Category: kerala

ഐഎൻടിയുസി വേദിയിൽ മുഖ്യമന്ത്രി എത്തിയില്ല; ഉദ്ഘാടനമില്ലാതെ സമ്മേളനം പിരിഞ്ഞു

തിരുവനന്തപുരം: ഐഎൻടിയുസി സംസ്ഥാന സമ്മേളന വേദിയിൽ മണിക്കൂറുകളോളം കാത്തിരുന്നിട്ടും മുഖ്യമന്ത്രി വിഡി സതീശൻ എത്താതിരുന്നതിനെ തുടർന്ന് ഉദ്ഘാടന ചടങ്ങുകളില്ലാതെ പരിപാടി അവസാനിപ്പിച്ചു. തലസ്ഥാനത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ‘പുതുയുഗ പ്രതീക്ഷകൾ, തൊഴിലാളി തരംഗം’ എന്ന സംസ്ഥാനതല സമ്മേളനമാണ് മുഖ്യാതിഥിയുടെ അഭാവം മൂലം അധ്യക്ഷ പ്രസംഗം പോലും നടത്താനാകാതെ സംഘാടകർക്ക് പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നത്. നിയമസഭയിലെ ബജറ്റ് ചർച്ചയും മറുപടി പ്രസംഗവും നീണ്ടുപോയതിനാലാണ് മുഖ്യമന്ത്രിക്ക് സമയത്തിന് എത്തിച്ചേരാൻ കഴിയാതിരുന്നതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് നൽകുന്ന വിശദീകരണം. എന്നാൽ, ഐഎൻടിയുസി സംസ്ഥാന […]
Read more

ഓപ്പറേഷന്‍ തൂഫാന്‍: വ്യാഴാഴ്ച മാത്രം അറസ്റ്റിലായത് 131 പേര്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ഡ്രൈവായ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ വ്യാഴാഴ്ച 120 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 131 പേര്‍ അറസ്റ്റിലായി. ഇവരില്‍ നിന്ന് 46.868 ഗ്രാം എം.ഡി.എം.എയും 1.570 കി.ഗ്രാം കഞ്ചാവും 0.5 ഗ്രാം ഹെറോയിനും 275.9 ഗ്രാം ബ്രൗണ്‍ ഷുഗറും രണ്ട് കഞ്ചാവ് ചെടികളും പിടിച്ചെടുത്തു. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഇതുവരെ 3910 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആകെ 4201 അറസ്റ്റുകള്‍ നടന്നു. ഇതുവരെ പിടിച്ചെടുത്തത് 1932 ഗ്രാം […]
Read more

കേരള എന്‍ട്രന്‍സ് ഫലം നാളെ പ്രഖ്യാപിക്കും

കൊച്ചി: കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ ( കീം) ഫലം നാളെ പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോണാണ് കൊച്ചിയില്‍ ഫലം പ്രഖ്യാപിക്കുക. സിബിഎസ്ഇ 12-ാം ക്ലാസ് പുനര്‍മൂല്യ നിര്‍ണയ ഫലം വൈകിയതിനാലാണ് ഇത്തവണ കീം ഫലവും വൈകിയത്. 22 ന് ഫലം പ്രഖ്യാപിക്കാന്‍ തീരുമാനിച്ചെങ്കിലും മാര്‍ക്ക് ചേര്‍ക്കാന്‍ കൂടുതല്‍ സമയം തേടി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മന്ത്രിയെ സമീപിച്ചതോടെയാണ് മാറ്റുകയായിരുന്നു. സിബിഎസ്ഇ റീവാല്യുവേഷൻ മാർക്ക് കൂടി പരിഗണിച്ച്, റാങ്ക് ലിസ്റ്റ് പരിഷ്‌കരിച്ച […]
Read more

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ സഹോദരനുമായി തര്‍ക്കം; പതിനൊന്നുകാരൻ ജീവനൊടുക്കി

കോട്ടയം: കോട്ടയം തിടനാട് പതിനൊന്നുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. തിടനാട് ടൗണില്‍ വാടകയ്ക്ക് താമസിക്കുന്ന സുഭാഷിന്റെ മകന്‍ ആമോസ് ആണ് മരിച്ചത്. ഫുട്‌ബോള്‍ കളിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌തെന്നാണ് സൂചന. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. വൈകിട്ട് സ്‌കൂള്‍ വിട്ട ശേഷം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ സഹോദരനുമായി തര്‍ക്കം ഉണ്ടാകുകയായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് കുട്ടി വീട്ടിലേക്ക് മടങ്ങിപ്പോവുകയും പിന്നാലെ ജീവനൊടുക്കിയെന്നുമാണ് വിവരം. ഫുട്‌ബോള്‍ കളി കഴിഞ്ഞ് തിരിച്ചെത്തിയ സഹോദരനും ആ സമയത്ത് വീട്ടിലേക്ക് മടങ്ങിയെത്തിയ കുട്ടിയുടെ പിതാവുമാണ് ആമോസ് […]
Read more

‘വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കണമെന്നാണ് എൽഡിഎഫ് നിലപാട്’; എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്നതിൽ മുഖ്യമന്ത്രി വി. ഡി സതീശന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കണമെന്നാണ് എൽഡിഎഫിന്റെ നിലപാട്. കശുമാങ്ങ ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് വീര്യം കുറച്ച് മദ്യം ഉൽപാദിപ്പിക്കുമ്പോൾ അത് കർഷകർക്ക് ഗുണം ചെയ്യും. വീര്യം കുറഞ്ഞ മദ്യത്തെ കുറിച്ച് നല്ല നിർവചനം വേണം. നികുതി കുറയ്ക്കുന്ന നിലപാടുമായി എങ്ങനെ ആണ് ഇതിനെ ബന്ധിപ്പിക്കാൻ കഴിയുകയെന്നും എം.വി ​ഗോവിന്ദൻ ചോദിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്തും […]
Read more

വിയ്യൂർ ജയിലിന് മുകളിൽ ഡ്രോൺ; അന്വേഷണം ആരംഭിച്ച് വിയ്യൂർ പൊലീസും സംസ്ഥാന ഇന്റലിജൻസും

തൃശ്ശൂർ: അതീവ സുരക്ഷയുള്ള വിയ്യൂർ ജയിലിന് മുകളിലായി ഡ്രോൺ. മൂന്ന് തവണയാണ് ജയിലിന് മുകളിൽ ഡ്രോൺ പറന്നത്. ഡ്രോൺ നിരോധിത മേഖലയാണ് ഈ പ്രദേശം. കൊടും കുറ്റവാളികളടക്കമുള്ളവരെ പാർപ്പിച്ചിരിക്കുന്ന ജയിലാണിത്. ഡ്രോൺ പറപ്പിച്ച ആളെ കണ്ടെത്താനായില്ല. റീൽ ചിത്രീകരണമായിരിക്കാമെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. സംഭവത്തിൽ വിയ്യൂർ പൊലീസും സംസ്ഥാന ഇന്റലിജൻസും അന്വേഷണം ആരംഭിച്ചു.
Read more

ആദിവാസി ഉന്നതികളിലെ വൈദ്യുതി വൽക്കരണത്തിൽ എല്‍ഡിഎഫ് ഭരണകാലത്ത് ക്രമക്കേട് നടന്നു; മുൻമന്ത്രി കെ. കൃഷ്ണന്‍കുട്ടി

പാലക്കാട്: ആദിവാസി ഉന്നതികളിലെ വൈദ്യുതി വൽക്കരണത്തിൽ എല്‍ഡിഎഫ് ഭരണകാലത്ത് ക്രമക്കേട് നടന്നതായി സ്ഥിരീകരിച്ച് മുന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. പാലക്കാട് അട്ടപ്പാടിയിലെ വനത്തിനകത്തെ ആദിവാസി ഉന്നതികളിൽ സോളാർ വിൻഡ് ഹൈബ്രിഡ് സിസ്റ്റം സ്ഥാപിച്ചതിലാണ് അഴിമതി നടന്നത്. ഇത് സംബന്ധിച്ച റിപോര്‍ട്ടിന്‍ മേല്‍ പുതിയ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കെ. കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടു. കെഎസ്ഇബിയുടെ വൈദ്യൂതി ലൈനുകൾ എത്തിക്കാൻ കഴിയാത്ത വിദൂര ആദിവാസി ഉന്നതികളിൽ അനർട്ട് വഴി നടപ്പിലാക്കിയ പദ്ധതിയിലാണ് അഴിമതി. സോളാറും, ചെറിയ വിൻ്റ് […]
Read more

മുഖ്യമന്ത്രിയുമായി നബാർഡ് സിജിഎം കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും കാർഷിക മുന്നേറ്റത്തിനും നബാർഡിന്റെ  പൂർണ പിന്തുണ  തുടരുമെന്ന് നബാർഡ് കേരള റീജിയണൽ ചീഫ് ജനറൽ മാനേജർ നഗേഷ് കുമാർ അനുമാല  നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന കൂടിക്കാഴ്ചയിൽ അറിയിച്ചു. സംസ്ഥാനത്ത് നബാർഡ് നടപ്പിലാക്കി വരുന്ന വിവിധ വികസന പദ്ധതികളുടെയും വരുംകാല പദ്ധതികളുടെയും പുരോഗതി സിജിഎം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച അടിസ്ഥാന സൗകര്യ വികസനം, തീരദേശ സംരക്ഷണം, കാർഷിക പുരോഗതി, കണക്റ്റിവിറ്റി പദ്ധതികൾ എന്നിവയ്ക്ക് നബാർഡിന്റെ ശക്തമായ പിന്തുണ ലഭ്യമാകുമെന്ന് അദ്ദേഹം […]
Read more

കോര്‍പ്പറേഷനിലെ സംഘർഷം; മേയർക്കും മുൻ മന്ത്രിമാർക്കുമെതിരെ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ മേയര്‍ വി. വി രാജേഷ്, മുന്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ക്കെതിരെ കേസെടുത്തു. സിപിഐഎമ്മിന്റെ പരാതിയിലാണ് മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കും എതിരെ കേസെടുത്തിരിക്കുന്നത്. ശിവന്‍കുട്ടിക്കും കടകംപള്ളി സുരേന്ദ്രനും എതിരെ പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്. നാല് കേസുകളാണ് സംഭവത്തില്‍ മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദേഹോപദ്രവം ഏല്‍പ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. മേയര്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരെ അസഭ്യം പറഞ്ഞെന്നും മര്‍ദിച്ചെന്നും എഫ്‌ഐആറില്‍ ഉണ്ട്. എല്‍ഡിഎഫ് […]
Read more

മെന്റർ ടീച്ചർമാരുടെ സമരം: ഉദ്യോഗാർഥികളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് മന്ത്രി കെ എ തുളസി

തിരുവനന്തപുരം: വയനാട് ജില്ലയിൽ മുൻ മെന്റർ ടീച്ചർമാർ നടത്തിവന്ന  സമരവുമായി ബന്ധപ്പെട്ട്  സമരസമിതി നേതാക്കളുമായി പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി ചർച്ച നടത്തി. മുൻ മെന്റർ ടീച്ചർമാർക്ക് തുടർനിയമനം നൽകണമെന്നും, പ്രായപരിധി കഴിഞ്ഞവർക്ക് അപേക്ഷിക്കാൻ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസിൽ നടന്ന ചർച്ചയിൽ ഉദ്യോഗാർഥികളുടെ ആശങ്കകൾ പരിഹരിക്കുമെന്ന ഉറപ്പ് സർക്കാർ നൽകി. മുൻ വർഷങ്ങളിൽ ജോലി ചെയ്തിരുന്ന മെന്റർ ടീച്ചർമാർക്ക് അവർ സമർപ്പിക്കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ അനുഭവ പരിചയമായി കണക്കാക്കി ഇന്റർവ്യൂവിൽ പ്രത്യേക മാർക്ക് […]
Read more

Recent News