കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വിമർശിച്ച് ധർമടത്തെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായിരുന്ന അഡ്വ. വി പി അബ്ദുൾ റഷീദ്.
പിണറായി വിജയനെ തോല്‍പ്പിച്ച് ധർമടം നിയോജക മണ്ഡലം തിരിച്ച് പിടിക്കാൻ സാധിക്കുമായിരുന്നെന്ന് അബ്ദുൾ റഷീദ് പറഞ്ഞു. പിണറായി വിജയന്റെ വിജയം എസ്ഡിപിഐയുടെ പിന്തുണയോടുകൂടിയാണെന്നും അദ്ദേഹം ആരോപിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിൽ ആദ്യത്തെ ആറ് റൗണ്ടുകളില്‍ അബ്ദുൾ റഷീദ് ആയിരുന്നു മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുന്നിട്ട് നിന്നിരുന്നത്. ഇതിന് പിന്നാലെ വോട്ടുകൾ താഴുകയായിരുന്നു. അതുകൊണ്ട് തന്നെ ഇടതുപക്ഷത്തിന്റെ സൈബർ പോരാളികൾ ഇദ്ദേഹത്തെ ആറ് റൗണ്ട് എംഎൽഎ എന്ന് സോഷ്യല്‍ മീഡിയയിൽ അധിക്ഷേപിക്കുന്നുമുണ്ട്.
അതേസമയം, 19,247 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് പിണറായി വിജയൻ ധർമടത്ത് വിജയം നേടിയത്. എന്നാൽ, 66,067 വോട്ടുകളാണ് വി പി അബ്ദുൾ റഷീദിന് നേടാൻ സാധിച്ചത്.
