Category: kerala

വസ്ത്രം തരാമെന്ന വ്യാജേന എട്ട് വയസുകാരിയെ പീഡിപ്പിച്ചു; ലീഗ് നേതാവ് പിടിയിൽ

പാലക്കാട്: പാലക്കാട് ചാലിശേരിയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ചു. വസ്ത്രം തരാമെന്ന് പറഞ്ഞ് വീട്ടിൽ വിളിച്ചു വരുത്തിയായിരുന്നു പീഡനം.സംഭവത്തിൽ കപ്പൂർ സ്വദേശിയായ ആൾ പിടിയിലായി. ലീഗ് നേതാവ് ഷിഹുബുദീനാണ് പിടിയിലായത്. വീട്ടിൽ ആരുമില്ലാത്ത സമയം ദളിത് പെൺകുട്ടിയെ വിളിച്ചു വരുത്തുകയും പീഡനത്തിനിരയാക്കുകയുമായിരുന്നു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് ഇറങ്ങിയോടുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതി അടങ്ങുന്ന ഒരു സംഘം പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. ഇന്നലെ രാത്രി പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
Read more

പൊലീസ് സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യും; പദ്ധതി പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ ഉടൻ നീക്കം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസ് സ്റ്റേഷനിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും ഇത് മാറ്റുന്നതിന് വേണ്ടിയാണ് പുതിയ പദ്ധതിയെന്നും മന്ത്രി പറഞ്ഞു. പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ഇതിനായി പദ്ധതി നടപ്പാക്കുന്നു. സ്പെയ്സ് എന്ന പേരിൽ പദ്ധതി നടപ്പിലാക്കും. കേന്ദ്രസർക്കാർ സ്ഥാപനവുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുകയെന്നും ചെന്നിത്തല വ്യക്തമാക്കി. വീര്യം കുറഞ്ഞ മദ്യ നികുതി വിവാദം, റൂൾ 50 പ്രകാരം അഴിമതി […]
Read more

മുഖ്യമന്ത്രി മാനിക്കപ്പെടേണ്ട വ്യക്തി; ജി. സുകുമാരൻ നായർക്കെതിരെ കെ.ബി ഗണേഷ് കുമാർ

കൊച്ചി: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ മുഖ്യമന്ത്രി വി.ഡി സതീശനെതിരെ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി മുൻ മന്ത്രി കെ.ബി ഗണേഷ് കുമാർ രം​ഗത്ത്. കേരളത്തിന്റെ മുഖ്യമന്ത്രിയെ അവൻ-ഇവൻ എന്നൊക്കെ വിളിക്കാൻ പാടില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു. താൻ അറിയുന്ന വി.ഡി സതീശൻ എൻഎസ്എസ് ആസ്ഥാനത്തേക്ക് പോകില്ല. വി.ഡി സതീശനെ കഴിഞ്ഞ 25 കൊല്ലമായിട്ട് എനിക്കറിയാം. ആദർശം വിട്ട് അദ്ദേഹം പ്രവർത്തിക്കില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. മുഖ്യമന്ത്രി കാണാൻ അനുമതി നൽകിയില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി […]
Read more

30 മില്യൺ കാഴ്ചക്കാരെ നേടി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധത്തിൻ്റ ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. 3 ദിവസം മുൻപാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. ഇതിനോടകം 30 മില്യൺ കാഴ്ചക്കാരെയാണ് ഈ ട്രെയ്‌ലർ നേടിയെടുത്തിരിക്കുന്നത്. വലിയ പ്രേക്ഷക പ്രശംസ നേടുന്ന ട്രെയ്‌ലർ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും വർദ്ധിപ്പിച്ചിട്ടുണ്ട്. ചിത്രം 2026, ജൂലൈ 3 ന് ആഗോള റിലീസായി എത്തും. നാഗബന്ധം കേരളത്തിലെത്തിക്കുന്നത് ജി എഫ് (ഗുഡ് ഫെല്ലാസ്) ഫിലിംസ് ആൻഡ് റിലീസ് ആണ്. […]
Read more

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ “ഗാനം ജൂൺ 26 ന്

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധത്തിലെ പുതിയ ഗാനം എത്തുന്നു. വീരനാഗ ഗാനം എന്ന പേരിൽ പുറത്ത് വരുന്ന ഈ ഗാനം ജൂൺ 26 ന് ആണ് എത്തുന്നത്. നാഗ സാധുക്കളുടെ കഥ പറയുന്ന, അവരെ ആഘോഷിക്കുന്ന ഗാനമായാണ് വീര നാഗ ഗാനം ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. ചിത്രം 2026, ജൂലൈ 3 ന് ആഗോള റിലീസായി എത്തും. നാഗബന്ധം കേരളത്തിലെത്തിക്കുന്നത് ജി എഫ് (ഗുഡ് ഫെല്ലാസ്) ഫിലിംസ് ആൻഡ് […]
Read more

‘ഏറ്റവും കൂടുതല്‍ തവണ നിലപാട് മാറ്റിയ മുഖ്യമന്ത്രി’; പരിഹാസവുമായി എം.ബി രാജേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനെതിരെ പരിഹാസവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായിരുന്ന എം. ബി രാജേഷ്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരം ലയണല്‍ മെസി. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ പന്തില്‍ അര സെഞ്ച്വറിയടിച്ച താരം വൈഭവ് സൂര്യവംശി. അതുപോലെ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ തവണ നിലപാട് മാറ്റിയ മുഖ്യമന്ത്രി വി. ഡി സതീശനാണെന്നുമാണ് എം ബി രാജേഷിന്റെ പോസ്റ്റ്. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമാണ് എം.ബി രാജേഷ് മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി എത്തിയത്. […]
Read more

പി ആൻഡ് ടി കോളനി പുനരധിവാസ ഫ്ലാറ്റ്: റിപ്പോർട്ട് ലഭിച്ചാൽ അടിയന്തര നടപടിയെന്ന് മന്ത്രി കെ എം ഷാജി

കൊച്ചിയിലെ തേവര പേരണ്ടൂർ കനാൽ തീരത്തെ പി ആൻഡ് ടി കോളനി നിവാസികളുടെ പുനരധിവാസത്തിനായി മുണ്ടംവേലിയിൽ ലൈഫ് മിഷൻ പദ്ധതിയിൽ നിർമിച്ച ഫ്ലാറ്റ് സമുച്ചയം വാസയോഗ്യമല്ലെന്ന് ഐഐടി മദ്രാസിന്റെ റിപ്പോർട്ടിലില്ലെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി നിയമസഭയെ അറിയിച്ചു. ഐഐടി മദ്രാസിന്റെ സ്ട്രക്ചറൽ വെറ്റിംഗും സർക്കാർ സാങ്കേതിക അനുമതിയും ഉൾപ്പെടെ ആവശ്യമായ എല്ലാ അനുമതികളും ലഭ്യമാക്കിയ ശേഷമാണ് കെട്ടിടം നിർമിച്ചതും ഒക്യുപൻസി സർട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം 2024 ജനുവരി 30-ന് ഗുണഭോക്താക്കൾക്ക് കൈമാറിയതും. തുടർന്ന് മഴക്കാലത്ത് ചോർച്ചയും […]
Read more

സംസ്ഥാന ഡാറ്റയും ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളും സുരക്ഷിതമാക്കുന്നതിന്  മുൻഗണന: മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ഡാറ്റയുടെയും ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നത് സർക്കാരിന്റെ പ്രധാന മുൻഗണനയാണെന്നും സൈബർ ഭീഷണികളെ നേരിടാൻ ശക്തമായ സുരക്ഷാ ചട്ടക്കൂടുകൾ അനിവാര്യമാണെന്നും വ്യവസായ-വിവര സാങ്കേതികവിദ്യ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘സംസ്ഥാന ഡാറ്റയ്ക്കായുള്ള സൈബർ സുരക്ഷാ ചട്ടക്കൂടുകൾ ശക്തിപ്പെടുത്തൽ’ എന്ന വിഷയത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാനതല കൺസൾട്ടേറ്റീവ് വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഡിജിറ്റൽ ഭരണസംവിധാനങ്ങളും ഓൺലൈൻ സർക്കാർ സേവനങ്ങളും വ്യാപകമാകുന്ന സാഹചര്യത്തിൽ റാൻസംവെയർ ആക്രമണങ്ങൾ, ഡാറ്റ ചോർച്ചകൾ, ഫിഷിംഗ് തട്ടിപ്പുകൾ, നിർണായക ഡിജിറ്റൽ സംവിധാനങ്ങൾക്കെതിരായ ആക്രമണങ്ങൾ […]
Read more

പ്രിയദർശിനി ബസുകൾ പതിവായി ട്രിപ്പ് മുടക്കുന്നുവെന്ന് യാത്രക്കാർ

കൊച്ചി: എറണാകുളം ബോട്ട് ജെട്ടി കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് വരാപ്പുഴ – പറവൂർ – കൊടുങ്ങല്ലൂർ വഴി ഗുരുവായൂരിലേക്കും പൊന്നാനിയിലേക്കും സർവീസ് നടത്തുന്ന പ്രിയദർശിനി ബസുകൾ പതിവായി ട്രിപ്പ് മുടക്കുന്നുവെന്ന് യാത്രക്കാർ. വൈകുന്നേരം മൂന്ന് മണിക്ക് ശേഷമുള്ള തിരക്കേറിയ സമയത്താണ് സർവീസുകൾ കൂടുതലായും റദ്ദാക്കപ്പെടുന്നതെന്നാണ് പരാതി. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്ന ഓർഡിനറി വിഭാഗത്തിൽപ്പെട്ട പ്രിയദർശിനി ബസുകളാണ് സർവീസ് മുടക്കുന്നതെന്ന് യാത്രക്കാർ പറയുന്നു. ഗുരുവായൂർ, കൊടുങ്ങല്ലൂർ, പൊന്നാനി ഡിപ്പോകളിലെ ബസുകളാണ് ഈ റൂട്ടുകളിൽ സർവീസ് നടത്തുന്നത്. ജോലിക്കാരും […]
Read more

ജെന്‍സിയുടെ ഭാഷയില്‍ അവരെ സമീപിക്കാന്‍ കഴിഞ്ഞില്ല; വീഴ്ചകള്‍ നിരത്തി കെ കെ ശൈലജ

തിരുവനന്തപുരം: സിപിഐഎമ്മിന് അടുത്ത കാലത്തുണ്ടായ സംഘടനാ ദൗര്‍ബല്യം തെരഞ്ഞെടുപ്പ് പരാജയത്തില്‍ ഗൗരവമായി കാണേണ്ടതുണ്ടെന്ന് കെ കെ ശൈലജ. സമരം നടത്തുന്നതിന് ജനങ്ങളെ അണിനിരത്തുന്നതിന് സഹായകമായ രീതിയില്‍ പ്രാദേശികമായും മുകള്‍ത്തട്ടിലും അതിശക്തമായ സംഘടനാ പ്രവര്‍ത്തനം ചിട്ടയോടെ നടത്തണം. പാര്‍ട്ടി ബ്രാഞ്ചുകള്‍, ലോക്കല്‍ കമ്മിറ്റികള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം അല്‍പ്പം പിന്നാക്കാവസ്ഥയിലായിട്ടുണ്ട്. വര്‍ഗസമരത്തിലുള്ള ഊന്നലും അതിനെ പ്രോത്സാഹിപ്പിക്കുന്ന സംഘടനാചിട്ടയും ഉണ്ടാക്കിയെടുക്കേണ്ടതുണ്ടെന്നും കേന്ദ്രകമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ കെ കെ ശൈലജ ചൂണ്ടിക്കാട്ടി. പ്രവര്‍ത്തകരുടെയും നേതാക്കളുടേയുമെല്ലാം പെരുമാറ്റവും ഭാഷാശൈലിയും ജീവിതരീതിയും പരിശോധിക്കുകയും തെറ്റുകള്‍ […]
Read more

Recent News