കണ്ണൂര്‍: ചെറുപുഴ മീന്തുള്ളി തുരുത്തില് രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പെട്ട് കാണാതായ നീന്തല്‍ പരിശീലകന് ആര്. രാജേഷിന്റെ മൃതദേഹം കണ്ടെത്തി. നാല് ദിവസത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച ചെറുപുഴ കാര്യങ്കോട് പുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് രാജേഷ് ഒഴുക്കില്‍പ്പെട്ടത്. മീന്തുള്ളി തുരുത്തില് കുടുങ്ങിയ ബെന്നിയെ രക്ഷിക്കാനായി പുറപ്പെട്ട അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്കൊപ്പം പുറപ്പെട്ടതായിരുന്നു അഡ്വഞ്ചര്‍ ഡിസാസ്റ്റര്‍ സൊസൈറ്റി അംഗമായ രാജേഷ്. കരയില്‍ നിന്നും ഏകദേശം 50 മീറ്റര്‍ ദൂരത്താണ് വെള്ളക്കെട്ടില്‍ ബെന്നി ഉണ്ടായിരുന്നത്.രാജേഷ് ധരിച്ചിരുന്ന ലൈഫ് ജാക്കറ്റ് ഊരി ബെന്നിയെ ധരിപ്പിച്ചിരുന്നു. ബെന്നിയെ മുന്നിലും മറ്റ് രണ്ട് പേര് നടുവിലും നിര്‍ത്തി ഏറ്റവും പുറകിലായി സുരക്ഷാവടത്തില്‍ പിടിച്ചായിരുന്നു ഇവര്‍ കരയിലേക്ക് നീങ്ങിയത്.ഇക്കരെ എത്തുന്നതിനു തൊട്ടുമുമ്പാണ് ശക്തമായ ഒഴുക്കില്‍ വടത്തിലെ പിടി നഷ്ടപ്പെട്ട് രാജേഷ് ഒഴുകിപ്പോയത്.
Related Posts
കുസാറ്റിലെ വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍
കൊച്ചി: കുസാറ്റിലെ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ക്യാംപസിന് പുറത്തെ സ്വകാര്യ ഹോസ്റ്റലില്‍ ആണ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.…
കൊല്ലത്ത് എട്ടു വയസുകാരി പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്
കൊല്ലം : എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്. പുനലൂര്‍…
കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്ഫോടനം; മൂന്ന് ജവാന്മാർക്ക് വീരമൃത്യു
റായ്പൂർ: ഛത്തീസ്ഗഡിലെ കാങ്കറിൽ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്ഫോടനം. മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഐഇഡി…
