‘ശ്രീനാരായണീയ പ്രസ്ഥാനം സംശുദ്ധമാകണം’: തുറന്നുപറഞ്ഞ് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ

കൊല്ലം: ശ്രീനാരായണീയ പ്രസ്ഥാനം സംശുദ്ധമാകണമെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. തിരുത്തല്‍ അനിവാര്യമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൈക്രോഫിനാന്‍സ് കേസുകൾ അതീവ ഖേദകരമാണ്. എസ്എന്‍ഡിപി യോഗനേതൃത്വം ശ്രദ്ധ പുലര്‍ത്തണം. പാടില്ലാത്തത് പലതും നടക്കുന്നതായി കാണുന്നുവെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

എസ്എന്‍ഡിപി യൂണിയന്റെ കാര്യങ്ങളില്‍ ശിവഗിരി മഠം ഇടപെടില്ല. ശ്രീനാരായണീയ പ്രസ്ഥാനത്തിലെ അംഗങ്ങള്‍ ഇത്രക്ക് വിഷമിച്ച കാലം മുമ്പുണ്ടായിട്ടില്ല എന്നത് വസ്തുതയാണ്. വെള്ളാപ്പള്ളി നടേശനോട് വ്യക്തിപരമായി ഒരു പ്രശ്‌നവുമില്ല. ഈ പ്രസ്ഥാനം നിലനില്‍ക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. എസ്എന്‍ഡിപിയോഗത്തില്‍ ജനങ്ങള്‍ക്ക് വൈഷമ്യമുണ്ടാകുന്ന കാര്യങ്ങള്‍ നടക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിഎം സുധീരന്റെ ഇടപെടലിന് ഫലമുണ്ടാകണമെന്നും സ്വാമി സച്ചിദാനന്ദ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *