സംസ്ഥാനത്ത് ഇതുവരെ 28 ശതമാനം മഴക്കുറവ്; 10 ജില്ലകളില്‍ ശരാശരിയേക്കാള്‍ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ 28 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയതായി കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് സാധാരണയായി ജൂണ്‍ ഒന്നുമുതൽ ഇതുവരെയുള്ള കണക്കാണിത്. സംസ്ഥാനത്തെ 10 ജില്ലകളിലും ശരാശരി മഴയേക്കാള്‍ കുറവാണ് ഇതുവരെ ലഭിച്ചതെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ മാത്രമാണ് ശരാശരി മഴ ലഭിച്ചത്. വയനാട് ജില്ലയില്‍ 56 ശതമാനമാണ് മഴക്കുറവ് ഉണ്ടായിട്ടുള്ളത്. ഇന്നലെ തിരുവനന്തപുരത്ത് 29 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.

തെക്കന്‍ കേരളത്തിലാണ് പൊതുവെ ശക്തമായ മഴയുണ്ടായത്. നാളെയോടെ കാലവര്‍ഷം വീണ്ടും ദുര്‍ബലമായേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ഈ മാസം അവസാനത്തോടെ കാലവര്‍ഷം മെച്ചപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *