Category: kerala

20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി; പ്രതികരണവുമായി മേയർ വിവി രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയ നടപടിയിൽ പ്രതികരിച്ച് മേയർ വിവി രാജേഷ്. ഹൈക്കോടതി വിധി പാലിക്കുമെന്ന് വ്യക്തമാക്കിയ മേയർ കൗൺസിലർമാരുമായി സംസാരിച്ചെന്നും അറിയിച്ചു. നാലാഴ്ച സമയം ഉണ്ട്. വാഴോട്ടുകോണം കൗൺസിലർ സുഗതൻ സത്യപ്രതിജ്ഞ ചെയ്യും. 29 ന് കൗൺസിൽ ചേരും. മേയർ നിലവിൽ ഉണ്ടെന്നും ഇതിൽ ഇനി വീണ്ടും വോട്ടെടുപ്പ് വേണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റ് ചിലർ കൂടി പല ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. അവർ കൂടി വീണ്ടും സത്യപ്രതിജ്ഞ […]
Read more

ശബരിമല സ്വർണ്ണക്കൊള്ള: ‘എനിക്കെതിരെ മന്ത്രി കെ മുരളീധരൻ പരാതി നൽകിയത് തെറ്റിദ്ധാരണമൂലം’; പി ഡി സന്തോഷ് കുമാർ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ തനിക്കെതിരെ ദേവസ്വം മന്ത്രി പരാതി നൽകിയത് തെറ്റിദ്ധാരണമൂലമെന്ന് ദേവസ്വം ബോർഡ് അംഗം പി ഡി സന്തോഷ് കുമാർ. സ്വർണ്ണപ്പാളികൾ കൊടുത്തുവിടാൻ തീരുമാനമെടുത്ത യോഗത്തിൽ പങ്കെടുത്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തുമെന്ന് ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ ജയകുമാർ പറഞ്ഞു. ശബരിമല ഒരുക്കങ്ങൾക്കായി അടുത്ത ആഴ്ച തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രത്യേക യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. തിരുവിതാംകൂർ ദേവസ്വംബോർഡിൽ പി എസ് പ്രശാന്തിന്റെ […]
Read more

‘ഞാന്‍ ഒരു സംഘിയോ കമ്മിയോ അല്ല’; ശ്വേത മേനോന്‍

‘അമ്മ താരസംഘടനയിൽ നിന്നും രാജി വെച്ചതിനു പിന്നിലെ കാരണം വിശദമാക്കി നടിയും ‘അമ്മ മുൻ പ്രസിഡന്റുമായ ശ്വേത മേനോന്‍. പിന്തുണ നല്‍കിയവരോടെല്ലാം നന്ദി ഉണ്ടെന്നും, പക്ഷേ എന്താണ് സംഭവിച്ചതെന്ന് പൊതുസമൂഹത്തോട് പറയേണ്ടത് പ്രധാനമാണെന്നും ശ്വേതാ മേനോൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ശ്വേത മേനോന്‍റെ കുറിപ്പ്: എനിക്ക് പിന്തുണ നല്‍കിയവരോടെല്ലാം ഞാന്‍ നന്ദി പറയുന്നു. പക്ഷേ എന്താണ് സംഭവിച്ചതെന്ന് പൊതുസമൂഹത്തോട് പറയേണ്ടത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. അമ്മയില്‍ നിന്ന് ഞാന്‍ രാജി വച്ചതിന്‍റെ കാരണം ആരുടെയും കളിപ്പാവയാവാന്‍ ഞാന്‍ […]
Read more

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ “ഗാനം പ്രോമോ വീഡിയോ പുറത്ത്

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്ത പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധത്തിലെ പുതിയ ഗാനം വീരനാഗയുടെ പ്രോമോ വീഡിയോ പുറത്ത്. ഗാനത്തിന്റെ പൂർണ്ണമായ പതിപ്പ് ജൂൺ 26 ന് ആണ് എത്തുന്നത്. ഭഗവാൻ ശിവനെ ആഘോഷിക്കുന്ന നാഗ സാധുക്കളുടെ കഥ പറയുന്ന, അവരെ ആഘോഷിക്കുന്ന ഗാനമായാണ് വീര നാഗ ഗാനം ചിട്ടപ്പെടുത്തിയതെന്നും ചിത്രീകരിച്ചിരിക്കുന്നതെന്നും ഈ പ്രോമോ വീഡിയോ കാണിച്ചു തരുന്നുണ്ട്. ചിത്രം 2026, ജൂലൈ 3 ന് ആഗോള റിലീസായി എത്തും. നാഗബന്ധം കേരളത്തിലെത്തിക്കുന്നത് ജി […]
Read more

ബിശ്വനാഥ് സിൻഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ബിശ്വനാഥ് സിൻഹ സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയാകും. നിലവിൽ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ്. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോ​ഗത്തിലാണ് തീരുമാനം. നിലവിലെ ചീഫ് സെക്രട്ടറി എ ജയതിലക് ഈ മാസം 30ന് സ്ഥാനമൊഴിയും.1992 ബാച്ചിലെ ഐഎഎസ് ഉദ്യോ​ഗസ്ഥനാണ് ബിശ്വനാഥ് സിൻഹ. ബിഹാർ സ്വദേശിയാണ്. 2023 മുതൽ ആഭ്യന്തര, വിജിലൻസ് വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിയായി പ്രവർത്തിച്ചുവരികയാണ്.
Read more

പത്മഭൂഷൺ നിറവില്‍ മമ്മൂട്ടി, ജസ്റ്റിസ് കെ ടി തോമസിന് പത്മവിഭൂഷൺ ഏറ്റുവാങ്ങി

ന്യൂഡല്‍ഹി: പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി നടൻ മമ്മൂട്ടി. ഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നാണ് മമ്മൂട്ടി പുരസ്കാരം ഏറ്റുവാങ്ങിയത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പത്മഭൂഷണും പി നാരായണന്‍, ജസ്റ്റിസ് കെ ടി തോമസ് എന്നിവര്‍ പത്മവിഭൂഷണും ഏറ്റുവാങ്ങി. തമിഴ്‌നാട്ടില്‍ നിന്നുള്ള മുന്‍ ടെന്നീസ് കളിക്കാരനായ ഡോ. വിജയ് അമൃത്‌രാജ് പത്മഭൂഷണ്‍ ഏറ്റുവാങ്ങി. തമിഴ്‌നാട്ടില്‍ നിന്ന് തന്നെയുള്ള സാമൂഹിക പ്രവര്‍ത്തകന്‍ ഡോ. എസ് കെ എം മയിലാനന്ദന്‍, ഡോക്ടര്‍ ദത്രാത്തേയുദു നോരി […]
Read more

പ്രിയദർശിനിക്ക് ലോഗോ വേണം, 10,000 രൂപ സമ്മാനമായി നൽകാമെന്ന് കെഎസ്ആർടിസി

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യമായി യാത്ര നൽകുന്ന പ്രിയദർശിനി പദ്ധതിക്ക് ലോഗോ ക്ഷണിച്ച് കെഎസ്ആർടിസി. മികച്ച ലോഗോ നൽകുന്നവർക്ക് 10,000 രൂപ സമ്മാനമായി നൽകുമെന്നും അറിയിച്ചു. ലോഗോ തയ്യാറാക്കുന്നത് സംബന്ധിച്ച് ചില നിർദേശങ്ങളും കെഎസ്ആർടിസി മുന്നോട്ടുവച്ചിട്ടുണ്ട്. സ്ത്രീ ശാക്തീകരണം, സാമൂഹിക സമത്വം, സ്വതന്ത്ര യാത്ര എന്നീ ആശയങ്ങൾ പ്രതിഫലിപ്പിക്കുന്നതായിരിക്കണം ലോഗോ എന്നതാണ് മാനദണ്ഡം. കൂടാതെ, ലോഗോയിൽ പ്രിയദർശിനി പദ്ധതിയുടെ ലക്ഷ്യവും സന്ദേശവും വ്യക്തമായി ഉൾക്കൊള്ളിക്കണം. ലോഗോ പൂർണമായും സൃഷ്ടാവിന്റെ സ്വന്തം രൂപകല്‍പ്പനയായിരിക്കണം. പകർപ്പവകാശം ഉണ്ടാകാൻ പാടില്ല. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയുടെ […]
Read more

ഷൂട്ടിംഗ് പൂർത്തിയാക്കി ഖലീഫ; പൃഥ്വിരാജ് ചിത്രം ഓണത്തിന് തന്നെ എത്തും

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ഖലീഫയുടെ ഷൂട്ടിംഗ് പൂർത്തിയായി. ദുബായ് ഷെഡ്യൂളിലൂടെയാണ് ചിത്രം ഷൂട്ടിംഗ് അവസാനിപ്പിച്ചത്. ചിത്രം ഓണം റിലീസായി ആഗസ്റ്റ് 20 ന് തിയേറ്ററിലെത്തും. ‘രാജീവന് പിന്നാലെ ആമിർ അലി എത്തും. നോബഡിക്ക് പിന്നാലെ സ്മഗ്ലർ വരും’ എന്നാണ് പൃഥ്വിരാജ് ചിത്രം പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചത്. മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ വേഷമിടുന്നത്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി ചിത്രത്തിൽ അതിഥി താരമായി മോഹൻലാലും എത്തുന്നുണ്ട്. […]
Read more

ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട പരാമര്‍ശം; കോടതിയില്‍ മാപ്പ് പറഞ്ഞ് കെ. സുധാകരന്‍

കൊച്ചി: ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ കോടതിയില്‍ മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. ഷുഹൈബ് വധക്കേസ് സിബിഐക്ക് വിടണമെന്ന ഹര്‍ജി കോടതി തള്ളിയതിന് പിന്നാലെയായിരുന്നു കെ. സുധാകരന്റെ അധിക്ഷേപ പരാമര്‍ശം. ഇത് കോടതിയെ അവഹേളിക്കുന്നതെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. ഇതിന് പിന്നാലെ കെ. സുധാകരനെതിരെ ചുമത്തിയ കോടതിയലക്ഷ്യ കേസില്‍ ഇന്ന് ഹാജരാകണമെന്നായിരുന്നു നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നത്. ഇതിനെ തുടര്‍ന്നാണ് ഇന്ന് സത്യവാങ്മൂലത്തിലൂടെ കെ. സുധാകരന്‍ നിരുപാധികം മാപ്പ് അപേക്ഷിച്ചത്. ഷുഹൈബ് വധക്കേസില്‍ […]
Read more

അമ്മയുടെ കണക്കില്‍ വലിയക്രമക്കേടോ തട്ടിപ്പോ നടന്നിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല: ജഗദീഷ്

കണ്ണൂര്‍: വ്യക്തികള്‍ തമ്മിലുള്ള വിഴുപ്പലക്കലുകളിലേക്ക് താരസംഘടന അമ്മയെ വലിച്ചിഴക്കരുതെന്ന് നടന്‍ ജഗദീഷ്. വലുപ്പച്ചെറുപ്പമില്ലാതെ അംഗങ്ങള്‍ സംഘടനയുടെ അച്ചടക്കം പാലിക്കണമെന്നാണ് ആദ്യകാലം മുതല്‍തന്നെ കാണിച്ചുതന്നത്. കഴിഞ്ഞ ദിവസത്തെ ജനറല്‍ ബോഡി യോഗം ആ രീതിയില്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്ന അംഗങ്ങളുടെ വിജയമാണെന്നും ജഗദീഷ് പറഞ്ഞു. ഇതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടുവേണം അഡ്‌ഹോക്ക് കമ്മിറ്റിയും ഭാരവാഹികളും മുന്നോട്ടുപോകേണ്ടതെന്നും ജഗദീഷ് ചൂണ്ടിക്കാട്ടി. വാര്‍ഷിക യോഗത്തില്‍ കണക്കിന് കൃത്യതയില്ലെന്ന തോന്നല്‍ അംഗങ്ങള്‍ക്കുണ്ടായത് സ്വാഭാവികമാണ്. ട്രഷററെ അവധിയെടുപ്പിച്ചു പറഞ്ഞുവിട്ടെങ്കില്‍ അത് എന്തിനെന്ന് സംഘടനയെ ബോധ്യപ്പെടുത്തണം. […]
Read more

Recent News