Category: kerala

ഹൈക്കോടതി വിധിയ്ക്ക് പിന്നാലെ മിന്നൽ വേഗത്തിൽ സത്യപ്രതിജ്ഞ; അറസ്റ്റിലായ സുഗതൻ എത്തിയില്ല

തിരുവനന്തപുരം: ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ നടത്തിയ സത്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. നഗരസഭയിലെ ആകെ 20 ബിജെപി കൗൺസിലർമാരിൽ 19 പേരാണ് കഴിഞ്ഞ ദിവസം വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. വൈകിട്ട് നാലരയ്ക്ക് നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മേയർ വിവി രാജേഷ് അംഗങ്ങൾക്ക് നിയമപ്രകാരമുള്ള സത്യവാചകം ചൊല്ലിക്കൊടുത്തു. എന്നാൽ കാപ്പ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞയ്ക്ക് എത്തിയില്ല. […]
Read more

എൽഡിഎഫിന്റെ പരാജയത്തിന് നിരവധി കാരണങ്ങൾ ഉണ്ടെന്ന് റാപ്പർ വേടൻ

തൃശ്ശൂർ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പ്രതികരിച്ച് റാപ്പർ വേടൻ. പരാജയത്തിന് ഒറ്റ കാരണമല്ല, നിരവധി ഘടകങ്ങളുണ്ടെന്നാണ് വേടന്റെ വിലയിരുത്തൽ. “എൽഡിഎഫ് തോറ്റതിന് ഒരുപാട് കാരണങ്ങളുണ്ട്. അതൊരു വലിയ ക്യാൻവാസ് പോലെയാണ്. ഒരു കാരണത്തിൽ മാത്രം അത് ഒതുക്കാനാകില്ല,” എന്നാണ് വേടൻ പറഞ്ഞത്. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചും പുതിയ സർക്കാരിനെക്കുറിച്ചും മാധ്യമങ്ങൾ ചോദിച്ച ചോദ്യങ്ങൾക്കായിരുന്നു വേടന്റെ പ്രതികരണം. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണിത്. അതുകൊണ്ട് തന്നെ പുതിയ സർക്കാരിന് പ്രവർത്തിക്കാൻ ആവശ്യമായ സമയം നൽകണമെന്നും വേടൻ അഭിപ്രായപ്പെട്ടു. അതേസമയം, ജനങ്ങൾക്ക് […]
Read more

തനിക്ക് പുരസ്‌കാരം കിട്ടുമ്പോൾ മാത്രമാണ് പ്രശ്നം; വെള്ളാപ്പള്ളി നടേശൻ

കൊച്ചി: ചാനൽ ചർച്ചകൾക്കെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കാര്യങ്ങൾ പഠിക്കാതെ അവർക്കു ഇഷ്ടം ഉള്ളത് പറയുന്നുവെന്നും എനിക്ക് പുരസ്‌കാരം കിട്ടുമ്പോൾ മാത്രമാണ് പ്രശ്നമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഏകപക്ഷീയമായി ചർച്ച നടത്തുകയാണ്. തനിക്ക് ലഭിച്ച പുരസ്‌കാരം ഗുരുവിനു സമർപ്പിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ദില്ലിയിൽ നിന്ന് പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി കേരളത്തിലെത്തിയപ്പോഴാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. മലപ്പുറത്ത്‌ ഒരു വർഗീയതയും പറഞ്ഞിട്ടില്ലെന്നും ജാതിയുടെ പേരിൽ നീതി നിഷേധിക്കപ്പെട്ട സമുദായത്തിന് വേണ്ടി ഇനിയും ജാതി പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Read more

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി ഡിവൈഎഫ്ഐ

കൊച്ചി: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് തീരുമാനത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തി ഡിവൈഎഫ്ഐ. പലയിടങ്ങളിലും സംഘർഷത്തിൽ കലാശിച്ചു. കൊച്ചിയിൽ ആയിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധം. എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തി. താലൂക്ക് ഓഫീസിന്റെ കോമ്പൗണ്ടിന് ഉള്ളിലേക്ക് പ്രതിഷേധക്കാർ കടന്നു. പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധം നടത്തി. മദ്യ നികുതിക്കെതിരെ ആലപ്പുഴയിൽ ഡിവൈഎഫ്ഐ നടത്തിയ മാർച്ചിലും സംഘർഷം. ആലപ്പുഴയിൽ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിനിടെ പ്രവർത്തകർ മതിൽ ചാടി കടന്നു. കോഴിക്കോട് പിഡബ്ല്യുഡി ഓഫീസിലേക്കാണ് […]
Read more

കൊല്ലത്ത് ഭിന്നശേഷിക്കാരനായ വില്ലേജ് ഓഫീസറുടെ സ്ഥലംമാറ്റം; റിപ്പോർട്ട് തേടി കളക്ടര്‍

കൊല്ലം: ഭിന്നശേഷിക്കാരനായ വില്ലേജ് ഓഫീസറെ സ്ഥലം മാറ്റിയ തഹസില്‍ദാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടി ജില്ലാ കളക്ടര്‍. പന്മന വില്ലേജ് ഓഫീസര്‍ രാധാകൃഷ്ണ പിള്ളയെ സ്ഥലം മാറ്റിയ നടപടിയിലാണ് ജില്ലാ കളക്ടർ റിപ്പോർട്ട് തേടിയിരിക്കുന്നത്. 90 ശതമാനവും പരിമിതിയുള്ള രാധാകൃഷ്ണ പിള്ളയുടെ വീട്ടില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാത്രമാണ് പന്മന വില്ലേജ് ഓഫീസിലേക്കുള്ളത്. അവിടെനിന്നും 10 കിലോമീറ്റര്‍ അകലെയുള്ള കല്ലേലി ഭാഗം വില്ലേജ് ഓഫീസിലേക്കാണ് സ്ഥലം മാറ്റിയത്. ഇലക്ട്രിക് വീല്‍ ചെയറിൽ മാത്രം സഞ്ചരിക്കാൻ കഴിയുന്ന രാധാകൃഷ്ണ […]
Read more

പി രാജീവ് LDF കൺവീനർ ആയേക്കും

തിരുവനന്തപുരം: മുൻ മന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായ പി രാജീവ് എൽഡിഎഫ് കൺവീനർ ആയേക്കും. ഇത് സംബന്ധിച്ച് സിപിഐഎമ്മിൽ ആലോചനകൾ നടക്കുന്നു. പദവി ഒഴിയാനുള്ള ആഗ്രഹം ടി പി രാമകൃഷ്ണൻ പാർട്ടി നേതൃത്വത്തെ അറിയിച്ചതാണ് ചർച്ചകൾക്ക് വഴിവെച്ചത്. പ്രതിപക്ഷത്തിരിക്കുന്ന എൽഡിഎഫിനെ യുവമുഖം നയിക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് പദവിയിലേക്ക് പി രാജീവിന്റെ പേര് ഉയർന്നുകേട്ടിരുന്നു. കളമശ്ശേരിയിൽ പരാജയപ്പെട്ടതോടെ എംഎൽഎസ്ഥാനം പോലും നഷ്ടപ്പെട്ട പി രാജീവിനെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരണം എന്ന ചർച്ച […]
Read more

വീര്യം കുറഞ്ഞതായാലും കൂടിയതായാലും പ്രശ്‍നം തന്നെയാണ്; പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: മദ്യം വീര്യം കുറഞ്ഞതായാലും, കൂടിയത് ആയാലും പ്രശ്നം തന്നെയെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മദ്യത്തിന്റെ നികുതിയിളവ് ബജറ്റിലെ പരാമർശം എന്നതിനപ്പുറത്തേക്ക് പ്രാധാന്യത്തോടെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യം ഒരു വിഭാഗത്തിന് മാത്രമല്ല പ്രശ്നം ഉണ്ടാക്കുക. സമൂഹത്തിൽ ഉണ്ടാകുന്ന വിപത്തിനെ കുറിച്ച് എല്ലാവരും ബോധവാന്മാരാകണം. മദ്യവർജനമാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും വിശദമായ ചർച്ചകൾക്ക് ശേഷമേ യുഡിഎഫ് തീരുമാനം എടുക്കൂവെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരെയുള്ള പോരാട്ടം നടക്കുകയാണ്. അതിനിടയ്ക്ക് ഇങ്ങനെ ഒരു ചർച്ച വന്നപ്പോൾ ആളുകൾക്ക് സംശയമുണ്ടായെന്നും സാദിഖലി […]
Read more

‘ഉമ്മൻ ചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ; പാലക്കാട്ടെ കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും റദ്ദാക്കി ഹൈക്കോടതി

പാലക്കാട്: തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ ചെയ്ത സത്യപ്രതിജ്ഞ അസാധുവാക്കിയതിന് സമാനമായി പാലക്കാട്ടെ കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും റദ്ദാക്കി ഹൈക്കോടതി. പാലക്കാട് വടക്കഞ്ചേരി പന്നിയങ്കര 21-ാം വാർഡ് മെമ്പർ സുനിൽ ചുവട്ടുപാടത്തിന്റെ സത്യപ്രതിജ്ഞയാണ് കോടതി റദ്ദാക്കിയത്. മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ പേരിലാണ് സുനിൽ സത്യപ്രതിജ്ഞ ചെയ്തത്. ‘ഈശ്വരാനുഗ്രഹത്താൽ ഉമ്മൻ ചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ’ എന്നായിരുന്നു സുനിൽ പ്രതിജ്ഞ ചെയ്തത്. ഇതിനെതിരെ മറ്റൊരു വാർഡ് മെമ്പറാണ് കോടതിയെ സമീപിച്ചത്. ദൈവനാമത്തിലോ വേണം […]
Read more

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: പിന്തുണയുമായി സി പി ജോൺ

കൊച്ചി: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയ സംഭവത്തിൽ മുഖ്യമന്ത്രി വി ഡി സതീശന് പിന്തുണയുമായി മന്ത്രി സി പി ജോൺ. സിഎംപിക്ക് മറ്റൊരു നിലപാട് ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞതിന് ഒപ്പം നിൽക്കുന്നു എന്നുമാണ് സി പി ജോൺ പ്രതികരിച്ചത്. വാഹന മോഡിഫിക്കേഷനിൽ ഉദ്ദേശിക്കുന്നത് അപകടമല്ലാത്ത മോഡിഫിക്കേഷനാണെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. റോഡുകൾ മരണക്കിണർ ആണ്. വലിയ നിയമലംഘനം ചെറിയ നിയമലംഘനം എന്നൊന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വാഹനത്തിൽ ബംബർ ഘടിപ്പിച്ചതിന് പിഴ ഈടാക്കിയ സംഭവത്തിലും അദ്ദേഹം […]
Read more

ധർമടം തിരിച്ച് പിടിക്കാമായിരുന്നു ; ആവർത്തിച്ച് ധർമടം കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായിരുന്ന വി പി അബ്ദുൾ റഷീദ്

കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വിമർശിച്ച് ധർമടത്തെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായിരുന്ന അഡ്വ. വി പി അബ്ദുൾ റഷീദ്.പിണറായി വിജയനെ തോല്‍പ്പിച്ച് ധർമടം നിയോജക മണ്ഡലം തിരിച്ച് പിടിക്കാൻ സാധിക്കുമായിരുന്നെന്ന് അബ്‌ദുൾ റഷീദ് പറഞ്ഞു. പിണറായി വിജയന്‍റെ വിജയം എസ്ഡിപിഐയുടെ പിന്തുണയോടുകൂടിയാണെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിൽ ആദ്യത്തെ ആറ് റൗണ്ടുകളില്‍ അബ്ദുൾ റഷീദ് ആയിരുന്നു മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുന്നിട്ട് നിന്നിരുന്നത്. ഇതിന് പിന്നാലെ വോട്ടുകൾ താഴുകയായിരുന്നു. അതുകൊണ്ട് തന്നെ ഇടതുപക്ഷത്തിന്‍റെ സൈബർ […]
Read more

Recent News