Category: kerala

മലപ്പുറത്ത് വിദ്യാർഥികൾക്ക് കള്ള് നൽകിയ സംഭവം: കള്ളുഷാപ്പ് ഉടമയ്ക്കെതിരെ കേസെടുത്തു, ഷാപ്പ് നടത്തിപ്പുകാരൻ റിമാൻഡിൽ

മലപ്പുറം: ചങ്ങരംകുളത്ത് വിദ്യാർഥികൾക്ക് കള്ള് നൽകിയ സംഭവത്തിൽ, കള്ളുഷാപ്പ് നടത്തിപ്പുകാരൻ റിമാൻഡിൽ. കള്ളുഷാപ്പ് ഉടമയ്ക്കെതിരെയും കേസെടുത്തു. തൂഫാൻ ദ നാർകോ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പ്രായപൂർത്തിയാവാത്ത ഒമ്പത് കുട്ടികളെ കള്ള് കുടിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് നടപടി. സംഭവത്തിൽ കള്ള് ഷാപ്പ് ഉടമ കുന്നംകുളം സ്വദേശി ജോസിനെതിരെയും ചങ്ങരംകുളം പൊലീസ് കേസെടുത്തു. ശനിയാഴ്ച രാത്രിയോടെയാണ് കോക്കൂരിൽ പ്രായപൂർത്തിയാവാത്ത ഒമ്പതോളം കുട്ടികളെ കള്ള് കുടിച്ച നിലയിൽ ചങ്ങരംകുളം പോലീസ് കണ്ടെത്തിയത്. വിദ്യാർത്ഥികളെ ചോദ്യം ചെയ്തതോടെയാണ് സമീപത്തെ കള്ള് […]
Read more

കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി വിഫലമായി; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും

തിരുവനന്തപുരം: കൂടുതൽ വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ നീക്കം ഫലം കണ്ടില്ല. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. മഴ കനത്തില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്. സെപ്റ്റംബർ ഒഴികെ ജൂലൈ മുതൽ ഡിസംബർ വരെ വൈദ്യുതി ഉയർന്ന വിലയ്ക്ക് വാങ്ങാം എന്ന് ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരു‍ന്നതിനിടെയാണ് കെഎസ്ഇബിയുടെ അപേക്ഷ റെഗുലേറ്ററി കമ്മീഷൻ […]
Read more

സഹകരണരംഗത്തെ ആദ്യ വിമാനക്കമ്പനി ‘കോ-കേരളം’ വരുന്നു; വിമാനങ്ങൾ വാടകയ്ക്കെടുത്ത് സർവീസ് നടത്തും

കോഴിക്കോട്: സഹകരണമേഖലയിൽ വിമാനങ്ങൾ വാടകയ്ക്കെടുത്ത് സർവീസ് നടത്തുന്ന ആദ്യപദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾ പൂർത്തിയായതായി എം.വി.ആർ. കാൻസർ സെന്റർ ആൻഡ്‌ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ആദ്യഘട്ടത്തിൽ രണ്ട് വിമാനങ്ങളാണ് വാടകയ്ക്കെടുക്കുക. നെടുമ്പാശ്ശേരി ആസ്ഥാനമായി കരിപ്പൂർ, കണ്ണൂർ, മംഗളൂരു, ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളുമായി ബന്ധിപ്പിച്ചാണ് വിമാനസർവീസ് നടത്തുക. പദ്ധതിനടത്തിപ്പിനായി സഹകരണമേഖലയിൽ കമ്പനി രൂപവത്കരിക്കും. 200 സഹകരണസംഘങ്ങൾ രണ്ടുകോടിരൂപ വീതം ഓഹരിയെടുത്താണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുക. മുഖ്യമന്ത്രി ചെയർമാനും സഹകരണമന്ത്രി വൈസ് ചെയർമാനുമായാണ് കമ്പനി […]
Read more

ജലഗതാഗതവകുപ്പിലേക്ക് 2 പുതിയ സൗരോർജ ബോട്ടുകൾ വരുന്നു; അടുത്തമാസമെത്തും

ആലപ്പുഴ: സംസ്ഥാന ജലഗതാഗതവകുപ്പിന്റെ യാത്രാസേവനം കൂടുതൽ മെച്ചപ്പെടുത്തി ആധുനികവും പരിസ്ഥിതിസൗഹൃദവുമാക്കുന്നതിന് രണ്ടു പുതിയ സൗരോർജ ബോട്ടുകൾ വരുന്നു. ബോട്ടുകളുടെ ഡോക്യുമെന്റേഷൻ നടപടികൾ പുരോഗമിക്കുകയാണ്. ജൂലായിൽ ബോട്ടെത്തിക്കാനാണ് ശ്രമം. 30 യാത്രക്കാർക്കു സഞ്ചരിക്കാവുന്ന ഒരു ബോട്ടും 75 യാത്രക്കാർക്കു സഞ്ചരിക്കാവുന്ന മറ്റൊരു ബോട്ടുമാണ് തയ്യാറാകുന്നത്. നിലവിൽ ബോട്ടുകളുടെ നിർമാണം വിവിധ ഘട്ടങ്ങളിലാണ്. പരിസ്ഥിതിസൗഹൃദവും ആധുനിക സൗകര്യങ്ങളോടുകൂടിയതുമായ ഈ ബോട്ടുകൾ പ്രവർത്തനക്ഷമമാകുന്നതോടെ വകുപ്പിന് ഇന്ധനച്ചെലവിൽ ഗണ്യമായ ലാഭമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഡീസൽ ഉപയോഗം കുറയ്ക്കുന്നതിനൊപ്പം കാർബൺ പുറന്തള്ളലും കുറയുന്നതിനാൽ ജലഗതാഗതരംഗത്തെ ഹരിതമാറ്റത്തിന് […]
Read more

കാലവർഷം: ആലപ്പുഴയിൽ 28 ശതമാനം മഴ കുറഞ്ഞു

ആലപ്പുഴ: കാലവർഷം ആരംഭിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും ജില്ലയിൽ പ്രതീക്ഷിച്ച മഴ ലഭിച്ചില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചപ്പോഴും ആലപ്പുഴയിൽ കാലവർഷത്തിന്റെ വരവ് വൈകുകയും മഴയുടെ അളവ് കുറയുകയും ചെയ്തു. ജൂൺ ഒന്നുമുതലുള്ള കണക്കുപ്രകാരം ജില്ലയിൽ 28 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. ഈ കാലയളവിൽ 530.8 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 382.3 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. സംസ്ഥാനത്താകെയും ശരാശരിയെക്കാൾ മഴ കുറവാണ്. മൂന്നു ജില്ലകളിൽ മാത്രമാണ് സാധാരണ തോതിൽ മഴ ലഭിച്ചത്. ഏറ്റവും കൂടുതൽ […]
Read more

‘ആന വണ്ടിയിലെ ആറു പെണ്ണുങ്ങൾ’; ;പ്രിയദർശിനി; പദ്ധതി ആസ്പദമാക്കി സിനിമ ചെയ്യാൻ സന്തോഷ് പണ്ഡിറ്റ്

പ്രിയദർശിനി പദ്ധയുമായി ബന്ധപ്പെട്ട് സിനിമ ചെയ്യാൻ ഒരുങ്ങി സന്തോഷ് പണ്ഡിറ്റ്. ‘ആനവണ്ടിയിലെ ആറു പെണ്ണുങ്ങൾ’ എന്നാണ് സിനിമയുടെ പേരെന്ന് പറഞ്ഞ സന്തോഷ്, കഥ എല്ലാവർക്കും ഇഷ്ടമായാൽ സിനിമ ചെയ്യാമെന്നും പറഞ്ഞു. 26 വയസ്സുള്ള 6 യുവതികളുടെ കഥന കഥ ആണ് സിനിമയുടെ തീം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ ഇങ്ങനെ KSRTC പ്രിയദർശിനി ബസ്സിൽ സ്ത്രീകൾക്ക് free യാത്ര എന്ന തീം വെച്ചു ഒരു സിനിമ ചെയ്താലോ എന്നാ ചിന്തയിൽ ആണേ.. പേര് “ആനവണ്ടിയിലെ […]
Read more

സംസ്ഥാന ചീഫ് സെക്രട്ടറി എ.ജയതിലക് ഇന്ന് വിരമിക്കും

തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ .ജയതിലക് ഇന്ന് വിരമിക്കും. 35 വർഷത്തെ സർവീസിന് ശേഷം വിരമിക്കുന്ന ചീഫ് സെക്രട്ടറി എ ജയതിലകിന് സർക്കാർ യാത്രയയപ്പ് നൽകും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ദർബാർ ഹാളിൽ നടക്കുന്ന യാത്രയയപ്പ് ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ പങ്കെടുക്കും. മാത്രമല്ല, ജയതിലകിന്റെ വിരമിക്കലിനെ തുടര്‍ന്ന് നിലവിലെ ആഭ്യന്തര സെക്രട്ടറിയായ ബിശ്വനാഥ് സിന്‍ഹ ഇന്ന് വൈകുന്നേരം പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നതോടെ ഐ എ എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി ഉണ്ടാകുമെന്നാണ് സൂചന. […]
Read more

‘എൻ ശേഷാദ്രിനാഥന് സംഘപരിവാർ ബന്ധമുണ്ട്; കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ്

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ ശേഷാദ്രിനാഥനെ നിയമിച്ചിതിൽ എതിർപ്പ് പ്രകടിപ്പിച്ച് കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് അദ്ദേഹം അറിയിച്ചു. എൻ ശേഷാദ്രിനാഥന് സംഘപരിവാർ ബന്ധമുണ്ടെന്നും തദ്ദേശവകുപ്പ് മന്ത്രി കെ എം ഷാജിക്ക് ഇതൊന്നും ബോധ്യപ്പെട്ടിട്ടില്ലെന്നും തെരഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷന്റെ ന​​ഷ്‌​ട​​പ്പെ​​ട്ട വി​​ശ്വാ​​സ്യത ജനാ​​ധി​​പ​​ത്യ ഇ​​ന്ത്യ​​ക്ക് അ​​പ​​മാ​​ന​​മാ​​യി​​ട്ടു​​ണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് കേരളത്തിലെ സുപ്രധാനമായ പദവിയാണ്. ഗവർണർ ഒപ്പ് വച്ചാൽ പിന്നെ മാറ്റാൻ കഴിയില്ല. ഇപ്പോൾ അദ്ദേഹത്തിന്റെ സമൂഹമാധ്യമ […]
Read more

തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളി; ബിജെപി ബിജെപി കൗൺസിലർമാർക്കെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷത്തിൽ ബിജെപി കൗൺസിലർമാർക്കെതിരെ കേസ് . കോൺഗ്രസ് വനിതാ കൗൺസിലർമാര്‍ നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. ബിജെപി കൗൺസിലർമാരായ ചെമ്പഴന്തി ഉദയൻ, ഗിരി, പാപ്പനംകോട് സജി, വയൽകട രതീഷ് എന്നിവർക്കെതിരെയാണ് കോൺഗ്രസ് വനിതാ കൗൺസിലർമാരായ ഷേർലി, അനിത അലക്സ്‌ എന്നിവർ പരാതി നൽകിയത്. ചെമ്പഴന്തി ഉദയനാണ് കേസിലെ ഒന്നാം പ്രതി. ഹാജർ രജിസ്റ്ററിനെ ചൊല്ലിയുള്ള പിടിവലിക്കിടെ കെ എസ് ശബരിനാഥാനും ചെമ്പഴന്തി ഉദയനും തമ്മിൽ ഏറ്റുമുട്ടി. കാപ്പാ കേസിൽ ജയിലിലുള്ള ആർ […]
Read more

യുഡിഎഫ്-എല്‍ഡിഎഫ് അതിക്രമമാണ് കോര്‍പ്പറേഷനില്‍ നടന്നത്; മേയർ വി.വി രാജേഷ്

തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ ഭരണ പ്രതിസന്ധിയില്ലെന്ന് മേയര്‍ വി. വി രാജേഷ്. ഭരണചക്രം കറങ്ങുന്നതുകൊണ്ടാണ് പാളയത്തെ ഗുണ്ടാ പിരിവ് അവസാനിപ്പിച്ചത്. കോര്‍പ്പറേഷന്‍ ഭൂമികളിലെ കഴിഞ്ഞ 45 വര്‍ഷത്തെ സിപിഐഎം കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചതായും മേയർ പറഞ്ഞു. അഞ്ച് വര്‍ഷത്തില്‍ 10 അവിശ്വാസ പ്രമേയം കണ്ടുതന്നെയാണ് അധികാരം ഏറ്റെടുത്തത്. അവിശ്വാസപ്രമേയം എന്ന് ഇടയ്ക്കിടയ്ക്ക് പറയാതെ അത് അവതരിപ്പിക്കട്ടെയെന്നും വി. വി രാജേഷ് പറഞ്ഞു. ജനാധിപത്യപരമായി പ്രതിഷേധിച്ചാല്‍ മനസ്സിലാക്കാം. കഴിഞ്ഞ ദിവസം കോര്‍പ്പറേഷനില്‍ കണ്ടത് അതല്ല. യുഡിഎഫ്-എല്‍ഡിഎഫ് അതിക്രമമാണ് കോര്‍പ്പറേഷനില്‍ നടന്നത്. നിയമപരമായി […]
Read more

Recent News