Tag: TMC

ടിഎംസി വിമത എംഎല്‍എമാര്‍ക്ക് നോട്ടീസ് അയച്ച് പശ്ചിമ ബംഗാള്‍ നിയമസഭാ സെക്രട്ടറിയേറ്റ്

കൊൽക്കത്ത: ടിഎംസി വിമത എംഎല്‍എമാര്‍ നോട്ടീസ് അയച്ച് പശ്ചിമ ബംഗാള്‍ നിയമസാഭാ സെക്രട്ടറിയേറ്റ്. ഋതബ്രത ബാനര്‍ജി, അരുപ് റോയ്, ഫിര്‍ഹാദ് ഹക്കിം അടക്കമുള്ള 10 എംഎല്‍എമാര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വിമത എംഎല്‍എമാരെ അയോഗ്യരാക്കണം എന്ന മമത ബാനര്‍ജിയുടെ ആവശ്യത്തിലാണ് നോട്ടീസ്. ഏഴ് ദിവസത്തിനകം മറുപടി നല്‍കണം എന്നാണ് നിര്‍ദേശം. ഋതബ്രത ബാനര്‍ജി ഉള്‍പ്പെടെയുള്ള 10 എംഎല്‍എമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് മമത പക്ഷ നേതാവ് സോവന്ദേബ് ചട്ടോപാധ്യായ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നടപടി. ബംഗാളില്‍ പ്രതിപക്ഷ നേതാവിന്റെ […]
Read more

വിമത തൃണമൂൽ കോണ്‍ഗ്രസ് എംപിമാർക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിലെ വിമതരായ 20 ലോക്സഭാ എംപിമാർക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി. തൃണമൂൽ കോണ്‍ഗ്രസിന്‍റെ ജനറൽ സെക്രട്ടറിയും ലോക്സഭയിലെ തൃണമൂൽ നേതാവുമായ അഭിഷേക് ബാനർജി നൽകിയ റിട്ട് ഹർജിയിലാണ് സുപ്രീം കോടതി നടപടി സ്വീകരിച്ചത്. ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ മുന്നിലുള്ള അയോഗ്യതാ ഹർജികളിൽ വേഗത്തിൽ തീരുമാനമെടുക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഷേക് ബാനർജി കോടതിയെ സമീപിച്ചത്. ഹർജിയിൽ ഒന്നാം എതിർകക്ഷിയായി ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ പേരുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് സുപ്രീം കോടതി പ്രത്യേകമായി നോട്ടീസ് […]
Read more

ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് മമത ബാനർജി

‌‌‌‌കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപിക്കെതിരെ പടയൊരുക്കവുമായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. ബംഗാളിലെ പ്രതിപക്ഷ പാർട്ടികൾ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ബിജെപിക്കെതിരെ ഒന്നിക്കണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടു. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് വിട്ടവരെ വഞ്ചകരെന്ന് വിശേഷിപ്പിച്ച മമത, പാർട്ടി വിട്ടവരെ ഒരിക്കലും തിരിച്ചെടുക്കില്ലെന്നും വ്യക്തമാക്കി. കൊൽക്കത്തയിൽ നടന്ന രക്തസാക്ഷിദിന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത ബാനർജി. ബിജെപിക്കെതിരെ പോരാടാൻ ബംഗാളിൽ എല്ലാവരും ഇന്ത്യ സഖ്യത്തിന് കീഴിൽ ഒന്നിക്കണമെന്ന് ആഗ്രഹിക്കുന്നു. തനിക്ക് […]
Read more

അഭിഷേക് ബാനര്‍ജിക്ക് ആശ്വാസം; എംപി ഓഫീസ് കെട്ടിടം പൊളിച്ചുനീക്കല്‍ നടപടി നിര്‍ത്തിവെക്കാൻ നിർദേശം

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിക്ക് ആശ്വാസമായി കോടതി നിർദേശം. എം പി ഓഫീസ് കെട്ടിടം പൊളിച്ചുനീക്കുന്ന നടപടി അടിയന്തരമായി നിര്‍ത്തിവെക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദേശിച്ചു. വിഷയം കോടതി പരിഗണിക്കുന്നതുവരെ തല്‍സ്ഥിതി തുടരാനും കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദേശിച്ചു. അനധികൃത നിര്‍മ്മിതിയാണെന്ന് ആരോപിച്ച് സൗത്ത് 24 പര്‍ഗാന ജില്ലയിലെ അംതാലയില്‍ സ്ഥിതി ചെയ്യുന്ന ഓഫീസ് കെട്ടിടമാണ് പ്രാദേശിക ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചത്. ബുള്‍ഡോസര്‍ നടപടിയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് അഭിഷേക് ബാനര്‍ജിയുടെ കമ്പനി […]
Read more

മമത ബാനർജിക്ക് തിരിച്ചടി; ടിഎംസി സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവെച്ചു

കൊൽക്കത്ത: മമത ബാനർജിക്ക് വീണ്ടും തിരിച്ചടി. ടിഎംസി സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവെച്ചു. വിമത നേതാക്കളുമായി ചന്ദ്രിമ കൂടിക്കാഴ്ച നടത്തി. കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനം വിമത വിഭാഗം പിടിച്ചെടുത്തു. ഓഫീസ് ബലപ്രയോഗത്തിലൂടെ കയ്യടക്കിയതായി മമത വിഭാഗം പോലീസിൽ പരാതി നൽകി. തെരഞ്ഞെടുപ്പിന് ശേഷമുള്ള വിമത നീക്കത്തിനു ശേഷവും വിശ്വസ്തയായി തുടർന്ന ചന്ദ്രിമ ബട്ടാചാര്യയിൽ നിന്നും അപ്രതീക്ഷിത തിരിച്ചടിയാണ് മമതാ ബാനർജിക്ക് ലഭിച്ചത്. പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനം അടക്കം മുഴുവൻ പദവികളും രാജിവച്ച ചന്ദ്രിമ വിമത […]
Read more

തൃണമൂൽ പിടിക്കാൻ വിമതരുടെ നീക്കം; പാർട്ടി ചിഹ്നവും ആസ്തിയും വേണമെന്ന് ആവശ്യം

ന്യൂഡൽഹി: തൃണമൂൽ പിടിക്കാൻ വിമതരുടെ നിർണായക നീക്കം. പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ എംഎൽഎമാർ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. പാർട്ടിയുടെ ചിഹ്നവും ആസ്തിയും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും , യഥാർത്ഥ തൃണമൂൽ കോൺ​ഗ്രസ് തങ്ങളാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് ഇവർ അവകാശപ്പെട്ടു. 440 കോടി രൂപയാണ് ടിഎംസിയുടെ അക്കൗണ്ടിൽ ഉള്ളത്. ടിഎംസി അധ്യക്ഷനായി അരൂപ് റോയിയെ നിയമിച്ചതായും കമ്മീഷണറെ അറിയിച്ചു. മമതയുടെ അനന്തരവനായ അഭിഷേക് ബാനർജിയെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും വിമതർ നീക്കിയിരുന്നു. പാർട്ടിയിലെ ഭൂരിഭാഗം […]
Read more

ബംഗാളില്‍ മഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറ്; പിന്നിൽ ബിജെപിയെന്ന് സംശയമെന്ന ടിഎംസി എംപി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറ് ആക്രമണം. പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ ലോക്‌സഭാ മണ്ഡലത്തിലെ ഒരു റെസ്റ്റോറന്റിൽ പാർട്ടി പ്രവർത്തകർക്കൊപ്പം ഇരിക്കുകയായിരുന്ന മഹുവയ്ക്ക് നേരെ ഒരു സംഘം ആളുകൾ മുട്ടയെറിയുകയായിരുന്നു. അക്രമത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് മഹുവ മൊയ്ത്ര ആരോപിച്ചു. ബുധനാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ മഹുവ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. റെസ്റ്റോറന്റിന് പുറത്ത് തടിച്ചുകൂടിയവര്‍ ജനൽച്ചില്ലുകളിലേക്ക് മുട്ടയെറിയുന്നത് വീഡിയോയിൽ വ്യക്തമാണ്. പ്രാദേശിക തൃണമൂൽ നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം റെസ്റ്റോറന്റിനുള്ളിൽ ഇരുന്നാണ് […]
Read more

തൃണമൂലിന് വീണ്ടും തിരിച്ചടി; യുവനേതാവ് പാർട്ടി വിട്ട് കോൺ​ഗ്രസിൽ ചേർന്നു

മാൽഡ: തൃണമൂൽ കോൺഗ്രിന് വീണ്ടും തിരിച്ചടി. മാൽഡ ജില്ലാ യൂത്ത് തൃണമൂൽ കോൺഗ്രസ് അധ്യക്ഷൻ പ്രസൻജിത് ദാസ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. പാർട്ടിയിലുണ്ടായ കടുത്ത ആഭ്യന്തര ഭിന്നതയും തകർച്ചയും തുടരുന്നതിനിടയിലാണിത്. മാൽഡയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളായ ഇഷാ ഖാൻ ചൗധരി, മൗസം നൂർ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ഔദ്യോഗികമായി കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനുള്ളിൽ വലിയ തോതിലുള്ള വിമത നീക്കങ്ങളാണ് ഉടലെടുത്തിരുന്നത്. പാർട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങളിലുള്ള അതൃപ്തിയും […]
Read more

തൃണമൂലിന് പുതിയ ദേശീയ പ്രവർത്തക സമിതിയുമായി വിമതസംഘം

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങൾ രൂക്ഷമാകുന്നതിനിടയിൽ പുതിയ പ്രവർത്തക സമിതി രൂപീകരിച്ച് വിമതസംഘം. പാർട്ടി പിടിക്കാൻ ശക്തമായ നീക്കങ്ങളുമായി മുന്നോട്ടു പോവുകയാണ് പ്രതിപക്ഷ നേതാവ് ഋതബത്ര ബാനർജി. 30 അംഗങ്ങൾ ഉൾപ്പെടുന്ന ദേശീയ പ്രവർത്തക സമിതിയാണ് രൂപീകരിച്ചത്. നിലവിൽ അനൂപ് റോയിയെയാണ് ചെയർപേഴ്‌സണായി തെരഞ്ഞെടുത്തിരിക്കുന്നത്. പാർട്ടി ഘടനയിൽ മുൻ മുഖ്യമന്ത്രി മമത ബാനർജിക്ക് ഉപദേശകയുടെ സ്ഥാനത്ത് തുടരാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നേതൃമാറ്റത്തില്‍ അവകാശവാദവുമായി വിമതർ തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. സംസ്ഥാന കമ്മിറ്റിയും, ജില്ലാ കമ്മിറ്റികളും പുനഃസംഘടിപ്പിക്കുമെന്നും വിമതപക്ഷം […]
Read more

മഹുവ മൊയ്ത്രയ്‌ക്കെതിരെ മാനനഷ്ടക്കേസിന് ഒരുങ്ങി വിമത തൃണമൂൽ എംപിമാർ

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി വിമത വിഭാഗം. പാർട്ടി വിട്ട എംപിമാർക്ക് 40 കോടി രൂപ വീതം കൈക്കൂലി ലഭിച്ചുവെന്ന ആരോപണത്തിൽ ആണ് നടപടി. തങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി മഹുവയ്‌ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ 20 വിമത തൃണമൂൽ എംപിമാർ യോഗം ചേർന്ന് തീരുമാനിച്ചതായി പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. മഹാരാഷ്ട്രയിലെ എംപിമാർക്ക് പാർട്ടി മാറാൻ 15 കോടി രൂപ വീതം വാഗ്ദാനം ലഭിച്ചുവെന്ന ശിവസേന ഉദ്ധവ് വിഭാഗം നേതാവ് […]
Read more

Recent News