ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി വിമത വിഭാഗം. പാർട്ടി വിട്ട എംപിമാർക്ക് 40 കോടി രൂപ വീതം കൈക്കൂലി ലഭിച്ചുവെന്ന ആരോപണത്തിൽ ആണ് നടപടി. തങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി മഹുവയ്‌ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ 20 വിമത തൃണമൂൽ എംപിമാർ യോഗം ചേർന്ന് തീരുമാനിച്ചതായി പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. മഹാരാഷ്ട്രയിലെ എംപിമാർക്ക് പാർട്ടി മാറാൻ 15 കോടി രൂപ വീതം വാഗ്ദാനം ലഭിച്ചുവെന്ന ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്തിൻ്റെ ആരോപണത്തിന് മറുപടിയായി എക്സിൽ ഇട്ട പോസ്റ്റാണ് നിയമനടപടികളിലേക്ക് നീങ്ങിയിരിക്കുന്നത്. ‘കേവലം 15 കോടിയോ? എന്തിനാണ് ഇത്ര വിലകുറഞ്ഞു പോകുന്നത്? ഞങ്ങളുടെ ആളുകൾക്ക് 4 കോടി രൂപ മുൻകൂറായും ബാക്കി കാലാവധിയുള്ള 36 മാസത്തേക്ക് പ്രതിമാസം 1 കോടി രൂപ വീതവും ലഭിച്ചുവെന്നാണ് കരുതുന്നത്’ എന്നായിരുന്നു മഹുവയുടെ പോസ്റ്റ്. ലോക്‌സഭയിലെ തൃണമൂൽ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടിയിൽ ഉണ്ടായ വലിയ പ്രതിസന്ധികൾക്ക് പിന്നാലെയാണ് ഈ വാദപ്രതിവാദങ്ങൾ.
Related Posts
താങ്കളുടെ വാക്കുകളും ശരീരഭാഷയും മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല’; വിഡി സതീശനോട് കെ കെ രാഗേഷ്
കണ്ണൂര്‍: വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം കണ്ണൂര്‍ ജില്ലാ…
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്…
സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്തിയാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നത്; സാമൂഹികമാധ്യമ പോസ്റ്റുമായി കളക്ടർ
കൊല്ലം: സ്കൂളിന് അവധിതേടിയുള്ള കുട്ടികളുടെ സന്ദേശങ്ങളിലും ഫോൺവിളികളിലും പൊറുതിമുട്ടി സാമൂഹികമാധ്യമ പോസ്റ്റുമായി കളക്ടർ ആനി ജൂലാ തോമസ്. കാലാവസ്ഥാ മുന്നറിയിപ്പുകൾ,…
