ഡോക്ടറെ മർദിച്ച കേസ്; സിനിമാ നടി അടക്കം മൂന്ന് പേരുടെ ജാമ്യാപേക്ഷ തള്ളി കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കൊച്ചിയിൽ ഡോക്ടറെ മർദിച്ച കേസിൽ സിനിമാ നടി അതുല്യ ചന്ദ്രൻ അടക്കം മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ബിപിൻ പെരുമ്പള്ളി, സഹായി വിഷ്ണു എന്നിവരുടെ ജാമ്യാപേക്ഷകളാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്ന പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു.

അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള പൊലീസ് വാദം പരിഗണിച്ചാണ് നടപടി. കടവന്ത്ര പൊലീസ് ഉടൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. ജാമ്യം തേടി പ്രതികൾ മേൽക്കോടതിയെ സമീപിച്ചേക്കും.

ഡോക്ടർ ജോൺസൺ കെ. വർഗീസിനെ ആക്രമിച്ച കേസിൽ ആകെ 12 പേരാണ് പ്രതികൾ. ഇതിൽ മൂന്ന് പേരുടെ ജാമ്യാപേക്ഷയാണ് ഇപ്പോൾ തള്ളിയത്. മറ്റ് ഒൻപത് പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇവർക്കായുള്ള അന്വേഷണം തുടരുകയാണ്.

അതേസമയം, കേസിൽ പരാതിക്കാരനായ ഡോക്ടർ ജോൺസൺ കെ. വർഗീസിന്റെ ഫോണിൽനിന്ന് പന്ത്രണ്ടോളം യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തി. ഡോക്ടർക്കെതിരായ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ദൃശ്യങ്ങൾ കണ്ടെത്തിയത്. ആക്രമണക്കേസിലെ പ്രതികളാണ് ഫോൺ അന്വേഷണസംഘത്തിന് കൈമാറിയത്.

കൂടുതൽ യുവതികൾ പരാതിയുമായി മുന്നോട്ടുവന്നാൽ കേസെടുത്ത് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ബലാത്സംഗക്കേസിൽ പ്രതിയായ ഡോക്ടർ നിലവിൽ ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

ഡോക്ടർക്കെതിരായ ലൈംഗികാതിക്രമ ആരോപണങ്ങളും ഡോക്ടറെ മർദിച്ച കേസും ഉൾപ്പെടെ രണ്ട് അന്വേഷണങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതോടെ ആക്രമണക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News