Category: kerala

ലഹരിക്കെതിരെ കൗമാരത്തിന്റെ ഗോൾ വർഷം; 10 പ്രവൃത്തിദിനം കൊണ്ട് 10 ലക്ഷം ഗോളടിച്ച് കേരളത്തിലെ സ്‌കൂളുകൾ

തിരുവനന്തപുരം: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച  ‘വൺ മില്യൻ തുഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026’ ക്യാമ്പയിൻ ചരിത്ര നേട്ടം. ജൂൺ 11 മുതൽ ജൂലൈ 20 വരെ പത്തു ലക്ഷം ഗോളുകൾ അടിച്ചുതീർക്കാൻ സ്‌കൂളുകൾക്ക് ടാർഗറ്റ് നൽകിയിരുന്നെങ്കിലും ക്യാമ്പയിൻ ആരംഭിച്ച് വെറും പത്ത് പ്രവൃത്തി ദിനങ്ങൾ പിന്നിട്ടപ്പോൾത്തന്നെ (ജൂൺ 25) കേരളത്തിലെ വിദ്യാലയങ്ങൾ ഈ ലക്ഷ്യം കൈവരിച്ചിരിക്കുകയാണ്. ജൂൺ 25 വൈകിട്ട് 5 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്തെ സ്‌കൂളുകളിൽ നിന്നായി 10,67,038 ഗോളുകൾ അടിച്ചു കഴിഞ്ഞു. ‘ധീരമായി കളിക്കുക, ശുദ്ധിയായി ജീവിക്കുക, ഒരുമിച്ച് ജയിക്കുക’ എന്ന ലഹരിവിരുദ്ധ സന്ദേശമുയർത്തി ജൂൺ 10-നാണ് ഈ കായിക മുന്നേറ്റത്തിന് തുടക്കം കുറിച്ചത്. ആഭ്യന്തര വകുപ്പിന്റെ ലഹരി […]
Read more

ഓപ്പറേഷൻ തൂഫാൻ: സിറ്റി പൊലീസിന്റെ സൈക്കിൾ റാലിയും വാക്കത്തോണും

തിരുവനന്തപുരം: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 26ന് തിരുവനന്തപുരം സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണത്തിനായി സൈക്കിൾ റാലിയും വാക്കത്തോണും സംഘടിപ്പിക്കും. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി Moving Together for a Drug-Free Tomorrow എന്ന സന്ദേശമുയർത്തിയാണ് റാലി സംഘടിപ്പിക്കുന്നത്. വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ, എസ്.പി.സി. കേഡറ്റുകൾ, തൂഫാൻ വാരിയർമാർ തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 8ന് മാനവീയം വീഥിയിൽ ആരംഭിക്കുന്ന ചടങ്ങ് ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്ത് സൈക്കിൾ റാലിയും വാക്കത്തോണും ഫ്ലാഗ് ഓഫ് ചെയ്യും.  തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് […]
Read more

‘രാജിവെച്ചവരെ അമ്മയിൽ തിരിച്ച് എത്തിക്കും’; രമേശ് പിഷാരടി

പാലക്കാട്: താരസംഘടന അമ്മയുടെ അഡ്ഹോക്ക് കമ്മറ്റി യോഗം ഇന്നലെ ചേർന്നുവെന്നും സ്ഥിരം കമ്മറ്റി താമസിയാതെ വരുമെന്നും എംഎൽഎയും അ​ഡ്ഹോക്ക് കമ്മിറ്റി അധ്യക്ഷനുമായ രമേശ് പിഷാരടി. സ്ഥിരം കമ്മറ്റിയുടെ ഭാരവാഹിത്വം താൻ ഏറ്റെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശ്വേത മേനോൻ, അൻസിബ, മമ്മൂട്ടി, മോഹലാൽ തുടങ്ങി എല്ലാവരോടും താൻ സംസാരിച്ചുണ്ടെന്നും രാജിവെച്ചവരെ അമ്മയിൽ തിരിച്ച് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൂൺ 21നായിരുന്നു അമ്മ സംഘടനയിൽ നടകീയ രം​ഗങ്ങളും കൂട്ടരാജിയും നടന്നത്. സംഘടനയുടെ വാർഷിക ബോഡി മീറ്റിം​ഗ് നടക്കുന്നതിനിടെ വാർഷിക കണക്ക് […]
Read more

ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്ടമാകും; തിരുവനന്തപുരം കോർപറേഷൻ ഭരണം പ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദത്തിന് പിന്നാലെ തിരുവനന്തപുരം കോർപറേഷൻ ഭരണം പ്രതിസന്ധിയിലേക്ക്. മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് എല്‍ഡിഎഫ്. തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാണ് ആവശ്യം. നിയമപരമല്ലാതെ സത്യപ്രതിജ്ഞത ചെയ്ത അംഗങ്ങളുടെ വോട്ട് അസാധുവെന്ന് ചൂണ്ടിക്കാട്ടും. കോടതി വിധി എൽഡിഎഫിന് അനുകൂലമായാൽ ബിജെപി ഭരണത്തിന് തന്നെ അത് തിരിച്ചടിയാകും. ബിജെപി കൗണ്‍സിലർ ആർ.സുഗതന്‍ ജയിലിലായതിനാല്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്ടമാകും. സത്യപ്രതിജ്ഞ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ചും കൗൺസിലറായ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം മേയർക്കെതിരെ […]
Read more

പ്രിയദർശിനി പദ്ധതി; സീറോ ടിക്കറ്റിനും കളക്ഷൻ ബത്ത

കൊല്ലം: പ്രിയദർശിനി സൗജന്യയാത്രാപദ്ധതി നിലവിൽവന്നപ്പോൾ, കെ.എസ്.ആർ.ടി.സി. തൊഴിലാളികൾക്ക് ജോലിഭാരം കൂടിയെങ്കിലും സീറോ ടിക്കറ്റിനും കളക്ഷൻ ബത്ത കിട്ടും. ദിവസം 150-200 രൂപ ലഭിച്ചിരുന്നവർക്ക് ഇപ്പോൾ 300 രൂപ വരെയാണ് ബത്ത. സൗജന്യയാത്ര നടത്തുന്ന സ്ത്രീകളുടെ ടിക്കറ്റ് നിരക്കുകൂടി കണക്കാക്കിയാണ് കളക്ഷൻ ബത്ത നൽകുന്നത്. പദ്ധതി തുടങ്ങിയ ശേഷമുള്ള ബത്ത അക്കൗണ്ടിൽ എത്തിയിട്ടില്ല. ആകെ കളക്ഷൻ 14,000 രൂപയ്ക്കു മുകളിലായാൽ ഡ്രൈവർക്കും കണ്ടക്ടർക്കും ഒരുശതമാനം വീതമാണ് ബത്ത. കൊല്ലം-പത്തനംതിട്ട പോലുള്ള പ്രധാന ചെയിൻ സർവീസുകളിൽ പ്രതിദിന കളക്ഷൻ 30,000-ത്തിലേക്ക് […]
Read more

മനോഹര കാഴ്ചയൊരുക്കി ‘അതിമനോഹരം

കൊച്ചി : തുടരും എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും ഒന്നിക്കുന്ന അതിമനോഹരം എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പുറത്ത്. മോഹൻലാലും മീരാ ജാസ്മിനും ഒന്നിച്ചുള്ള പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്. സാരിയുടുത്ത് നിൽക്കുന്ന മീരയ്ക്ക് പ്ലീറ്റ് റെഡിയാക്കി കൊടുക്കുന്ന മോഹൻലാലിനെ പോസ്റ്ററിൽ കാണാം. ഒപ്പം ചിത്രത്തിന്റെ റിലീസ് വിവരവും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രം ഈ വർഷം ഡിസംബർ 24ന് ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തും. വിഷു ദിനത്തിൽ ആയിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ അണിയറക്കാർ പുറത്തുവിട്ടത്. അതുവരെ […]
Read more

ഒരിടവേളയ്ക്ക് ശേഷം വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ട് നൽകി. ജൂൺ 29ന് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീ മീറ്റർ മുതൽ 204.4 മില്ലീ മീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കുക.
Read more

അധ്യാപകൻ ഏഴാം ക്ലാസുകാരനെ ക്രൂരമായി മർദിച്ചെന്ന് പരാതി

ഇടുക്കി: കളിയാക്കിയെന്ന് പറഞ്ഞ് ഇടുക്കി അണക്കര സർക്കാർ സ്കൂളിൽ ഏഴാം ക്ലാസുകാരനെ അധ്യാപകൻ മർദിച്ചതായി പരാതി. മുട്ടിൽ നിർത്തിച്ച ശേഷം കാലിൽ ചവിട്ടിയെന്നും ചൂരൽ കൊണ്ട് പലതവണ അടിച്ചെന്നും കുട്ടി പറയുന്നു. വിദ്യാർത്ഥി വണ്ടൻമേട് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വണ്ടൻമേട് പൊലീസ് അന്വേഷണം തുടങ്ങി. ചൂരലു കൊണ്ട് അടിച്ചെന്നും മറ്റ് ഒരു രീതിയിലും മർദിച്ചിട്ടില്ല എന്നുമാണ് അധ്യാപകൻറെ വിശദീകരണം. സംഭവം അന്വേഷിക്കുമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം. […]
Read more

കിച്ചുവിനെ കുറിച്ച് രേണു സുധി

കൊച്ചി : ഏതാനും നാളുകൾക്ക് മുൻപാണ് തനിക്ക് കാൻസർ ആണെന്ന് വെളിപ്പെടുത്തി രേണു സുധി രം​ഗത്ത് എത്തിയത്. 15-ാം വയസിൽ വന്നൊരു മുഴയാണ് ഇപ്പോൾ കാൻസറായി മാറിയിരിക്കുന്നത്. ചികിത്സയുടെ ഭാ​ഗമായി കീമോ എല്ലാം തുടങ്ങി കഴിഞ്ഞു. ആ വേദനകൾക്കിടയിലും യുട്യൂബ് ചാനലിൽ രേണു സുധി സജീവമായി നിൽക്കുകയാണ്. തന്റെ ആശുപത്രി വിവരങ്ങൾ പറഞ്ഞും പാട്ടുകൾ പാടിയും രേണു മുന്നോട്ട് പോകുകയാണ്. തതവസരത്തിൽ കിച്ചു തന്നെ ഇതുവരെയും കാണാൻ വന്നില്ലെന്നും താൻ എന്ത് ദ്രോഹം ചെയ്തിട്ടാണെന്ന് അങ്ങനെയെന്ന് അറിയില്ലെന്നും […]
Read more

മുഖ്യമന്ത്രിയുടെ മറുപടി വിഷമുണ്ടാക്കി

ആലപ്പുഴ: നിയമസഭയിൽ കുട്ടനാട് എംഎൽഎയും യുഡിഎഫ് ഘടകക്ഷിയായ കേരള കോൺഗ്രസിന്റെ നേതാവുമായ റെജി ചെറിയാന് മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയ മറുപടിയും അതിനു പിന്നാലെ പറഞ്ഞ കമന്റും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മുഖ്യമന്ത്രിയുടെ മറുപടി വിഷമമുണ്ടാക്കിയെന്നും മുഖ്യമന്ത്രിയോട് ഇക്കാര്യം ചോദിക്കുമെന്നും റെജി ചെറിയാൻ പറഞ്ഞു. മൂലം വളളംകളി ദിവസമായ ജൂൺ 29ന് കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി തേടിയാണ് റെജി ചെറിയാൻ സഭയിൽ സബ്മിഷൻ അവതരിപ്പിച്ചത്. നിയമസഭയിൽ എന്‍റെ ആദ്യത്തെ സബ്മിഷൻ ആയിരുന്നു. കുട്ടനാടിന്‍റെ ജനങ്ങൾ ആഗ്രഹിച്ച […]
Read more

Recent News