കോഴിക്കോട്: സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. അബു സലിം സഞ്ചരിച്ച കാർ എതിരെ വന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. വടക്കൻ പറവൂർ തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് സമീപത്താണ് അപകടം സംഭവിച്ചത്. രാത്രി 8 മണിയോടെ ആയിരുന്നു സംഭവം. ‘അമ്മ’ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങുകയായിരുന്നു താരം. അപകടത്തിൽ താരത്തിന്റെ കാറിന്റെ മുൻവശം പൂർണമായും തകർന്നു. അപകടസമയത്ത് അബു സലിമിനൊപ്പം ഡ്രൈവറടക്കം രണ്ട് പേർ കൂടി കാറിലുണ്ടായിരുന്നു. ആർക്കും പരിക്കുകളില്ല.
Related Posts
യുവതിയും യുവാവും ഒരേ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍
കോഴിക്കോട്: വിവാഹിതയായ യുവതിയെയും സമീപ നാട്ടുകാരനായ യുവാവിനെയും ആളൊഴിഞ്ഞ പറമ്പിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് തൊട്ടില്‍പ്പാലം മാമ്പിലാടാണ്…
വാൽപ്പാറ വാഹനാപകടം; രക്ഷപ്പെട്ട പത്ത് വയസുകാരി ആശുപത്രി വിട്ടു
മലപ്പുറം: തമിഴ്നാട് വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മസ്നീൻ ആശുപത്രി വിട്ടു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലെ സർജിക്കൽ ഐസിയുവിൽ നാല്…
മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനം; ചികിത്സയിലിരുന്ന ഒരാൾകൂടെ മരിച്ചു
തൃശ്ശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ അപകടത്തിൽ ഒരു മരണം കൂടി. തൃശൂർ കുണ്ടന്നൂർ സ്വദേശി രാകേഷ് (29) ആണ് മരിച്ചത്.…
