കയാല്‍ ചന്ദ്രനൊപ്പം മലയാളി താരങ്ങളും, ടൈറ്റില്‍ കഥാപാത്രമായി നായ; ‘സിന്‍ഗ’യുടെ ടീസര്‍ എത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

യാൽ ചന്ദ്രനെ നായകനാക്കി രാജ ദുരൈ സിങ്കം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം സിൻഗയുടെ ടീസർ പുറത്തിറങ്ങി. മലയാളത്തിലെ പ്രിയ താരങ്ങളായ സിജ റോസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ഒരു നായ്ക്കുട്ടിയാണ് ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്. ആദിത്യ കതിർ, മലയാള നടൻ അരിസ്റ്റോ സുരേഷ് എന്നിവർക്കൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളാണ് ടീസർ നൽകുന്നത്.

രുദ്രം സിനിമാസ്, എസ് ആർ ഫിലിംസ് എന്നീ ബാനറുകളില്‍ വേലായുധം രാജേന്ദ്രൻ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അശോക് കുമാർ രാജാണ്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ “കാതുകുള്ളക്കുരുവി” എന്ന ​ഗാനം ഇതിനോടകം തന്നെ സിനിമ ആസ്വാദകരുടെ മനസ്സിൽ ഇടംപിടിച്ചു കഴിഞ്ഞു. കഥയ്ക്കൊപ്പം തന്നെ സംഗീതത്തിനും പ്രാധാന്യമുള്ള ചിത്രത്തിന്റെ ഗാനങ്ങൾ മനോജ് ചിന്നസ്വാമിയാണ് രചിച്ചിട്ടുള്ളത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജ്കുമാർ, ക്രിയേറ്റീവ് പ്രൊഡ്യൂസർ- ആർ. ശരവണൻ, എഡിറ്റർ- എ. ആർ ശിവരാജ് രാജാമണി, കോസ്റ്റ്യൂം ഡിസൈനർ- നടരാജ് കെ, ലിറിക്സ്- മണി അമുതവൻ, ആർട്ട് – കാലൈ മുത്തമിഴൻ, കൊറിയോഗ്രാഫി -ബോബി ആന്റണി, ഓഡിയോഗ്രാഫി- ആനന്ദ് രാമചന്ദ്രൻ, സൗണ്ട് ഡിസൈൻ- രഞ്ജിത്ത് കെന്നഡി, ഡി ഐ- വർണ്ണ ഡിജിറ്റൽ സ്റ്റുഡിയോ, കളറിസ്റ്റ്- ആർ. നന്ദകുമാർ, സ്റ്റിൽസ്- ചന്ദ്രു, മേക്കപ്പ്- ഭൂബാലൻ, പ്രൊഡക്ഷൻ കൺട്രോളർ- രാമചന്ദ്രമൂർത്തി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ദുരൈ അഭിമന്യു, വി എഫ് എക്സ്- എം കെ വി മീഡിയ, പബ്ലിസിറ്റി ഡിസൈൻ കുമാരൻ കെ, പി ആർ ഒ- എ എസ് ദിനേശ്, മനു ശിവൻ.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News