Category: kerala

റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികൾക്കും ജാമ്യമില്ല. ജീവൻ, നന്ദു, ഷൈജു എന്നീ പ്രതികളുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. തിരുവനന്തപുരം ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. എക്സാലോജിക് – സിഎംആർഎൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ ഇ ഡി സംഘം പരിശോധന നടത്തി പുറത്തിറങ്ങിയപ്പോഴായിരുന്നു വൻ സംഘർഷം അരങ്ങേറിയത്. ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയും കല്ലും മരക്കഷ്ണങ്ങളും ഉപയോഗിച്ച് ഇ ഡി വാഹനങ്ങളുടെ ചില്ലുകൾ തകർക്കുകയും ചെയ്ത […]
Read more

വിവാദ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യ അപേക്ഷ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. പ്രതിയെ ജാമ്യത്തിൽ വിട്ടാൽ അവശേഷിക്കുന്ന തെളിവുകൾ കൂടി നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്. കേസിൽ നിർണായ തെളിവുകൾ കണ്ടെത്താൻ ജിതിന്റെ ഫോൺ സ്റ്റേറ്റ് എഫ് എസ് എല്ലിലേക്ക് അയക്കാനുള്ള നടപടി എസ് ഐ ടി ആരംഭിച്ചു. കേസില്‍ ജിതിന്‍ ഭാസ്‌കറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചത് […]
Read more

നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി; ഉത്തരവിറക്കി റവന്യൂ വകുപ്പ്

പത്തനംതിട്ട: അന്തരിച്ച മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ. നായർക്ക് സർക്കാർ ജോലി നൽകിക്കൊണ്ട് റവന്യൂ വകുപ്പ് ഉത്തരവിറക്കി. സർക്കാരിന്റെ സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമാണ് നിയമനം നൽകിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പിലാണ് നിരഞ്ജനയ്ക്ക് ജോലി നൽകാൻ തീരുമാനമായിരിക്കുന്നത്. 2024 ഒക്ടോബർ 15-നാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കളക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അദ്ദേഹത്തെ പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു മരണം. […]
Read more

പിണറായിയുടെ ബെക്കാർഡി ആരോപണത്തിനെതിരെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും

തിരുവനന്തപുരം: സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണം രേഖകളിൽ നിന്ന് നീക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും. മദ്യത്തിന്‍റെ നികുതിയിളവ് സംബന്ധിച്ച അഴിമതി ആരോപണം പ്രതിപക്ഷം ഉന്നയിച്ചത് നോട്ടീസിൽ പറയാതെയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് ചട്ടവിരുദ്ധമാണെന്നും സഭാ രേഖകളിൽ നിന്ന് നീക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതിപക്ഷ ആരോപണം ഒരു കാരണവശാലും രേഖയിൽ കാണരുതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ സഭയിൽ പറഞ്ഞു. പരിശോധിക്കും എന്നായിരുന്നു സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ മറുപടി. […]
Read more

റൊണാൾഡോയുടെ കാര്യത്തിൽ നിലപാട് വ്യക്തമാക്കി റോബർട്ടോ മാർട്ടിനെസ്

ന്യൂയോര്‍ക്ക്: ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ നേരിടാനൊരുങ്ങുന്ന പോർച്ചുഗൽ ടീമിൽ വൻ അഴിച്ചുപണിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ആദ്യ മത്സരത്തിലെ മോശം പ്രകടനത്തിന് പിന്നാലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കിയേക്കുമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ ശക്തമാകുന്നത്. മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ റൊണാൾഡോ കളിക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനെസ് ഒഴിഞ്ഞുമാറിയതാണ് ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചത്. കോംഗോയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ പോർച്ചുഗൽ 1-1 ന് സമനിലയിൽ […]
Read more

‘അമ്മ’ സംഘടനയില്‍ ഇപ്പോള്‍ നടക്കുന്നത് ആഭ്യന്തര പ്രശ്‌നമെന്ന് സംവിധായകന്‍ കമല്‍

കോഴിക്കോട്: താരസംഘടന അമ്മയില്‍ ഇപ്പോള്‍ നടക്കുന്നത് ആഭ്യന്തര പ്രശ്‌നമെന്ന് സംവിധായകന്‍ കമല്‍. ‘അമ്മ’ വളരെ പാരമ്പര്യമുള്ള സംഘടനയാണെന്നും പ്രശ്‌നങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്നും കമല്‍ പറഞ്ഞു. നടി അന്‍സിബയെ തീവ്രവാദി, ജിഹാദി എന്നിങ്ങനെ വിളിച്ചത് ആശങ്ക ഉണ്ടാക്കുന്നു. അത് സംഘടനയുടെ ആഭ്യന്തര പ്രശ്‌നം അല്ലെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. ‘ഒളിഞ്ഞും തെളിഞ്ഞും സംഘപരിവാറിന്റെ സാന്നിധ്യം മലയാള സിനിമയില്‍ ഉണ്ട്. ജാഗ്രതയോടെ ഇതിനെ കാണണം. അന്‍സിബയെ കേള്‍ക്കണം. പറയുന്നത് ഗൗരവമുള്ള കാര്യമാണ്. അന്‍സിബ വ്യക്തമായ കാഴ്ചപ്പാടുള്ള കുട്ടിയാണ്. ഈ പ്രശ്‌നങ്ങള്‍ കേള്‍ക്കണം. അല്ലാതെ […]
Read more

ആരോഗ്യ വകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി; അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻ്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ കെ ജെ റീനയെ സ്ഥലം മാറ്റിയ സർക്കാർ നടപടി തടഞ്ഞ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ട്രൈബ്യൂണലിൻ്റെ സ്റ്റേ ഉത്തരവ് നടപടി ക്രമങ്ങൾ പാലിക്കാതെയെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പുതിയ ഡിഎച്ച്എസിന് ചുമതല ലഭിച്ച ശേഷമാണ് റീന ട്രൈബ്യൂണലിനെ സമീപിച്ചതെന്നും കോടതി നിരീക്ഷിച്ചു. സ്ഥലം മാറ്റിയ നടപടിയെ ചോദ്യം ചെയ്ത് കെ ജെ റീന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. ആരോഗ്യവകുപ്പ് നടപടി നീതി ലംഘനമെന്ന് ആയിരുന്നു പരാതിയിൽ റീന ചൂണ്ടിക്കാണിച്ചിരുന്നത്. […]
Read more

പാലക്കാട് കെഎസ്ആർടിസി ബസ് മോഷണം; പ്രധാനി പിടിയിൽ

പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ബസ് മോഷണത്തിലെ പ്രധാനി പിടിയിൽ. മേപ്പറമ്പ് സ്വദേശി ഫാസിൽ ആണ് പാലക്കാട് ടൗൺ സൗത്ത് പൊലീസിന്റെ പിടിയിലായത്. ഇയാളുമായി ഇന്ന് വൈകിട്ട് പൊലീസ് തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് കെഎസ്ആർടിസി ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് മോഷണശ്രമം നടന്നത്. ഡിപ്പോയ്ക്ക് പുറത്തുള്ള പ്രധാന റോഡരികിൽ പാർക്ക് ചെയ്തിരുന്ന കെഎസ്ആർടിസിയുടെ ഓർഡിനറി ബസാണ് ഫാസിൽ സ്റ്റാർട്ട് ചെയ്ത് എടുത്തു കൊണ്ടുപോയത്. ‌‌‌ പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു തങ്ങളുടെ ഷെഡ്യൂൾ ബസ് നിർത്തിയിട്ടിരുന്ന സ്ഥലത്ത് കാണാനില്ലെന്ന […]
Read more

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവിന് പിന്നിൽ അഴിമതിയുടെ മണമുണ്ടെന്നും ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവെന്ന മുഖ്യമന്ത്രി വി ഡി സതീശന്‍റെ നിർദ്ദേശത്തിന് പിന്നിൽ അഴിമതിയെന്ന് ആരോപണം കടുപ്പിച്ച് പ്രതിപക്ഷം. നിയമസഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉയർത്തിയ ആരോപണം, സഭക്ക് പുറത്തേക്കും വ്യാപിപ്പിച്ച് മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്തെത്തി. 2023 ൽ മുൻ സർക്കാരിന്‍റെ കാലത്ത് ബക്കാഡി കമ്പനി സംസ്ഥാന നികുതി വകുപ്പിന് അപേക്ഷ നൽകിയിരുന്നെന്നും 3 വർഷം തങ്ങൾ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ സർക്കാർ വന്ന […]
Read more

കൊട്ടാരക്കരയിലെ ലോറി അപകടം; ടിപ്പർ ഡ്രൈവറെ പ്രതിയാക്കി കേസെടുത്തു

കൊല്ലം: കൊല്ലം കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടത്തില്‍ വാഹനമോടിച്ചയാള്‍ക്ക് ഹെവി ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം ഇയാള്‍ ആദ്യമായി ഇന്നാണ് വാഹനം ഓടിച്ചത്. ടിപ്പര്‍ ലോറിയുടെ ജിപിഎസ് പ്രവര്‍ത്തനക്ഷമമായിരുന്നില്ല. സ്പീഡ് ഗവര്‍ണറും ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് വാഹനത്തിന്റെ ഫിറ്റ്‌നസ് റദ്ദാക്കി. പെര്‍മിറ്റ് റദ്ദാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും എംവിഡി അറിയിച്ചു. സംഭവത്തില്‍ കുറ്റകരമായ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. ലോറി ഡ്രൈവർക്കെതിരെയാണ് കേസ്. അശ്രദ്ധമായി […]
Read more

Recent News