Category: kerala

മദ്യ നികുതി ഇളവില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണം : കാന്തപുരം

കോഴിക്കോട്: സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. മദ്യത്തിന്റെ വിലക്കുറവ് മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് സഹായകമാകും. പൂര്‍ണ മദ്യനിരോധനത്തിലൂടെയേ നാട്ടില്‍ സമാധാനം ഉണ്ടാകൂവെന്നും കാന്തപുരം പറഞ്ഞു. വിലകുറഞ്ഞ മദ്യം വില്‍പ ന ടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അത് കുരങ്ങന് ഏണി വച്ചുകൊടുക്കുന്നതുപോലെയാകും. അത് മദ്യവ്യാപനത്തിന് കാരണമാകുമെന്നും കാന്തപുരം പറഞ്ഞു. സര്‍ക്കാര്‍ എടുക്കുന്ന എല്ലാ വിധ ലഹരിക്കെതിരായ പരിപാടികളെയും പിന്തുണയ്ക്കുന്നുണ്ട്. വിലകുറഞ്ഞ മദ്യം വില്‍പന നടത്തിയാല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ സഹായിക്കുന്ന നടപടിയാകുമെന്നും അദ്ദേഹം പറഞ്ഞു. മദ്യനികുതിയില്‍ […]
Read more

പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുത്; രാജ്‌മോഹൻ ഉണ്ണിത്താൻ

കാസർകോട്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്ന് കോൺഗ്രസ് നേതാവും കാസർകോട് എംപ.യുമായ രാജ്‌മോഹൻ ഉണ്ണിത്താൻ. പദ്ധതി ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്നും ഇത് സംസ്ഥാനത്തിന്റെ താത്പര്യങ്ങൾക്കും വരുംതലമുറയ്ക്കും ദോഷകരമാണെന്നും അദ്ദേഹം ആരോപിച്ചു. കാസർകോട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻസിഇആർടി) കൈക്കൊണ്ട പല തീരുമാനങ്ങളും കേരളത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ഉണ്ണിത്താൻ ആരോപിച്ചു. മുൻപ് അധികാരത്തിലിരുന്ന എൽഡിഎഫ് […]
Read more

കെ പി സി സി പ്രസിഡന്റ് സ്ഥാനം: ഹൈക്കമാന്‍ഡിനെ കാണാന്‍ ജോസഫ് വാഴക്കന്‍ ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ അര്‍ഹനാണെന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍. ഹൈക്കമാന്‍ഡ് നേതൃത്വത്തെ കാണുന്നതിനായി ഡല്‍ഹിയിലെത്തിയതിന് പിന്നാലെയായിരുന്നു വാഴക്കന്റെ പ്രതികരണം. ‘കഴിഞ്ഞ അന്‍പത് വര്‍ഷം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നടത്തിയ സേവനങ്ങളാണ് എന്റെ കൈമുതല്‍. പ്രത്യേകിച്ച് അവകാശവാദങ്ങളൊന്നുമില്ല. ജോസഫ് വാഴയ്ക്കന്‍ ആ പദവിക്ക് അര്‍ഹനാണെങ്കില്‍ എനിക്ക് നല്‍കേണ്ടതാണ്. അര്‍ഹതയുണ്ടെന്ന വിശ്വാസം ഉണ്ടെങ്കിലേ ഞാന്‍ ഒരു കാര്യം ചോദിക്കാറുള്ളൂ. അത് ആഗ്രഹിക്കാറുള്ളൂ. പൂര്‍ണമായും പാര്‍ട്ടിക്ക് വേണ്ടി ചെലവഴിക്കാന്‍ കഴിയുന്ന ഒരുസമയമാണിത്. മറ്റ് ദൗത്യങ്ങളൊന്നുമില്ല’ വാഴക്കന്‍ പറഞ്ഞു. സണ്ണി […]
Read more

ബാലചന്ദ്രകുമാറിന്റെ മരണം: പ്രാഥമിക അന്വേഷണം ആരംഭിച്ച് പൊലീസ്, മൊഴിയെടുത്തു

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ബാലചന്ദ്രകുമാറിന്റെ ഭാര്യ ഷീബയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ബാലചന്ദ്രകുമാറിന്റെ ചികിത്സാ രേഖകള്‍ ഷീബ പൊലീസിന് കൈമാറിയിട്ടുണ്ട്. കുടുംബ സുഹൃത്ത് അനന്തു സുരേഷും മൊഴി നല്‍കിയിട്ടുണ്ട്. അനന്തു സുരേഷിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മരണത്തിലും ചികിത്സയിലും ദുരൂഹത ഉണ്ടെന്നാണ് പരാതി. ഡോക്ടര്‍മാരുടെ ഇടപെടലുകള്‍ അന്വേഷിക്കണമെന്നും ആവശ്യമുണ്ട്. സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് എതിരെയാണ് ആരോപണം. പരാതിയില്‍ […]
Read more

തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ്- ബിജെപി അം​ഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് എൽഡിഎഫ് തിരുവനന്തപുരം മേയർക്കെതിരെ നടത്തിയ ഓഫീസ് ഉപരോധം സംഘർഷത്തിൽ കലാശിച്ചു. മേയർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി പ്രവർത്തകർ ഓഫീസ് ഉപരോധിച്ചതോടെ നഗരസഭ യുദ്ധക്കളമായി മാറി. മേയർ ഓഫീസിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ കടുത്ത ഉന്തിലും തള്ളിലും പെട്ട് മേയറും മുതിർന്ന നേതാവ് വഞ്ചിയൂർ ബാബുവും നിലത്തുവീണു. മേയറുടെ വരവോടെ നഗരസഭയ്ക്കുള്ളിലും പുറത്തും വലിയ തോതിലുള്ള അടിയും സംഘർഷവുമാണ് അരങ്ങേറിയത്. മേയറുടെ ചേംബറിന് മുന്നിൽ സി.പി.എം, ബി.ജെ.പി കൗൺസിലർമാർ തമ്മിൽ നേരിട്ട് […]
Read more

FCRA ചട്ടഭേദഗതി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നത്; പ്രധാനമന്ത്രിക്ക് കത്തയച്ച് കെ.സി വേണുഗോപാൽ

തിരുവനന്തപുരം: എഫ്സിആർഎ ചട്ടഭേദഗതി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതാണെന്ന് കെ. സി വേണുഗോപാൽ എംപി. ഇത് ഉടനടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു. അതേസമയം, പ്രതിഷേധം ഉയരുമ്പോഴും നിലവിലെ നിയമത്തിലെ പുതിയ ഭേദഗതി പിൻവലിക്കില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കേന്ദ്രസർക്കാർ. ആരെയും ലക്ഷ്യം വെച്ചല്ല ഭേദഗതിയെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പാർലമെൻറ് സമ്മേളനത്തിൽ ചട്ട ഭേദഗതി എതിർക്കുന്നതിൽ ഇന്ത്യ സഖ്യം ആലോചന നടത്തുമെന്നാണ് വിവരം.
Read more

എസ്എഫ്ഐ മാർച്ച്; ബ്ലേഡ് കൊണ്ടുവന്ന് സമരം ചെയ്യുന്നത് നടക്കില്ലെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചിനിടെ എസ്എഫ്ഐ പ്രവർത്തകർ ബ്ലെയ്ഡ് ഉപയോഗിച്ച് ബാരിക്കേഡ് കെട്ടിയിരുന്ന കയറുകൾ അറുത്ത് മാറ്റിയതായി എഫ്ഐആര്‍. സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ 10 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സഹകരണ വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർധനവിനെതിരായ എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിനിടെയായിരുന്നു സംഭവം. പൊതുമുതലായ കയർ അറുത്തതിലൂടെ 10,000 രൂപയുടെ നഷ്‌ടമുണ്ടായെന്നും എഫ്ഐആറില്‍ പറയുന്നു. മാര്‍ച്ചിനിടെ പൊലീസിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തെന്നും എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നു. ‘ശവം പോലും വീട്ടുകാർക്ക് കിട്ടാത്ത രീതിയിൽ കാണിച്ചു തരാമെന്ന് പറഞ്ഞ് […]
Read more

റീൽസെടുത്താൽ പണി കിട്ടും; ഫയര്‍ഫോഴ്‌സില്‍ റീല്‍സ് ചിത്രീകരണത്തിന് നിയന്ത്രണം

കോഴിക്കോട്: സംസ്ഥാനത്ത് ഫയര്‍ഫോഴ്‌സില്‍ റീല്‍സ് ചിത്രീകരണത്തിന് നിയന്ത്രണം. യൂണിഫോം ധരിച്ചും ഔദ്യോഗിക വാഹനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചും റീല്‍സ് ചിത്രീകരിക്കാന്‍ പാടില്ലെന്നാണ് ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ് ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശം. നിര്‍ദേശം ലംഘിച്ച് റീല്‍സ് ചിത്രീകരിക്കുന്ന സേനാംഗങ്ങള്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്. വകുപ്പിന്റെ സേവനങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിനും ബോധവല്‍ക്കരിക്കുന്നതിനും മാത്രം റീല്‍സുകള്‍ ചിത്രീകരിക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. വകുപ്പിലെ ജീവനക്കാര്‍ യൂണിഫോം ധരിച്ച് റീല്‍സ് ചിത്രീകരിക്കുന്നതില്‍ പരാതി ലഭിച്ചതായി ഡയറക്ടര്‍ ജനറലിന്റെ ഉത്തരവില്‍ പറയുന്നു. ‘വകുപ്പിന്റെ വാഹനങ്ങളും […]
Read more

18 കോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; ഇതൊരു തുടക്കം മാത്രമെന്ന് റേഞ്ച് ഡിഐജി

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ 18 കോടി രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. വൈപ്പിൻ അറുകാട് സ്വദേശി ആയുഷിനെ എറണാകുളം റൂറൽ പോലീസാണ് പിടികൂടിയത്. സമീപകാലത്ത് നടന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവുവേട്ടയാണ് എറണാകുളം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം നടത്തിയത്. ആയുഷ് ഹൗബ്രിഡ് കഞ്ചാവ് കടത്തുന്നുണ്ട് എന്ന് ഡാൻസാഫ് സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പെരുമ്പാവൂർ മാറമ്പള്ളിയിൽവെച്ച് ആയുഷ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ തടഞ്ഞ് പോലീസ് പരിശോധന നടത്തിയത്. സ്‌കൂട്ടറിനുള്ളിൽ പ്ലാസ്റ്റിക് […]
Read more

നികുതി കുറക്കുന്നത് മദ്യ വ്യാപനത്തിന് കാരണമാകുമെന്ന് ടി. പി രാമകൃഷ്ണന്‍

കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി. പി രാമകൃഷ്ണന്‍. 251 എന്ന നികുതി കുറക്കുന്നത് മദ്യത്തിന്റെ വ്യാപനത്തിന് കാരണമാകുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മദ്യമുതലാളിമാരെ സഹായിക്കുന്നതാണ് യുഡിഎഫ് നയം. മദ്യവ്യാപനത്തിന് സഹായകരമാകുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. മദ്യനികുതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ഈ നിലപാട് മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ […]
Read more

Recent News