Category: kerala

സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി രൂക്ഷം; പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി സി പി ജോൺ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ ജൂലൈ 20 മുതൽ സമരത്തിലേക്ക്. കെഎസ്ആർടിസിയിലെ സൗജന്യ യാത്രയെ തുടർന്ന് സർവീസുകൾ നഷ്ടത്തിലായ സാഹചര്യത്തിലാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക് കടക്കുന്നത്. സ്വകാര്യ ബസ് പ്രതിസന്ധിയുടെ ഗൗരവം അറിയാമെന്ന് മന്ത്രി സി പി ജോണ്‍ വ്യക്തമാക്കി. നികുതി 59 ശതമാനം കുറച്ചെന്നും പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. സ്വകാര്യ ബസുകൾ പുതിയ വരുമാന സ്രോതസ് നോക്കണമെന്നും കെഎസ്ആർടിസി പരസ്യം ചെയ്യുന്നത് പോലെ അവർക്കും പരസ്യം നൽകാമെന്നും മന്ത്രി […]
Read more

കാഫിർ സ്‌ക്രീൻഷോട്ട്: ജിതിൻ ഭാസ്‌കറിന്റെ ജാമ്യഹർജി പരിഗണിക്കുന്നത് ബുധനാഴ്ച്ചത്തേക്ക് മാറ്റി

കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ പ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് ബുധനാഴ്ച്ചത്തേക്ക് മാറ്റി. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് വി.എസ്. ബിന്ദുകുമാരി അവധി ആയതിനാലാണ് ഹർജി പരിഗണിക്കുന്നത് ബുധനാഴ്ച്ചത്തേക്ക് മാറ്റിയത്. കഴിഞ്ഞ ശനിയാഴ്ച കേസ് വിളിച്ചപ്പോൾ വിശദമായ വാദം കേൾക്കാൻ തിങ്കളാഴ്ച്ചത്തേക്ക് മാറ്റിയിരുന്നു. പിന്നീട് ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി. ഇതാണ് വീണ്ടും അടുത്ത ദിവസത്തേക്ക് മാറ്റിയത്. അതേസമയം, പോലീസ് നൽകിയ റിപ്പോർട്ടിൽ ആശങ്കയുണ്ടെന്നും പ്രതിയായ ജിതിൻഭാസ്‌കറിനെ ഇനിയും കസ്റ്റഡിയിൽ ആവശ്യമില്ലെന്ന തരത്തിലുള്ള റിപ്പോർട്ടാണ് കോടതിയിൽ […]
Read more

തമിഴ്നാട്ടിൽ ഇനി എസി ബസുകൾ മാത്രം; പ്രഖ്യാപനവുമായി ​ഗതാ​ഗത മന്ത്രി

ചെന്നൈ: ഇനി മുതൽ തമിഴ്‌നാട് സർക്കാർ എസി ബസുകൾ മാത്രമേ വാങ്ങുകയുള്ളൂ എന്ന് ഗതാഗത മന്ത്രി വിജയ് തമിഴൻ പാർത്ഥിപൻ അറിയിച്ചു. പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായി എസി ബസുകളിൽ വിപുലമായി യാത്ര ചെയ്യാൻ അവസരമൊരുക്കാനാണ് മുഖ്യമന്ത്രി വിജയ് ആഗ്രഹിക്കുന്നതെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. സേലത്ത് വെച്ച് നടന്ന ഭരണകക്ഷിയായ ടിവികെയുടെ ചടങ്ങിൽ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ ഈ പ്രസ്താവന. തമിഴ്‌നാട്ടിലെ ഓരോ വിദൂര പ്രദേശങ്ങളെയും ബസ് ശൃംഖല വഴി ബന്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി വിജയ് നിർദ്ദേശിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു […]
Read more

MLA റെജി ചെറിയാന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഡ്രൈവര്‍ക്കെതിര കേസെടുക്കും

ആലപ്പുഴ: കുട്ടനാട് എംഎല്‍എ റെജി ചെറിയാന്റെ വാഹനം ഇടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ നടപടിയുമായി പൊലീസ്.എംഎല്‍എയുടെ ഡ്രൈവര്‍ക്കെതിര കേസെടുക്കും. അപകടസമയത്ത് വാഹനം ഓടിച്ചത് റെജി ചെറിയാന്‍ അല്ലെന്ന് നെടുമുടി പൊലീസ് വ്യക്തമാക്കി. റെജി ചെറിയാന്‍ വാഹനത്തിന്റെ പിന്‍സീറ്റിലായിരുന്നുവെന്നും ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നതെന്നും പൊലീസ് സ്ഥിരീകരിച്ചു. അതേസമയം ഡ്രൈവറുടെ മെഡിക്കല്‍ പരിശോധന നടത്തിയിട്ടില്ല. പൊലീസ് വരുന്നതുവരെ റെജി ചെറിയാന്‍ അപകടസ്ഥലത്ത് ഉണ്ടായിരുന്നു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ എ സി റോഡില്‍ ചമ്പക്കുളത്തുവെച്ചായിരുന്നു അപകടം. നെടുമുടി ആശാരി […]
Read more

കേരള സർവകലാശാലയുടെ ഹൈക്കോടതി സ്റ്റാൻഡിങ് കോൺസലിനെ മാറ്റി വി.സി

തിരുവനന്തപുരം: കേരള സർവ്വകലാശാലയിലെ സ്റ്റാൻഡിംഗ് കൗൺസിലിനെ ചൊല്ലി തർക്കം. ഹൈക്കോടതിയിലെ സർവകലാശാലയുടെ സ്റ്റാൻഡിങ് കോൺസൽ സ്ഥാനത്തുനിന്ന് അഡ്വ. തോമസ് എബ്രഹാമിനെ നീക്കി വിസി മോഹനൻ കുന്നുമ്മൽ ഉത്തരവിറക്കി. എന്നാൽ, വി.സിയുടെ ഉത്തരവ് അനുസരിക്കില്ലെന്നും കോൺസൽ സ്ഥാനത്തുനിന്ന് മാറില്ലെന്നും അഡ്വ. തോമസ് എബ്രഹം മറുപടി കത്ത് നൽകി. തന്നെ നിയമിച്ചത് സിൻഡിക്കേറ്റ് ആയതിനാൽ സിൻഡിക്കേറ്റ് പുതിയ സ്റ്റാന്റിങ് കോൺസിലിനെ നിയമിക്കുന്നതുവരെ ആ സ്ഥാനം ഒഴിയാൻ കഴിയില്ലെന്നാണ് അഡ്വ. തോമസ് എബ്രാഹം കത്തിൽ ചൂണ്ടിക്കാട്ടുന്നത്. സ്റ്റാന്റിങ് കോൺസിലിനെ നിയമിക്കുന്നതിലും മാറ്റുന്നതിലും […]
Read more

മറുപടി പറയാൻ ഫിഷറീസ് മന്ത്രിക്ക് കഴിവുകേടെന്ന് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: നിയമസഭയില്‍ ഫിഷറീസ് മന്ത്രി അബ്ദുല്‍ ഗഫൂര്‍ സംസാരിക്കുന്നതിനിടെ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ ഇടപെട്ടതില്‍ വിമര്‍ശനവുമായി പ്രതിപക്ഷം. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം ഉന്നയിച്ച് സജി ചെറിയാന്‍ എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയത്തിന് മന്ത്രി അബ്ദുല്‍ ഗഫൂര്‍ മറുപടി നല്‍കുന്നതിനിടെയായിരുന്നു സംഭവം. സാധാരണ സഭയില്‍ ഇല്ലാത്ത കീഴ്‌വഴക്കമാണിതെന്ന് പറഞ്ഞ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഫിഷറീസ് മന്ത്രിക്ക് വിഷയത്തില്‍ മറുപടി പറയാന്‍ അല്‍പം കഴിവുകേടുണ്ടെന്നും പറയുകയുണ്ടായി. പ്രതിപക്ഷനേതാവിന്റെ പരാമർശത്തിൽ നിയമസഭയിൽ ബഹളമുണ്ടാവുകയും മന്ത്രിക്ക് പിന്തുണയുമായി മുഖ്യമന്ത്രി രം​ഗത്തെത്തുകയും ചെയ്തു. […]
Read more

പി.കെ ശശിയുടെ പാർട്ടി ഡിഎംഎഫ് സിഎംപിയുമായി കൈകോര്‍ക്കുന്നു

‌പാലക്കാട്: സിപിഐഎമ്മില്‍ നിന്നും പുറത്താക്കിയ പി.കെ ശശിയുടെ പാർട്ടി ഡിഎംഎഫ് സിഎംപിയുമായി കൈകോര്‍ക്കുന്നു. പി. കെ ശശി നേതൃത്വം നല്‍കുന്ന ഡിഎംഎഫിന്റെ നയപ്രഖ്യാപന കണ്‍വെന്‍ഷന്‍ ജൂലൈ 6ന് നടക്കും. പിന്നാലെ ഇരുപാര്‍ട്ടികളുടെയും ലയനതീരുമാനം ഉണ്ടാകുമെന്നാണ് വിവരം. പാലക്കാട് നടക്കുന്ന കണ്‍വെന്‍ഷന്‍ മന്ത്രി സി. പി ജോണ്‍ ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് എംഎല്‍എ ടി. കെ ഗോവിന്ദനും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. യുഡിഎഫിനകത്തെ ഇടതുപക്ഷ സ്വഭാവമുള്ള പാര്‍ട്ടി എന്ന നിലയിലാണ് പ്രചാരണം. സിപിഐഎം വിട്ട് യുഡിഎഫിനൊപ്പം മത്സരിച്ച് വിജയിച്ച ജി […]
Read more

പുതുക്കിയ പാസ്പോർട്ട് ഫീസുകൾ ഇന്ത്യൻ എംബസി പുറത്തിറക്കി

മസ്‌കത്ത്: ഒമാനിലെ ഇന്ത്യൻ പ്രവാസികൾക്ക് ജൂലൈ ഒന്ന് മുതൽ പാസ്പോർട്ട്, അനുബന്ധ കോൺസുലർ സേവനങ്ങൾ എന്നിവക്ക് ചെലവേറും. കേന്ദ്ര സർക്കാർ പാസ്പോർട്ട് നിരക്കുകളിൽ വരുത്തിയ പരിഷ്‌കരണത്തിന്റെ ഭാഗമായാണ് മസ്‌കത്തിലെ ഇന്ത്യൻ എംബസി പുതിയ നിരക്കുകൾ പ്രഖ്യാപിച്ചത്. സാധാരണ 36 പേജുകളുള്ള പാസ്പോർട്ട് പുതുക്കുന്നതിന് ഇനി മുതൽ 53.750 റിയാൽ നൽകേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടുതൽ പേജുകളുള്ള 60 പേജിന്റെ ജംബോ പാസ്പോർട്ടിന് 72.600 റിയാലാണ് പുതിയ നിരക്ക്. ഈ തുകയിൽ പാസ്പോർട്ട് ഫീസ്, ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ […]
Read more

പേര് വെട്ടാൻ സൗദി, ജൂലൈ ഒന്നുമുതൽ കര്‍ശന നടപടി

റിയാദ്: സൗദി അറേബ്യയിൽ വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്ത പ്രവാസി തൊഴിലാളികൾക്കെതിരെ കടുത്ത നടപടിയുമായി മാനവശേഷി-സാമൂഹിക വികസന മന്ത്രാലയം. വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞ് മൂന്ന് മാസത്തിലധികമായ തൊഴിലാളികളെ തൊഴിലുടമയുടെ റെക്കോർഡുകളിൽ നിന്ന് ജൂലൈ ഒന്ന് മുതൽ ഔദ്യോഗികമായി നീക്കം ചെയ്യും. മന്ത്രാലയത്തിന് കീഴിലുള്ള ‘ക്വിവ’ (Qiwa) പ്ലാറ്റ്‌ഫോം വഴിയാണ് ഈ നടപടികൾ ആരംഭിക്കുന്നത്. സ്റ്റാറ്റസ് നിയമാനുസൃതമാക്കാൻ അനുവദിച്ച സമയപരിധി അവസാനിക്കാൻ ഇനി രണ്ടു ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. തൊഴിലുടമകൾക്ക് തൊഴിലാളികളുടെ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിനോ, […]
Read more

അവിശ്വാസപ്രമേയത്തിൽ സൂക്ഷിച്ച് നീങ്ങാൻ സിപിഎം; വി.ശിവൻകുട്ടിക്കെതിരേ പാർട്ടിക്കുള്ളിൽ അതൃപ്തി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി ഭരണസമിതിക്കെതിരേയുള്ള യു.ഡി.എഫിന്റെ അവിശ്വാസപ്രമേയനീക്കത്തിൽ സൂക്ഷിച്ച് മുന്നോട്ടുപോയാൽ മതിയെന്ന് സിപിഎം. അവിശ്വാസപ്രമേയം കൊണ്ടുവരുന്നതിൽ യു.ഡി.എഫിനൊപ്പം സഹകരിക്കാം എന്ന നിലപാട് സ്വീകരിച്ച സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം വി.ശിവൻകുട്ടിക്കെതിരേയും പാർട്ടിക്കുള്ളിൽ അതൃപ്തിയുണ്ട്. ഇതോടെ പാർട്ടി ജില്ലാ നേതൃത്വത്തിലെ അഭിപ്രായഭിന്നതയും കൂടുതൽ രൂക്ഷമായി. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ജില്ലാ സെക്രട്ടറിയെക്കുറിച്ചും പാർട്ടിയിൽ തർക്കമുണ്ടായിരുന്നു. എം.എൽ.എ.യായ വി.ജോയിക്കു പകരം വി.ശിവൻകുട്ടിയെ ജില്ലാ സെക്രട്ടറിയാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വരെയുണ്ടാകാനുള്ള സാധ്യതയുണ്ടായെങ്കിലും സംസ്ഥാന […]
Read more

Recent News