‘ഏറ്റവും കൂടുതല്‍ തവണ നിലപാട് മാറ്റിയ മുഖ്യമന്ത്രി’; പരിഹാസവുമായി എം.ബി രാജേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനെതിരെ പരിഹാസവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായിരുന്ന എം. ബി രാജേഷ്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരം ലയണല്‍ മെസി. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ പന്തില്‍ അര സെഞ്ച്വറിയടിച്ച താരം വൈഭവ് സൂര്യവംശി. അതുപോലെ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ തവണ നിലപാട് മാറ്റിയ മുഖ്യമന്ത്രി വി. ഡി സതീശനാണെന്നുമാണ് എം ബി രാജേഷിന്റെ പോസ്റ്റ്. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമാണ് എം.ബി രാജേഷ് മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി എത്തിയത്.

അതേസമയം എം. ബി രാജേഷിനെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റിന് താഴെ കമന്റുകളും നിറയുന്നുണ്ട്. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ നുണ- പുനര്‍ജനി മേനോന്‍, മലയാളികളെ നുണ പറഞ്ഞ് പറ്റിച്ച മുഖ്യമന്ത്രിയെന്ന റെക്കോര്‍ഡ് സതീശനാണ്, എന്തൊക്കെ പറഞ്ഞാലും എന്ത് അഴിമതി നടത്തിയാലും പൂക്കിയെ വിശ്വസിക്കുന്ന അടിമകള്‍ ഇപ്പോഴും ഉണ്ട്…എന്നിങ്ങനെയാണ് എം. ബി രാജേഷിനെ അനുകൂലിക്കുന്നവരുടെ കമന്റുകള്‍.

എന്നാല്‍ എം ബി രാജേഷിനെ പോലുള്ളവര്‍ മന്ത്രിയായെന്നത് അതിശയിപ്പിക്കുന്നുവെന്ന് പറയുന്നവരും ഉണ്ട്. നിങ്ങളെ തോല്‍പ്പിച്ച ജനങ്ങളാണ് ശരി, നിങ്ങളുടെ രാഷ്ട്രീയ നിലവാരത്തെക്കുറിച്ച് സഹതാപം തോന്നുന്നു, 7 വര്‍ഷത്തിനുള്ളില്‍ രണ്ട് തവണ ദയനീയ പരാജയം രുചിച്ച മഹാന്‍ എന്നിങ്ങനെ എം. ബി രാജേഷിന്റെ പോസ്റ്റിന് താഴെ വിമര്‍ശിച്ച് കമന്റ് ചെയ്യുന്നവരുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *