര്യത്തിൽ യാതൊരു തർക്കവും വേണ്ടയെന്നും നൗഷാദലി പറഞ്ഞു.
