Category: kerala

നീലേശ്വരത്തെ ടിപ്പര്‍ ലോറി അപകടം; മരിച്ചവരില്‍ മൂന്ന് പേരെയും തിരിച്ചറിഞ്ഞു

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പര്‍ ലോറി അപകടത്തില്‍ മരിച്ചവരില്‍ മൂന്ന് പേരെയും തിരിച്ചറിഞ്ഞു. കുടവട്ടൂര്‍ സ്വദേശി ഹരിലാല്‍ (54), കാര്‍മല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി പാര്‍ത്ഥിപ്, കെഎസ്ആർടിസി ജീവനക്കാരൻ അജയ്യൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ടിപ്പര്‍ ലോറി ഡ്രൈവര്‍ നിസാം (40), നവനീത് (13), റിഷാഫ് (15) കുശാല്‍, ഋഷഭ് ബോബന്‍ (15), നവനീത് (13), ജിബി മോള്‍ (15) എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലുണ്ട്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല. വളവില്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിലയിരുത്തല്‍. ടിപ്പര്‍ […]
Read more

ശനി, ഞായർ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയതായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയതായി കെഎസ്ഇബി. വൈദ്യുതി ലഭ്യത കൂടിയതിനാലാണ് തീരുമാനം. തമിഴ്നാട്, കർണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അധിക വൈദ്യുതി ലഭ്യമായതിനെ തുടർന്നാണ് തീരുമാനം. കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനുള്ള പവർ കോറിഡോറിൽ നിയന്ത്രണം ഇല്ലാത്തതും സഹായകമായതായി KSEB അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. എകദേശം 650 മെഗാവാട്ട് വൈദ്യുതി ഉയർന്ന വിലയ്ക്ക് വാങ്ങിയെത്തിച്ചാണ് നിയന്ത്രണം ഒഴിവാക്കിയത്. ഷെഡ്യൂൾ ചെയ്തതിനെക്കാൾ അധിക വൈദ്യുതി ഗ്രിഡിൽ നിന്നും തുടർച്ചയായി എടുക്കുന്നത് ഗ്രിഡ് […]
Read more

മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കൊച്ചി: കൊച്ചിയിൽ അങ്കണവാടിയില്‍ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ പ്രതിയായ 20 കാരൻ പിടിയില്‍. കൊച്ചി എളമക്കര സ്വദേശി കാശിനാഥ് ആണ് പിടിയിലായത്. കുട്ടി പോയിരുന്ന അങ്കണവാടിയിലെ ടീച്ചറുടെ മകനാണ് ഇയാൾ. ആലുവയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്ന പ്രതിയെ എളമക്കര പൊലീസാണ് പിടികൂടിയത്. കൊച്ചി എളമക്കരയിൽ ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയായിരുന്നു സംഭവം നടന്നത്. മാതാപിതാക്കളായിരുന്നു കുട്ടിക്കെതിരായ അതിക്രമം ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയത്. അങ്കണവാടിയില്‍ സ്ഥിരമായി എത്തിയിരുന്ന ആളാണ് ലൈംഗികാതിക്രമം നടത്തിയതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസ് […]
Read more

കൊട്ടിയൂര്‍ ക്ഷേത്രത്തെക്കുറിച്ച് വ്യാജ പ്രചാരണം; ഹര്‍ജിയില്‍ വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: കണ്ണൂർ കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ പവിത്രതയും ആചാരങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. മലബാര്‍ ദേവസ്വം ബോര്‍ഡും കൊട്ടിയൂര്‍ ദേവസ്വവും കണ്ണൂർ പൊലീസും മറുപടി നല്‍കണം. എറണാകുളം മരട് സ്വദേശി സനല്‍ സി.എസ് നല്‍കിയ ഹര്‍ജിയിലാണ് ദേവസ്വം ബെഞ്ചിന്റെ നടപടി. പ്രശസ്തിക്കും കാഴ്ചക്കാരെ കൂട്ടുന്നതിനുമായി ഓണ്‍ലൈന്‍ വ്‌ളോഗര്‍മാര്‍ വ്യാജ പ്രചാരണം നടത്തുന്നുവെന്നാണ് ഹര്‍ജിയിലെ പ്രധാന വാദം. കൊട്ടിയൂര്‍ ക്ഷേത്രത്തിലെ യഥാര്‍ത്ഥ ആചാരങ്ങളോ പരമ്പരാഗത അനുഷ്ഠാനങ്ങളോ അല്ല ഓണ്‍ലൈന്‍ വ്‌ളോഗര്‍മാര്‍ പ്രചരിപ്പിക്കുന്നത്.വ്‌ളോഗര്‍മാരുടെ വ്യാജപ്രചാരണം മൂലം […]
Read more

ഇനി മല്ലികാ സുകുമാരൻ ‘AMMA’ യിൽനിന്ന് രാജി വെച്ചു

നടി മല്ലികാ സുകുമാരൻ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജി വെച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞദിവസം രാജിവെച്ച ‘അമ്മ’ മുൻ അധ്യക്ഷ ശ്വേതാ മേനോനൊപ്പമാണ് താനെന്ന് അവർ വ്യക്തമാക്കി സ്‌നേഹപൂർവം പടിയിറങ്ങുന്നു… ‘അമ്മ’യിൽ നിന്നും… സത്യത്തിനൊപ്പം… ന്യായത്തിനൊപ്പം… ശ്വേതയ്‌ക്കൊപ്പം.’ എന്ന് മാത്രമാണ് മല്ലികാ സുകുമാരൻ ഫേസ്ബുക്കിൽ കുറിച്ചത്. മല്ലികാ സുകുമാരന്റെ തീരുമാനത്തെ അനുകൂലിച്ച് നിരവധി പേർ പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയിട്ടുണ്ട്..കഴിഞ്ഞദിവസം നടന്ന ‘അമ്മ’ ജനറൽ ബോഡി യോഗത്തിൽ വലിയ പൊട്ടിത്തെറിയാണുണ്ടായത്. തുടർന്ന് ശ്വേതാ മേനോന്റെ […]
Read more

എക്‌സ്ട്രാ ലൈറ്റുകള്‍ ഘടിപ്പിച്ചു; ആംബുലന്‍സിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്

കൊച്ചി: മോഡിഫിക്കേഷന്‍ നടത്തിയെന്ന് കാണിച്ച് മോട്ടോര്‍ വാഹന വകുപ്പ് ആംബുലന്‍സിന് പിഴയിട്ടു. 5500 രൂപയാണ് പിഴയിട്ടത്. കാലടി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ആംബുലന്‍സിനാണ് പിഴ ലഭിച്ചത്. എക്‌സ്ട്രാ ലൈറ്റുകള്‍ ഘടിപ്പിച്ചതിനാണ് പിഴ. എന്നാല്‍ ലൈറ്റുകള്‍ ഘടിപ്പിച്ചത് കാട്ടാന ശല്യം രൂക്ഷമായ മേഖലയായതിനാലാണെന്നാണ് കാലടി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ നല്‍കുന്ന വിശദീകരണം. മുകള്‍ ഭാഗത്ത് രണ്ട് ലൈറ്റുകളാണ് കൂടുതലായി ആംബുലന്‍സില്‍ ഘടിപ്പിച്ചിരുന്നത്. മലയോര മേഖല ആയതിനാല്‍ പ്ലാന്റേഷനിലെ തൊഴിലാളികളടക്കം ആശ്രയിച്ചു പോരുന്ന ആംബുലന്‍സിനെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. വന്യമൃഗ ശല്യം […]
Read more

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി: നിരുപാധികം മാപ്പപേക്ഷിച്ച് മുഹമ്മദ് ഹനീഷ്

കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യക്കേസില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഹൈക്കോടതിയിൽ മാപ്പപേക്ഷ നൽകി. നേരിട്ട് കോടതിയിൽ ഹാജരായാണ് മുഹമ്മദ് ഹനീഷ് മാപ്പപേക്ഷ സമർപ്പിച്ചത്. ഹാജരാകാൻ വൈകിയതിലും നിരുപാധികം മാപ്പപേക്ഷ നൽകി. അഴിമതിയുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതി വൈകിയതിലാണ് കോടതി അലക്ഷ്യത്തിന് ഹൈക്കോടതി കേസെടുത്തത്. പ്രോസിക്യൂഷൻ അനുമതി വൈകുന്നതിൽ സർക്കാർ തീരുമാനം എടുക്കാൻ കാലതാമസം ഉണ്ടായെന്നും, അതിന് നിരുപാധികം മാപ്പു ചോദിക്കുന്നുവെന്നുമാണ് എപിഎം മുഹമ്മദ് ഹനീഷ് […]
Read more

റെയില്‍വെ ഇലക്ട്രിക് ലൈനില്‍ തകരാര്‍; വന്ദേഭാരത് അടക്കം വൈകി ഓടുന്നു

കൊച്ചി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി ഓടുന്നു. തിരുവനന്തപുരം വന്ദേഭാരത് അടക്കം ട്രെയിനുകള്‍ വൈകി ഓടുകയാണ്. വടകരയ്ക്കും തിക്കോടിക്കും ഇടയില്‍ റെയില്‍വെ ഇലക്ട്രിക് ലൈനില്‍ സാങ്കേതിക തകരാറാണ് ഗതാഗത തടസത്തിന് കാരണം.
Read more

സെക്രട്ടേറിയറ്റിൽ തിരക്കോട് തിരക്ക്; ആളുകൂടിയതോടെ ലിഫ്റ്റ് തകരാറിലായി

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 10 വർഷം പ്രതിപക്ഷത്തിരുന്നതിന് ശേഷം ഭരണമാറ്റമുണ്ടായതോടെ മലബാറിൽ നിന്നടക്കം നേതാക്കളുടെ തള്ളിക്കയറ്റമാണ് സെക്രട്ടേറിയറ്റിലേക്ക്. എൽഡിഎഫ് സർക്കാരിന്‍റെ കർശന നിയന്ത്രണത്തിന് അയവ് വന്നതാണ് ഭരണമുന്നണിക്കാർക്ക് ഗുണകരമായത്. പാർട്ടിക്കാരും നിവേദനവുമായെത്തുന്ന ജനങ്ങളുമൊക്കെയായി ഓരോ നിലകളിലും മന്ത്രിമാരുടെ ഓഫീസിലുമെല്ലാം വലിയ തിരക്കാണ്. സെക്രട്ടേറിയറ്റിലേക്ക് കയറാൻ നേരത്തെ പാസ് വേണ്ടിയിരുന്നെങ്കിലും നിലവിൽ നിവേദനവും ഐഡി കാർഡുമെല്ലാം മതിയെന്നാണ് രാഷ്ട്രീയ നേതാക്കൾ പറയുന്നത്. താങ്ങാവുന്നതിലും അധികം ഭരണപ്പാർട്ടിക്കാർ തി ങ്ങിനിറഞ്ഞതോടെ […]
Read more

മദ്യവ്യാപനത്തിന് വഴിയൊരുക്കുന്ന ബജറ്റ് നിര്‍ദ്ദേശം പിന്‍വലിക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് സുധീരൻ

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതിയിളവ്‌ പ്രഖ്യാപിച്ച യുഡിഎഫ്‌ സർക്കാരിന്റെ കന്നിബജറ്റിലെ നിർദ്ദേശങ്ങൾ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺ​ഗ്രസ് നേതാവ് വി എം സുധീരൻ മുഖ്യമന്ത്രി വി ഡി സതീശന് കത്തയച്ചു. മദ്യവ്യാപനത്തിനും കരിമണല്‍ ഖനനത്തിനും വഴിയൊരുക്കുന്ന ബജറ്റ് നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചത്. യുഡിഎഫിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് നേരെ വിപരീതമായിട്ടുള്ളതും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ ഈ നിര്‍ദ്ദേശവുമായി ഒരുകാരണവശാലും മുന്നോട്ടുപോകരുതെന്നും അത് പിന്‍വലിച്ചേ മതിയാകൂ എന്നും കത്തിൽ പറയുന്നു. ആലപ്പുഴ തീരദേശത്തെ ജനജീവിതത്തിന് അങ്ങേയറ്റത്തെ ആഘാതം […]
Read more

Recent News