പാലക്കാട്: താരസംഘടന അമ്മയുടെ അഡ്ഹോക്ക് കമ്മറ്റി യോഗം ഇന്നലെ ചേർന്നുവെന്നും സ്ഥിരം കമ്മറ്റി താമസിയാതെ വരുമെന്നും എംഎൽഎയും അഡ്ഹോക്ക് കമ്മിറ്റി അധ്യക്ഷനുമായ രമേശ് പിഷാരടി. സ്ഥിരം കമ്മറ്റിയുടെ ഭാരവാഹിത്വം താൻ ഏറ്റെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശ്വേത മേനോൻ, അൻസിബ, മമ്മൂട്ടി, മോഹലാൽ തുടങ്ങി എല്ലാവരോടും താൻ സംസാരിച്ചുണ്ടെന്നും രാജിവെച്ചവരെ അമ്മയിൽ തിരിച്ച് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജൂൺ 21നായിരുന്നു അമ്മ സംഘടനയിൽ നടകീയ രംഗങ്ങളും കൂട്ടരാജിയും നടന്നത്. സംഘടനയുടെ വാർഷിക ബോഡി മീറ്റിംഗ് നടക്കുന്നതിനിടെ വാർഷിക കണക്ക് അവതരിപ്പിക്കുന്നതിലെ അപാകത വലിയ ചർച്ചകൾക്കും തർക്കങ്ങൾക്കും വഴിവയ്ക്കുകയായിരുന്നു. പ്രസിഡൻ്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ ഉൾപ്പെടുന്ന ഭരണസമിതി രാജിവയ്ക്കുകയും ചെയ്തു.
വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി വൻ തർക്കവും നാടകീയ രംഗങ്ങളുമാണ് ഉണ്ടായത്. തർക്കം രൂക്ഷമായതോടെ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കുകയാണെന്ന് ശ്വേത മേനോൻ അറിയിക്കുകയായിരുന്നു. നിലവിൽ രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ എട്ട് പേരടങ്ങുന്ന അഡ്ഹോക്ക് കമ്മിറ്റി തുടരുകയാണ്.
