Tag: Vehicles

വാഹനം ഓടിക്കുമ്പോൾ ആവശ്യമായ അകലം പാലിച്ചില്ലെങ്കിൽ പണി കിട്ടും

വാഹനം ഓടിക്കുമ്പോൾ വാഹനങ്ങൾക്കിടയിൽ ആവശ്യമായ അകലം പാലിക്കാതിരിക്കുന്നത് ഗുരുതര ട്രാഫിക് നിയമലംഘനമാണെന്നും കടുത്ത ശിക്ഷ ലഭിക്കുമെന്നും ദുബായ് പൊലീസ്. 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റും കൂടാതെ 30 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കൽ എന്നീ ശിക്ഷകളാണ് ഈ നിയമലംഘനത്തിന് ലഭിക്കുക.റോഡപകടങ്ങൾക്ക് പ്രധാന കാരണങ്ങളിലൊന്നാണ് ‘ടെയിൽഗേറ്റിംഗ്’. ഇതുമൂലം അപകടങ്ങൾക്കുള്ള സാധ്യത വർധിക്കുന്നതായും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുന്നിലുള്ള വാഹനത്തിന് സുരക്ഷിതമായി നിർത്താൻ ആവശ്യമായ സ്ഥലം നൽകാതെ വളരെ അടുത്ത് പിന്തുടരുന്നതാണ് ടെയിൽഗേറ്റിംഗ്. മുൻപിലുള്ള വാഹനം പെട്ടെന്ന് വേഗം […]
Read more

സംസ്ഥാനത്ത് വ്യാപക പരിശോധന; വാഹനങ്ങൾക്ക് പിഴ ചുമത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസിന്റെ വ്യാപക വാഹന പരിശോധന. നിയമലംഘനം കണ്ടെത്തിയ 32,385 വാഹനങ്ങൾക്ക് പിഴ ചുമത്തി. പിഴ തുകയായി ലഭിച്ചത് ഒരു കോടി 8 ലക്ഷം രൂപ. ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന നടന്നത്. 2026 സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 15 വരെ ഏഴ് ദിവസം നീണ്ട പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.സംസ്ഥാന പാതകളില്‍ 8,764, ദേശീയ പാതകളില്‍ 8,441, മറ്റ് പാതകളില്‍ 15,180 എന്ന രീതിയിലാണ് നിയമലംഘനങ്ങള്‍ നടന്നതായി കണ്ടെത്തിയിട്ടുള്ളത്. […]
Read more

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവർക്ക് ഫീസ് ഈടാക്കും

ബെം​ഗളൂരു: ബെം​ഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി. കർണാടകയിലെ കോൺ​ഗ്രസ് മന്ത്രി രാമലിം​ഗ റെഡ്ഡിയാണ് കോൺ​ഗ്രസ് സർക്കാരിന്റെ പുതിയ നീക്കത്തിനെതിരേ രം​ഗത്തെത്തിയത്. വാർഷിക ഫീസ് ഏർപ്പെടുത്താനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് കത്തും നൽകി. ബെം​ഗളൂരുവിലെ റെസിഡൻഷ്യൽ മേഖലകളിലെ പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് ഫീസ് ഈടാക്കാനാണ് സർക്കാർ ആലോചിച്ചിരുന്നത്. ഇതനുസരിച്ച് വാർഷിക റെസിഡൻഷ്യൽ പാർക്കിങ് പെർമിറ്റ് […]
Read more

അനധികൃത വാഹന രൂപമാറ്റം; നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളില്‍ കണ്ടെത്തുന്ന ഓരോ മാറ്റത്തിനും പിഴ ഈടാക്കും. അനധികൃതമായി കൂട്ടിച്ചേര്‍ത്ത ഭാഗങ്ങള്‍ ഉടമകള്‍ തന്നെ നീക്കം ചെയ്യണം. ഇത് നീക്കിയ ശേഷം വാഹനം എംവിഡിക്ക് മുന്നില്‍ ഹാജരാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഗതാഗത കമ്മീഷണറാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. റീല്‍സുകള്‍ക്ക് വേണ്ടി രൂപമാറ്റം വരുത്തുന്ന വാഹനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും ഗതാഗത കമ്മീഷണറുടെ നിർദ്ദേശത്തിലുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത കമ്മീഷണര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനിടെ സ്വീകരിച്ച നടപടികളുടെ വിവരങ്ങള്‍ […]
Read more

എംഎൽഎമാർക്ക് പുതിയ വാഹനങ്ങളും അലവൻസുകളും നൽകുമെന്ന് മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്നാട്ടിലെ എംഎൽഎമാർക്ക് മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി പുതിയ ഔദ്യോഗിക വാഹനങ്ങളും അലവൻസുകളും നൽകുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. തമിഴ്നാട്ടിലെ എല്ലാ എംഎൽഎമാർക്കും മണ്ഡലങ്ങളിൽ സന്ദർശനം നടത്തുന്നതിനും ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിയുന്നതിനുമായി പുതിയ കാറുകൾ സർക്കാർ നൽകും. തദ്ദേശഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർക്കും മേയർമാർക്കും ഔദ്യോഗിക വാഹനങ്ങൾ ലഭ്യമാണെങ്കിലും എംഎൽഎമാർക്ക് ഈ സൗകര്യം ലഭ്യമല്ലാത്ത സാഹചര്യം പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ ഈ നീക്കം. ഇതിന് പുറമെ ഡ്രൈവർമാരുടെ ശമ്പളത്തിനും കാർ സംബന്ധമായ മറ്റ് ചെലവുകൾക്കുമായി ഓരോ മാസവും […]
Read more

റീ-രജിസ്ട്രേഷൻ നടത്താതെ വാഹനം മറ്റ് സംസ്ഥാനങ്ങളിൽ ഉപയോ​ഗിക്കാം

ന്യൂഡൽഹി: മറ്റ് സംസ്ഥാനങ്ങളിലേക്ക് ജോലി സംബന്ധമായും മറ്റും മാറേണ്ടി വരുന്നവർക്കും കരാർ ജീവനക്കാർക്കും വലിയ ആശ്വാസവുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ഇനിമുതൽ വാഹനം റീ-രജിസ്ട്രേഷൻ നടത്താതെ തന്നെ മറ്റ് സംസ്ഥാനങ്ങളിൽ തുടർച്ചയായി ഉപയോ​ഗിക്കാനുള്ള കാലാവധി മൂന്ന് വർഷമായി ഉയർത്താനാണ് മന്ത്രാലയത്തിന്റെ ശുപാർശ. നിലവിലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 47 പ്രകാരം ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്ത് ഒരു വർഷത്തിൽ കൂടുതൽ ഉപയോഗിക്കുകയാണെങ്കിൽ നിർബന്ധമായും റീ-രജിസ്ട്രേഷൻ നടത്തിയിരിക്കണം. ഇതിനൊരു ആശ്വാസമെന്ന നിലയിലും […]
Read more

ദുല്‍ഖര്‍ സല്‍മാന്റെ വാഹനങ്ങള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസ്

കൊച്ചി: ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനം കടത്തിയെന്ന് കേസില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ കൂടുതല്‍ വാഹനങ്ങള്‍ക്കായി കസ്റ്റംസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജിതമാക്കാനും വാഹനങ്ങള്‍ കണ്ടെത്താനുമാണ് നീക്കം. ഭൂട്ടാനില്‍ നിന്ന് കടത്തിയ നാല് വാഹനങ്ങള്‍ കൂടി ദുല്‍ഖറിന്റെ പക്കലുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. നേരത്തെ നാല് വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. ദുല്‍ഖറിനെ വീണ്ടും ചോദ്യം ചെയ്യാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. കേസില്‍ രണ്ടുദിവസം മുമ്പ് കസ്റ്റംസ് സംഘം ദുല്‍ഖറിനെ ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ […]
Read more

ചവറ KMML കമ്പനിയുടെ വാഹനം വിറ്റതിൽ ക്രമക്കേടെന്ന് ആരോപണം

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കൊല്ലം ചവറയിലെ കെഎംഎംഎല്‍ കമ്പനിയുടെ വാഹനം വിറ്റതിൽ വന്‍ ക്രമക്കേടെന്ന് ആരോപണം. കമ്പനി വാഹനമായിരുന്ന ഇന്നോവ ക്രിസ്റ്റ വിറ്റത് ഏഴ് ലക്ഷം രൂപയ്‌ക്കെന്നാണ് കണ്ടെത്തല്‍. 2018 മോഡല്‍ ടൊയൊട്ട ഇന്നോവാ ക്രിസ്റ്റ ഹൈ-എന്‍ഡ് വേര്‍ഷന്‍ വാഹനം വെറും ഏഴ് ലക്ഷം രൂപയ്ക്ക് വിറ്റഴിച്ചതായാണ് പരാതി. വിപണിയില്‍ 15 ലക്ഷം രൂപയ്ക്ക് മുകളില്‍ കിട്ടുന്ന വാഹനമാണ് നഷ്ടത്തില്‍ വിറ്റത്. സംഭവത്തില്‍ വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്.
Read more

പണി കിട്ടും; ടോള്‍ വെട്ടിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ്

കോഴിക്കോട്: സംസ്ഥാനത്ത് ടോള്‍ വെട്ടിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ്. കോഴിക്കോട് ദേശീയപാത ബൈപ്പാസില്‍ ടോള്‍ വെട്ടിച്ച് കടന്നുപോകുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ പൊലീസിന് കൈമാറി തുടങ്ങി. ഇന്നലെ മാത്രം ടോള്‍ നല്‍കാതെ കടന്നുപോയത് 86 വാഹനങ്ങളാണ്. ഇന്ന് ഒരുമണിവരെ 32 വാഹനങ്ങളും ടോള്‍ നല്‍കാതെ കടന്നുപോയി. ടോള്‍ നല്‍കാതെ പോകുന്ന വാഹനങ്ങള്‍ക്ക് ആയിരം രൂപയാണ് ട്രാഫിക് പൊലീസ് പിഴ ഈടാക്കുന്നത്. ടോള്‍ നല്‍കാതെ പോകുന്നതിലേറെയും കാറുകളാണ്. തര്‍ക്കങ്ങള്‍ ഒഴിവാക്കാനായി ടോള്‍ നല്‍കാത്ത വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തുന്നത് ജീവനക്കാര്‍ നിര്‍ത്തിയതോടെയാണ് ടോള്‍ വെട്ടിപ്പ് […]
Read more

കൊട്ടാരക്കരയിലെ ലോറി അപകടം; ടിപ്പർ ഡ്രൈവറെ പ്രതിയാക്കി കേസെടുത്തു

കൊല്ലം: കൊല്ലം കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടത്തില്‍ വാഹനമോടിച്ചയാള്‍ക്ക് ഹെവി ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം ഇയാള്‍ ആദ്യമായി ഇന്നാണ് വാഹനം ഓടിച്ചത്. ടിപ്പര്‍ ലോറിയുടെ ജിപിഎസ് പ്രവര്‍ത്തനക്ഷമമായിരുന്നില്ല. സ്പീഡ് ഗവര്‍ണറും ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് വാഹനത്തിന്റെ ഫിറ്റ്‌നസ് റദ്ദാക്കി. പെര്‍മിറ്റ് റദ്ദാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും എംവിഡി അറിയിച്ചു. സംഭവത്തില്‍ കുറ്റകരമായ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. ലോറി ഡ്രൈവർക്കെതിരെയാണ് കേസ്. അശ്രദ്ധമായി […]
Read more

Recent News