Category: kerala

മദ്യപാനികളെ പ്രോത്സാഹിപ്പിക്കുന്ന നയം വേണ്ട’; നിലപാട് കടുപ്പിക്കാന്‍ മുസ്‌ലിം ലീഗ്

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കിയ തീരുമാനത്തില്‍ നിലപാട് കടുപ്പിക്കാനൊരുങ്ങി മുസ്‌ലിം ലീഗ്. നികുതി കുറച്ച ബജറ്റ് നിര്‍ദേശം നടപ്പിലാക്കരുതെന്ന് യുഡിഎഫ് യോഗത്തില്‍ നിലപാടെടുക്കും. മദ്യപാനികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു നയവും സര്‍ക്കാര്‍ എടുക്കരുതെന്ന് വാദിക്കാനും നേതാക്കള്‍ക്കിടയില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ലീഗുമായി നടന്നിട്ടില്ല. പ്രധാനപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ ലീഗ് കൂടി അറിയണമെന്ന ആവശ്യം ഉന്നയിക്കാനും ചര്‍ച്ചയില്‍ തീരുമാനമുണ്ട്. അതേസമയം വീര്യം കുറഞ്ഞ മദ്യത്തിന് […]
Read more

മുഖ്യമന്ത്രി വി ഡി സതീശന്‍ ഇനി ക്ലിഫ് ഹൗസില്‍; കന്റോണ്‍മെന്റ് ഹൗസ് ഒഴിഞ്ഞു

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് ക്ലിഫ് ഹൗസിലേക്ക് ഔദ്യോഗികമായി താമസം മാറും. പ്രത്യേകിച്ച് ചടങ്ങുകളൊന്നും നിശ്ചയിച്ചിട്ടില്ലെന്നാണ് വിവരം. പാല് കാച്ചല്‍ മാത്രമുള്ള ചടങ്ങില്‍ മുഖ്യമന്ത്രിയും ഭാര്യയും മകളും മറ്റ് അടുത്ത ബന്ധുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. ക്ലിഫ് ഹൗസില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ചുമതലയേറ്റെടുത്ത് ഒരു മാസത്തോളം മുഖ്യമന്ത്രി കന്റോണ്‍മെന്റ് ഹൗസില്‍ തുടരുകയായിരുന്നു. ക്ലിഫ് ഹൗസില്‍ നടക്കുന്ന ‘അറ്റകുറ്റപ്പണി’ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ ക്ലിഫ് ഹൗസില്‍ നിന്തല്‍ക്കുളം സ്ഥാപിച്ചതും പശുത്തൊഴുത്ത് നിർമ്മിച്ചതും വിവാദമായിരുന്നു. മുഖ്യമന്ത്രി […]
Read more

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ […]
Read more

‘മറുപടി പറയലല്ല മന്ത്രിയുടെ ജോലി’; ഡിഎച്ച്എസ് നിയമന വിവാദത്തിൽ പ്രതികരിച്ച് കെ.മുരളീധരൻ

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ ഡിഎച്ച്എസ് നിയമനവുമായി ബന്ധപ്പെട്ട് ഡോ.കെ.ജെ റീന നടത്തുന്ന നിയമപോരാട്ടത്തിൽ പ്രതികരിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. ആരോഗ്യവകുപ്പിൽ 57,000 ത്തിൽപ്പരം ജീവനക്കാരുണ്ടെന്നും അവരിൽ ഓരോരുത്തരുടെയും ചോദ്യങ്ങൾക്കും പരാതികൾക്കും മറുപടി പറയുകയല്ല ആരോഗ്യമന്ത്രിയുടെ ജോലിയെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ പകർച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട് ഹൈപ്പവർ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൻമേൽ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. രോഗങ്ങൾ കൂടുതൽ പടരാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ മുൻഗണന നൽകുന്നത്. ഇതിനായി വിവിധ വകുപ്പുകളിലെ മന്ത്രിമാരുമായി ആലോചിച്ച് ആവശ്യമായ […]
Read more

തൊണ്ടിമുതല്‍ തിരിമറി കേസ്: ആന്റണി രാജുവിന് ഇന്ന് നിര്‍ണായകം

തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന്റെ അപ്പീല്‍ ഇന്ന് കോടതി പരിഗണിക്കും. നെടുമങ്ങാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി ആന്റണി രാജുവിനെ ശിക്ഷിച്ചിരുന്നു. ഈ ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ അപ്പീലാണ് ഇന്ന് പരിഗണിക്കുന്നത്. ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രം മുറിച്ചും മാറ്റം വരുത്തിയും തെളിവ് നശിപ്പിച്ചു എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്. കേസ് നടന്ന കാലയളവില്‍ അദ്ദേഹം അഭിഭാഷകനായിരുന്നു. ആന്റണി രാജു രണ്ടാം […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവര്‍ത്തകന് ജാമ്യം

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടി ഉള്‍പ്പെട്ട മാസപ്പടി കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒരു പ്രതിക്ക് ജാമ്യം. കേസിലെ ഒമ്പതാം പ്രതി കടകമ്പള്ളി സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ ഹരീഷ് കുമാറിനാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല. പ്രതിക്ക് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്ന് പ്രോസിക്യൂഷന്‍ തിരുവനന്തപുരം ജില്ലാ കോടതിയെ അറിയിച്ചു. കേസില്‍ ഒമ്പതാം പ്രതിയുടെ ആവശ്യമില്ല. ഇയാള്‍ക്ക് ജാമ്യം നല്‍കി […]
Read more

വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന; ചർച്ചകൾ നടത്താനൊരുങ്ങി യുഡിഎഫ്

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പനയിൽ തിടുക്കത്തിൽ തീരുമാനമുണ്ടാകില്ല. വിശദമായി ചർച്ചകൾ നടത്താനാണ് യുഡിഎഫിന്‍റെ തീരുമാനം. ഫിനാൻസ് ബില്ലിൽ നികുതി ഘടന വന്നാലും എക്സൈസ് കമ്മീഷണറുടെ പ്രത്യേക അനുമതി ഇല്ലാതെ വില്പന നടക്കില്ലെന്നാണ് വിശദീകരണം. ഇക്കാര്യത്തിൽ ഘടക കക്ഷികളുടെ നിലപാടും പ്രധാനമാണ്. മദ്യ നികുതിയിളവ് വേണ്ടെന്ന് തന്നെയാണ് മുസ്ലീം ലീ​ഗിന്‍റെ നിലപാട്. യുഡിഎഫ് യോ​ഗത്തിൽ ലീ​ഗ് നിലപാട് അറിയിക്കും. അതേസമയം നികുതി ഘടന പിൻവലിക്കാത്തത് സർക്കാരിനെതിരെ വീണ്ടും ആയുധമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. ശക്തമായ എതിർപ്പ് മൂലം മദ്യനയത്തിലെ അന്തിമ […]
Read more

മന്ത്രിയുടെ തലയില്‍ ചൂട് പായസം വീണസംഭവം അന്വേഷിക്കും: അസ്വാഭാവികതയില്ലെന്ന് ബിന്ദു കൃഷ്ണ

കൊല്ലം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണ സംഭവത്തില്‍ അന്വേഷണം. ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ സംഭവം അന്വേഷിക്കും. സംസ്ഥാന പൊലീസ് മേധാവിയാണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. തിരുവനന്തപുരം റെയിഞ്ച് ഡിഐജിക്കാണ് നിര്‍ദ്ദേശം നല്‍കിയത്. സംഭവത്തില്‍ പൊലീസിന് ജാഗ്രത കുറവുണ്ടായെന്നും പരാതിയുണ്ട്. എന്നാല്‍, പായസം വീണതില്‍ അസ്വാഭാവികത ഒന്നുമില്ലെന്നും തികച്ചും യാദൃശ്ചികമാണെന്നും മന്ത്രി റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. സംസ്ഥാനത്ത് എത്ര കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ കിടക്കുന്നു. പരാതി കിട്ടിയപ്പോള്‍ അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചതായിരിക്കാം. പക്ഷേ, അന്വേഷിക്കാന്‍ മാത്രം […]
Read more

മുഖ്യമന്ത്രി നാളെ ക്ലിഫ് ഹൗസിലേക്ക്; രാവിലെ ആറിന് ഗൃഹപ്രവേശം

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും. രാവിലെ ആറ് മണിക്കാണ് താമസം മാറുക. ക്ലിഫ് ഹൗസിലെ അറ്റകുറ്റപ്പണി കാരണം മുഖ്യമന്ത്രി വിഡി സതീശന്‍ കന്റോണ്‍മെന്റ് ഹൗസില്‍ നിന്ന് താമസം മാറിയിരുന്നില്ല. കഴിഞ്ഞ മേയ് 18 നാണ് വി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അതിനു മുന്‍പ് മേയ് 11 ന് പിണറായി വിജയന്‍ ക്ലിഫ് ഹൗസ് ഒഴിഞ്ഞിരുന്നു. തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വാടക വീട്ടിലേക്കാണ് മാറിയത്. വന്‍തുക ചെലവഴിച്ച് ക്ലിഫ് […]
Read more

മാസപ്പടി കേസ്; നിർണ്ണായക രേഖകൾ ഇഡിക്ക്, വീണയുടെ ചോദ്യം ചെയ്യൽ നിര്‍ണായകമാകും

കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു. എസ്എഫ്ഐഒ കുറ്റപത്രത്തിൻ്റെ ഭാഗമായുള്ള 134 രേഖകളാണ് ഇഡിക്ക് ലഭിച്ചത്. നേരത്തെ കോടതി ഉത്തരവായിരുന്നെങ്കിലും എസ്എഫ്ഐഒയിൽ നിന്നും അത് ലഭിക്കാൻ താമസം നേരിട്ടിരുന്നു. പിണറായി വിജയന്‍റെ മകള്‍ വീണയെ രണ്ടാമത് ചോദ്യം ചെയ്യുന്നത് ഈ രേഖകൾ കൂടി മുൻനിർത്തിയായിരിക്കും. ഈ മാസം 29 ന് വീണയെ വീണ്ടും ചോദ്യം ചെയ്യും. എക്സാലോജിക് കമ്പനി കരിമണൽ കമ്പനിയ്ക്ക് നൽകിയ സേവനങ്ങളുടെ കൂടുതൽ വിശദാംശങ്ങളുമായി ഹാജരാകാനാണ് നിർദ്ദേശം. […]
Read more

Recent News