പൊലീസ് സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യും; പദ്ധതി പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ ഉടൻ നീക്കം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസ് സ്റ്റേഷനിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും ഇത് മാറ്റുന്നതിന് വേണ്ടിയാണ് പുതിയ പദ്ധതിയെന്നും മന്ത്രി പറഞ്ഞു. പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ഇതിനായി പദ്ധതി നടപ്പാക്കുന്നു. സ്പെയ്സ് എന്ന പേരിൽ പദ്ധതി നടപ്പിലാക്കും.

കേന്ദ്രസർക്കാർ സ്ഥാപനവുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുകയെന്നും ചെന്നിത്തല വ്യക്തമാക്കി. വീര്യം കുറഞ്ഞ മദ്യ നികുതി വിവാദം, റൂൾ 50 പ്രകാരം അഴിമതി ആരോപണം ഉന്നയിക്കാൻ പാടില്ല. ഇത് തെറ്റിച്ചു കൊണ്ടാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചത്. അടിയന്തര പ്രമേയത്തിൽ ഏതൊക്കെ അനുവദിക്കണം അനുവദിക്കേണ്ട എന്ന് തീരുമാനിക്കുന്നത് സ്പീക്കറാണ്. സ്പീക്കറുടെ അനുമതിയില്ലാതെ പ്രതിപക്ഷ നേതാവ് അഴിമതി ആരോപിച്ചത് തന്നെ ചട്ട ലംഘനമാണ്.

നികുതി കുറച്ച നടപടി, മുഖ്യമന്ത്രി സഭയിൽ മറുപടി പറയുമല്ലോയെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം കെ.കെ മഹേശൻ ആത്മഹത്യ കേസിൽ SlT അന്വേഷണം ഉണ്ടാകുമോ എന്ന ചോദ്യത്തിൽ നിന്ന് രമേശ് ചെന്നിത്തല ഒഴിഞ്ഞു മാറി. ആലപ്പുഴയിലെ രക്ഷാപ്രവർത്തനം, റിപ്പോർട്ട് തനിക്ക് കിട്ടിയിട്ടില്ല. റിപ്പോർട്ട് കിട്ടിയശേഷം പരിശോധിച്ച് കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം വ്യകത്മാക്കി.

Leave a Reply

Your email address will not be published. Required fields are marked *