Category: kerala

മോദിക്ക് കത്തയച്ച് KC

ന്യൂഡൽഹി: വിദേശ സംഭാവനാ നിയന്ത്രണ ഭേദഗതി ചട്ടങ്ങൾ ന്യൂനപക്ഷ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് എന്ന് കെസി വേണുഗോപാൽ എംപി. ചട്ടങ്ങൾ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി. നേരത്തെ പാർലമെന്റിൽ ബില്ല് കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ പരാജയപ്പെട്ടിരുന്നു. ഇപ്പോൾ പിൻവാതിലിലൂടെ കൊണ്ടുവരാനാണ് ശ്രമിക്കുന്നത് എന്നും കെസി വേണുഗോപാൽ പറഞ്ഞു. സന്നദ്ധ സംഘടനകളെയും ന്യൂനപക്ഷ സ്ഥാപനങ്ങളെയുമാണ് കേന്ദ്ര സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. ലൈസൻസ് റദ്ദാക്കപ്പെടുകയോ കാലാവധി തീരുകയോ ചെയ്യുന്ന സംഘടനകളുടെ സ്വത്തുക്കൾ പിടിച്ചെടുക്കാൻ കേന്ദ്ര സർക്കാരിന് […]
Read more

വിമർശനങ്ങൾ പരിഹരിക്കും; മദ്യനയത്തിൽ ലീ​ഗ് മുഖ്യമന്ത്രിക്കൊപ്പമെന്ന് മന്ത്രി കെ.എം ഷാജി

കോഴിക്കോട്: മദ്യനയത്തിൽ മുസ്ലിം ലീഗ് മുഖ്യമന്ത്രി വി.ഡി സതീശനൊപ്പമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി മാധ്യമങ്ങളോട് പറഞ്ഞു. വീര്യംകുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കൃത്യമായ നിലപാട് എടുത്തിട്ടുണ്ടെന്നും മുന്നണിയിൽ ആർക്കും പരാതിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോഴിക്കോട് ഇടിയങ്ങര പള്ളിയിൽ നടന്ന മുസ്‌ലിംലീഗ് റിലീഫ് കമ്മിറ്റിയുടെ മൂന്നാം ബൈത്തുൽറഹ്‌മ ഭവനം താക്കോൽകൈമാറ്റച്ചടങ്ങിൽ പങ്കെടുത്തശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ.എം. ഷാജി. “ക്യാബിനറ്റിൽ ലീഗ് മന്ത്രിമാരുണ്ട്. എതിർപ്പുണ്ടെങ്കിൽ പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ നിയമസഭയിൽ െവച്ചുതന്നെ ഇടപെടുമായിരുന്നു, വി.എം. സുധീരൻ ഉൾപ്പെടെയുള്ളവരുടെ […]
Read more

പുതിയ മദ്യനയം; മുഖ്യമന്ത്രിയുടെ തീരുമാനം സ്വാഗതാർഹമെന്ന് ബിഷപ്പ് പാംപ്ലാനി

തലശ്ശേരി: പുതിയ മദ്യനയവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി വിഡി സതീശന്റെ നിലപാടിനെ അനുകൂലിച്ച് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. മദ്യനയത്തിൽ വിശദമായ ചർച്ചയാകാമെന്ന മുഖ്യമന്ത്രിയുടെ തീരുമാനം തികച്ചും സ്വാഗതാർഹമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുസമൂഹത്തിൽ നിന്ന് ഉയർന്നുവന്ന വികാരങ്ങളെ മാനിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഈ വിഷയം വിശദമായ ചർച്ചയ്ക്കായി മാറ്റിവെച്ചതെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. മാത്രമല്ല, കേരളത്തിലുടനീളം ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ലഹരിക്ക് അനുകൂലമെന്ന് തോന്നിപ്പിക്കുന്ന ഒരു നിലപാടും ആരുടെയും ഭാഗത്തുനിന്നുണ്ടാകാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മദ്യനയത്തിന്റെ […]
Read more

ഉത്പാദനം കുത്തനെ ഇടിഞ്ഞു; ചിറ്റൂരിൽ കള്ളിന് ക്ഷാമം

പാലക്കാട്: സംസ്ഥാനത്തെ പ്രധാന കള്ളുത്പാദനമേഖലയായ പാലക്കാട്ടെ ചിറ്റൂരിൽ കള്ളിന് ക്ഷാമം. രണ്ടുലിറ്റർവരെ കള്ള് ലഭിച്ചിരുന്ന തെങ്ങുകളിൽ ഉത്പാദനം അരലിറ്റർപോലും ഇല്ലാതായി. ദിനംപ്രതി 45 ലിറ്റർവരെ കള്ള് അളന്നിരുന്ന ചെത്തുതൊഴിലാളികൾക്ക് 20 ലിറ്റർപോലും അളക്കാനില്ലാത്ത സ്ഥിതിയാണ്. പ്രതിദിനം രണ്ടരലക്ഷം ലിറ്റർ കള്ളാണ് ഇവിടെനിന്ന് വിവിധ ജില്ലകളിലേക്ക് കൊണ്ടുപോയിരുന്നത്. തിരുവനന്തപുരവും കണ്ണൂരും ഒഴികെ 12 ജില്ലകളിലെ ഷാപ്പുകൾ ചിറ്റൂരിൽനിന്നുള്ള കള്ളിനെയാണ് പ്രധാനമായി ആശ്രയിക്കുന്നത്. ഉത്പാദനം ഒരുലക്ഷം ലിറ്ററിലും താഴേക്കെത്തിയതായി കർഷകർ പറയുന്നു. ഇതോടെ ജില്ലകളിലേക്ക് കൊണ്ടുപോകുന്ന കള്ളിന്റെ അളവും കുറഞ്ഞു. […]
Read more

‘കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കും ‘; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി മാഫിയ്ക്കെതിരെ കേരള പൊലീസ് തുടരുന്ന ഓപ്പറേഷൻ തൂഫാൻ കൊടുങ്കാറ്റായി ആഞ്ഞടിക്കുകയാണെന്നും കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വലിയ അളവിലുള്ള മയക്കുമരുന്നാണ് പിടിച്ചെടുക്കുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ തുടരുന്ന ഓപ്പറേഷൻ തൂഫാന് ജനങ്ങളുടെ വലിയ സഹായം ലഭിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി ലക്ഷ്യംവെച്ചിരിക്കുന്ന സംസ്ഥാനമാണ് കേരളം. മയക്കുമരുന്ന് ലോബിയുടെ അടിവേര് തകർക്കാതെ കേരള പൊലീസ് പിന്നോട്ടുപോകില്ല. കേരളത്തെ ഡ്രഗ് […]
Read more

‘പാഠ്യപദ്ധതിയിലേക്ക് ഡ്രൈവിങ് പഠനം കൊണ്ടുവരാൻ ആലോചന’; ഗതാഗത മന്ത്രി സി പി ജോൺ

ന്യൂഡൽഹി: സ്‌കൂൾ പാഠ്യപദ്ധതിയിലേക്ക് ഡ്രൈവിങ് പഠനം കൊണ്ടുവരാൻ ആലോചിക്കുന്നതായി ഗതാഗതമന്ത്രി സി.പി. ജോൺ. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രിയോടുൾപ്പെടെ ചർച്ചചെയ്താണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഡ്രൈവിങ് അറിയില്ലെന്നും ലൈസൻസില്ലെന്നും റൈഡിങ്ങേ അറിയുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു. ഹോളോഗ്രാമും ചിപ്പുമുള്ള ഡ്രൈവിങ് ലൈസൻസ് നടപ്പാക്കുമെന്നും കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ അദ്ദേഹം അറിയിച്ചു. നിലവിൽ കെ.എസ്.ആർ.ടി.സി.യുടെ മൗലികമായ പ്രശ്നം മാനേജ്മെന്റിലെ കെടുകാര്യസ്ഥതയാണ്. ഇക്കാര്യത്തിൽ പഴയ മന്ത്രിയെ കുറ്റപ്പെടുത്താനില്ല. ടിക്കറ്റിതര വരുമാനം കൂട്ടേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു. […]
Read more

സുരേഷ് ഗോപിക്ക് ഇന്ന് അറുപത്തിയെട്ടാം പിറന്നാള്‍

മലയാളികളുടെ ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിക്ക് ഇന്ന് അറുപത്തിയെട്ടാം പിറന്നാള്‍. ആറാം വയസ്സില്‍ ഓടയില്‍നിന്ന് എന്ന ചിത്രത്തില്‍ ബാലതാരമായാണ് വെള്ളിത്തിരയിലേക്ക് സുരേഷ് ഗോപിയുടെ അരങ്ങറ്റം. കെ ബാലാജിയുടെ നിരപരാധികള്‍ എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിയായെത്തി. ടി പി ബാലഗോപാലന്‍ എംഎ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തത് അദ്ദേഹത്തിന്റെ സിനിമ ജീവിതത്തെ മാറ്റിയെഴുതി. വില്ലന്‍ വേഷങ്ങളായിരുന്നു ആദ്യകാലങ്ങളില്‍ കൂടുതലും. ഇന്നലെ, മനു അങ്കിള്‍, വടക്കന്‍ വീരഗാഥ, മണിച്ചിത്രത്താഴ്, കളിയാട്ടം വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് അദ്ദേഹം മലയാള സിനിമയില്‍ […]
Read more

കേരളത്തിലേക്ക് ഹൈഡ്രജൻ ബസുകൾ എത്തിക്കുമെന്ന് മന്ത്രി സി.പി ജോൺ

ന്യൂഡൽഹി: കേരളത്തിലേക്ക് ഉടൻ ഹൈഡ്രജൻ ബസുകൾ എത്തിക്കുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ. ഹൈഡ്രജൻ ബസുകൾ കേരളത്തിലേക്ക് എത്തിക്കുമെന്നും ബസ് പ്രവർത്തനമാരംഭിക്കുന്നതിന്റെ പ്രാരംഭ ചർച്ചകൾ നടത്തിയെന്നും മന്ത്രി പറഞ്ഞു. ഡൽഹിയിൽ ഹൈഡ്രജൻ ബസിൽ യാത്ര ചെയ്ത ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഡിഎംആർസി ഡൽഹിയിൽ ആരംഭിച്ച ഹെെഡ്രജൻ ബസിലാണ് യാത്ര നടത്തിയത്. കെഎസ്ആർടിസി (സിഎംഡി) പ്രമോജ് ശങ്കർ, അഡീഷണൽ റസിഡൻ്റ് കമ്മീഷണർ അശ്വതി ശ്രീനിവാസ് എന്നിവരും മന്ത്രിയോടൊപ്പം യാത്രയിൽ പങ്കെടുത്തു. സെൻട്രൽ സെക്രട്ടറിയേറ്റിൽ നിന്ന് ആരംഭിച്ച് സേവ് തീർഥ്, […]
Read more

പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം അണുബാധ; നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം. പ്രവസ ശസ്ത്രക്രിയയ്ക്ക് ശേഷം കൃത്യമായ ചികിത്സ ഉറപ്പാക്കിയില്ലെന്നാണ് ആരോപണം. നെയ്യാറ്റിന്‍കര സ്വദേശി സജിതയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സഹിക്കാന്‍ വയ്യാത്ത വേദനയാണ് താന്‍ അനുഭവിച്ചതെന്നും വെള്ളം കുടിക്കാത്തതിനാലാണ് പഴുപ്പെന്ന് പറയുക മാത്രമാണ് ഡോക്ടര്‍ ചെയ്തതെന്നുമാണ് യുവതിയുടെ ആരോപണം. പിന്നീട് സ്‌കാനിങിലാണ് ഇന്‍ഫെക്ഷന്‍ കണ്ടെത്തിയതെന്നും കുടുംബം ആരോപിച്ചു. അണുബാധയെത്തുടര്‍ന്ന് യുവതി എസ്‌ഐടി ആശുപത്രിയില്‍ ചികിത്സയിലാണ്. തന്റെ മകള്‍ അനുഭവിക്കുന്നത് ദുരിത ജീവിതമെന്ന് സജിതയുടെ മാതാവ് പറയുന്നത്. കഴിഞ്ഞ ഒന്‍പത് ദിവസമാണ് സജിത […]
Read more

എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനം; പ്രായപരിധി ഉയർത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനത്തിനുള്ള പ്രായപരിധിയിൽ വർധനവ് വരുത്തി. ഉയർന്ന പ്രായപരിധിയിൽ നാല് വർഷത്തെ വർധനവ് ആണ് വരുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പി.എസ്.സി മുഖേനയുള്ള അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധിയിൽ വരുത്തിയ ഇളവ്, എയ്ഡഡ് സ്കൂൾ നിയമനങ്ങൾക്കും ബാധകമാക്കിയാണ് സർക്കാർ ഉത്തരവ്. നേരത്തെ, പിഎസ്‌സി നിയമനങ്ങൾക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 36-ൽ നിന്നും 40 വയസ്സായി ഉയർത്തിയിരുന്നു. ഇതേ രീതി ഇനി എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക, […]
Read more

Recent News