വസ്ത്രം തരാമെന്ന വ്യാജേന എട്ട് വയസുകാരിയെ പീഡിപ്പിച്ചു; ലീഗ് നേതാവ് പിടിയിൽ

പാലക്കാട്: പാലക്കാട് ചാലിശേരിയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ചു. വസ്ത്രം തരാമെന്ന് പറഞ്ഞ് വീട്ടിൽ വിളിച്ചു വരുത്തിയായിരുന്നു പീഡനം.
സംഭവത്തിൽ കപ്പൂർ സ്വദേശിയായ ആൾ പിടിയിലായി. ലീഗ് നേതാവ് ഷിഹുബുദീനാണ് പിടിയിലായത്. വീട്ടിൽ ആരുമില്ലാത്ത സമയം ദളിത് പെൺകുട്ടിയെ വിളിച്ചു വരുത്തുകയും പീഡനത്തിനിരയാക്കുകയുമായിരുന്നു.

ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് ഇറങ്ങിയോടുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതി അടങ്ങുന്ന ഒരു സംഘം പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. ഇന്നലെ രാത്രി പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *