Category: kerala

ആവി പിടിക്കുന്നതിനിടെ പൊള്ളലേറ്റു; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

തൃശ്ശൂർ: വലക്കാവ് നെല്ലാനിയിൽ ജലദോഷം മാറാൻ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് ഗുരുതരമായി പൊള്ളലേറ്റ വിദ്യാർത്ഥി മരിച്ചു. കളപ്പുരക്കൽ വീട്ടിൽ മെയ്‌ജോയുടെ മകൻ എയ്ഞ്ചലോ (14) ആണ് മരിച്ചത്. മുഖത്തും ദേഹത്തും ഗുരുതരമായി പൊള്ളലേറ്റ് ഞായറാഴ്ച ഉച്ചയ്ക്ക് 12-ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടനെല്ലൂർ സെയ്ന്റ് അഗസ്റ്റിൻ സ്‌കൂളിലെ വിദ്യാർത്ഥിയാണ്.
Read more

സംസ്ഥാനത്ത് ഇതുവരെ 28 ശതമാനം മഴക്കുറവ്; 10 ജില്ലകളില്‍ ശരാശരിയേക്കാള്‍ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ 28 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയതായി കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് സാധാരണയായി ജൂണ്‍ ഒന്നുമുതൽ ഇതുവരെയുള്ള കണക്കാണിത്. സംസ്ഥാനത്തെ 10 ജില്ലകളിലും ശരാശരി മഴയേക്കാള്‍ കുറവാണ് ഇതുവരെ ലഭിച്ചതെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ മാത്രമാണ് ശരാശരി മഴ ലഭിച്ചത്. വയനാട് ജില്ലയില്‍ 56 ശതമാനമാണ് മഴക്കുറവ് ഉണ്ടായിട്ടുള്ളത്. ഇന്നലെ തിരുവനന്തപുരത്ത് 29 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. തെക്കന്‍ കേരളത്തിലാണ് പൊതുവെ ശക്തമായ മഴയുണ്ടായത്. നാളെയോടെ കാലവര്‍ഷം വീണ്ടും […]
Read more

‘മദ്യ നികുതി കുറച്ച തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണം’; കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: മദ്യനികുതി കുറച്ചത് മദ്യവ്യാപനം കൂട്ടുമെന്ന് കെ.എൻ. ബാലഗോപാൽ. മുൻ സർക്കാരിൻ്റെ കാലത്ത് ഇതിന് സമ്മർദം ഉണ്ടായിരുന്നു.എന്നാൽ റെഡി ടു ഡ്രിങ്ക് എന്ന വിഭാഗത്തിലുള്ള മദ്യത്തിൻ്റെ നികുതി കുറക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. ടൂറിസത്തെ സഹായിക്കുമെന്നാണ് ഉന്നയിച്ചിരുന്ന വാദം. എന്നാൽ മദ്യം ഉപയോഗിക്കുന്ന ഒരു പുതിയ വിഭാഗത്തെ ഇത് സൃഷ്ടിക്കും. വരുമാനം കിട്ടുമെങ്കിലും സോഷ്യൽ ഡ്രിങ്കിങ്ങിന് ലൈസൻസ് കൊടുക്കലാണതെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. കൂടാതെ, വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിൽ മന്ത്രിസഭയിൽ തന്നെ അഭിപ്രായവ്യത്യാസമുണ്ടെന്ന് […]
Read more

‘വീര്യംകുറഞ്ഞ മദ്യം ആരുടെ ആശയം?- വിമർശിച്ച് മാത്യു കുഴൽനാടൻ

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കൽ, വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതി നിശ്ചയിക്കൽ എന്നീ വിഷയങ്ങളിൽ നിയമസഭയിൽ പ്രതിപക്ഷത്തിന് മറുപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം രണ്ട് വിമർശനങ്ങളാണ് പ്രധാനമായും തങ്ങൾക്കുനേരെ പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് കുഴൽനാടൻ ചൂണ്ടിക്കാട്ടി. പിഎം ശ്രീയും വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതി സംബന്ധിച്ച ആരോപണങ്ങളും. പിഎം ശ്രീ പദ്ധതിയിൽ യുഡിഎഫിന്റെ നിലപാടുകളെ വിമർശിച്ച് പിണറായി വിജയൻ രംഗത്തെത്തിയത് അത്ഭുതകരമാണെന്ന് കുഴൽനാടൻ പറഞ്ഞു. അതിന്റെ അപകടം പിണറായിക്ക് അറിയില്ലായിരുന്നോ എന്നും കുഴൽനാടൻ ചോദിച്ചു. […]
Read more

‘ശ്രീനാരായണീയ പ്രസ്ഥാനം സംശുദ്ധമാകണം’: തുറന്നുപറഞ്ഞ് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ

കൊല്ലം: ശ്രീനാരായണീയ പ്രസ്ഥാനം സംശുദ്ധമാകണമെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. തിരുത്തല്‍ അനിവാര്യമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൈക്രോഫിനാന്‍സ് കേസുകൾ അതീവ ഖേദകരമാണ്. എസ്എന്‍ഡിപി യോഗനേതൃത്വം ശ്രദ്ധ പുലര്‍ത്തണം. പാടില്ലാത്തത് പലതും നടക്കുന്നതായി കാണുന്നുവെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. എസ്എന്‍ഡിപി യൂണിയന്റെ കാര്യങ്ങളില്‍ ശിവഗിരി മഠം ഇടപെടില്ല. ശ്രീനാരായണീയ പ്രസ്ഥാനത്തിലെ അംഗങ്ങള്‍ ഇത്രക്ക് വിഷമിച്ച കാലം മുമ്പുണ്ടായിട്ടില്ല എന്നത് വസ്തുതയാണ്. വെള്ളാപ്പള്ളി നടേശനോട് വ്യക്തിപരമായി ഒരു പ്രശ്‌നവുമില്ല. ഈ പ്രസ്ഥാനം നിലനില്‍ക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. എസ്എന്‍ഡിപിയോഗത്തില്‍ ജനങ്ങള്‍ക്ക് വൈഷമ്യമുണ്ടാകുന്ന […]
Read more

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാ‍ർമർ‌ രാജിവെച്ചു

ലണ്ടൻ‍: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാ‍ർമർ‌ രാജിവെച്ചു. ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും അദ്ദേഹം രാജിവെച്ചിട്ടുണ്ട്. സെപ്റ്റംബറിൽ പാർലമെൻ്റ് സമ്മേളനം തുടങ്ങുന്നതിന് മുമ്പായി ലേബർ പാർട്ടി പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെ സ്റ്റാർമർ പ്രധാനമന്ത്രി സ്ഥാനത്ത് തുടരും. രാജിവെയ്ക്കാനുള്ള തീരുമാനം രാവിലെ കെയ്ർ സ്റ്റാർമാർ ഫോൺ വഴി രാജാവിനെ അറിയിച്ചിരുന്നു. പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമം ആരംഭിക്കാനും സെപ്റ്റംബറിൽ ആരംഭിക്കാനിരിക്കുന്ന പാർലമെൻ്റ് സമ്മേളനത്തിന് മുമ്പ് പൂർത്തീകരിക്കാനും സ്റ്റാർ‌മർ ലേബർ പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടിവ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തികം, പ്രതിരോധം, […]
Read more

കോഴിക്കോട് ഏഴുവയസ്സുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

കോഴിക്കോട്: ജില്ലയിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. നാദാപുരം കുമ്മങ്കോട് സ്വദേശിനിയായ ഏഴുവയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ഭേദമായ കുട്ടി ആശുപത്രി വിട്ടിട്ടുണ്ട്. മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഷിഗെല്ല രോഗലക്ഷണങ്ങൾ കണ്ടതോടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മാവൂരിൽ മരിച്ച അമ്പത്തിനാലുകാരിക്കും ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഷിഗെല്ല രോഗവും മരണവും റിപ്പോർട്ട് ചെയ്യുന്നത് കോഴിക്കോടാണ്. ജൂണിൽ മാത്രം നാൽപതിലേറെ കേസുകൾ കോഴിക്കോട് സ്ഥിരീകരിച്ചു.
Read more

തൃശൂർ ഡിസിസി ഓഫീസിനകത്ത് ഡിസിസി പ്രസിഡണ്ടിൻറെ കോലം കത്തിച്ച് പ്രതിഷേധം

തൃശൂർ: തൃശൂർ ഡിസിസി ഓഫീസിനകത്ത് പ്രതിഷേധം. ഡിസിസി പ്രസിഡണ്ടിൻറെ കോലം കത്തിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു. മറ്റത്തൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിയമനത്തിൽ തർക്കം രൂക്ഷമായതിനു പിന്നാലെയാണ് പ്രതിഷേധം ഉണ്ടായത്. ഡിസിസി ഓഫീസിനു മുന്നിൽ മറ്റത്തൂരിലെ പ്രവർത്തകർ കുത്തിയിരുന്നും പ്രതിഷേധിച്ചു. പ്രാദേശിക പ്രവർത്തകരുടെ കടുത്ത അതൃപ്‌തിയിലും ജോസഫ് ടാജറ്റ് ഒരു പ്രവർത്തന പരിചയവുമില്ലാത്ത ആളെ മറ്റത്തൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആയി നിയമിച്ചുവെന്നാണ് പ്രവർത്തകരുടെ ആരോപണം. പ്രതിഷേധക്കാരെ ബിജെപി പറഞ്ഞയച്ചതാണെന്ന് ഡിസിസി പ്രസിഡണ്ട് ജോസഫ് ടാജറ്റ് പ്രതികരിച്ചു. മണ്ഡലം […]
Read more

മദ്യനയത്തിനെതിരെ പരസ്യ നിലപാട്; വി.എം സുധീരനെ പ്രശംസിച്ച് ഓർത്തഡോക്സ് സഭ

കോട്ടയം: യുഡിഎഫ് സർക്കാരിന്റെ ബജറ്റിലെ മദ്യനയത്തിനെതിരെ അടക്കം പരസ്യ നിലപാടുമായി രംഗത്തുവന്ന മുതിർന്ന കോൺഗ്രസ് നേതാവ് വി. എം സുധീരനെ പ്രശംസിച്ച് ഓർത്തഡോക്സ് സഭ. സുധീരൻ സർക്കാരിന് മുന്നിൽ തിരുത്തൽ ശക്തിയായി നിലകൊള്ളുന്നത് ജനാധിപത്യത്തിലെ നല്ല ലക്ഷണമാണെന്ന് സഭ അഭിപ്രായപ്പെട്ടു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള ബജറ്റ് നിർദേശം ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കലാണെന്നും ലഹരിക്ക് വീര്യം കുറഞ്ഞത് കൂടിയത് എന്ന വേർതിരിവിന്റെ ആവശ്യമില്ലെന്നും സഭ വ്യക്തമാക്കി. വീര്യം കുറഞ്ഞ മദ്യം സുലഭമാക്കിയാൽ യുവസമൂഹം മാരക […]
Read more

കാഫിർ സ്‌ക്രീൻഷോട്ട്: ബുദ്ധികേന്ദ്രം ജിതിൻ ഭാസ്‌കർ അല്ലെന്ന നിഗമനത്തിൽ SIT

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ സ്‌ക്രീന്‍ ഷോട്ടിന്റെ ബുദ്ധികേന്ദ്രം ജിതിന്‍ ഭാസ്‌കര്‍ അല്ലെന്ന നിഗമനത്തില്‍ എസ്‌ഐടി. സ്‌ക്രീന്‍ ഷോട്ട് നിര്‍മിക്കാനും പ്രചരിപ്പിക്കാനും ചിലരുടെ പിന്തുണ ലഭിച്ചെന്ന വിവരത്തെ തുടര്‍ന്ന് ഇവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ് അന്വേഷണ സംഘം. സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചത് ജിതിന്‍ ഭാസ്‌കര്‍ ആണെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. ജിതിന്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയ്‌ക്കെതിരെ പൊലീസ് റിപ്പോര്‍ട്ട് നല്‍കും. കഴിഞ്ഞ ദിവസങ്ങളിൽ ജിതിന്‍ ഭാസ്‌കറിനെ എസ്‌ഐടി വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ […]
Read more

Recent News