തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ .ജയതിലക് ഇന്ന് വിരമിക്കും. 35 വർഷത്തെ സർവീസിന് ശേഷം വിരമിക്കുന്ന ചീഫ് സെക്രട്ടറി എ ജയതിലകിന് സർക്കാർ യാത്രയയപ്പ് നൽകും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ദർബാർ ഹാളിൽ നടക്കുന്ന യാത്രയയപ്പ് ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ പങ്കെടുക്കും. മാത്രമല്ല, ജയതിലകിന്റെ വിരമിക്കലിനെ തുടര്‍ന്ന് നിലവിലെ ആഭ്യന്തര സെക്രട്ടറിയായ ബിശ്വനാഥ് സിന്‍ഹ ഇന്ന് വൈകുന്നേരം പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നതോടെ ഐ എ എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി ഉണ്ടാകുമെന്നാണ് സൂചന. അതേസമയം നാളെ നടക്കാനിരുന്ന സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേർന്നു. ഡോ. എ ജയതിലക് ഇന്ന് വിരമിക്കുന്നത് കണക്കിലെടുത്താണ് നാളെ ചേരാനിരുന്ന മന്ത്രിസഭാ യോഗം ഇന്ന് ചേർന്നത്. വിരമിക്കുന്ന ചീഫ് സെക്രട്ടറിക്ക് മന്ത്രിസഭ ആശംസകൾ നേർന്നു.
Related Posts
പിണറായിക്കൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെ; ഉദ്യോഗസ്ഥന് സ്ഥലം മാറ്റം നൽകി ഷിബു ബേബി ജോൺ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് പറഞ്ഞു വനം മന്ത്രി ഷിബു ബേബി ജോൺ.…
മലപ്പുറത്ത് വിദ്യാർഥികൾക്ക് കള്ള് നൽകിയ സംഭവം: കള്ളുഷാപ്പ് ഉടമയ്ക്കെതിരെ കേസെടുത്തു, ഷാപ്പ് നടത്തിപ്പുകാരൻ റിമാൻഡിൽ
മലപ്പുറം: ചങ്ങരംകുളത്ത് വിദ്യാർഥികൾക്ക് കള്ള് നൽകിയ സംഭവത്തിൽ, കള്ളുഷാപ്പ് നടത്തിപ്പുകാരൻ റിമാൻഡിൽ. കള്ളുഷാപ്പ് ഉടമയ്ക്കെതിരെയും കേസെടുത്തു. തൂഫാൻ ദ നാർകോ…
അങ്കമാലിയിൽ ക്ഷേത്രോത്സവത്തിന് എത്തിച്ച ആനയിടഞ്ഞു
അങ്കമാലി: അങ്കമാലി കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ആനയിടഞ്ഞു. തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ ആനയുടെ ചവിട്ടേറ്റ് ഒരാൾക്ക് ദാരുണാന്ത്യം. ആനയെ കൊണ്ടുവന്ന…
