സർക്കാറിനെതിരെ സിറോ മലബാർ സഭ

തിരുവനന്തപുരം: മദ്യനയത്തിനെതിരെ സിറോ മലബാർസഭ ബിഷപ് മാർ ജോസഫ് പാംപ്ലാനി രം​ഗത്ത്. ലഹരി വ്യാപിപ്പിക്കുന്ന നയം സ്വീകാര്യമല്ലെന്നും വീര്യം കുറഞ്ഞത് എന്ന പേരിൽ എല്ലാവർക്കും മദ്യം ലഭ്യമാക്കാനുള്ള തീരുമാനം ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ തൂഫാൻ പോലുള്ള പരിപാടികളെ ഇത് പിന്നോട്ടടിപ്പിക്കും. തീരുമാനം പുനഃപരിശോധിക്കണം. കഴിഞ്ഞ സർക്കാർ ചെയ്ത തെറ്റ് തെറ്റെന്ന് പറയാൻ കഴിയണം. ആ നയത്തിൻറെ മറവിൽ പുതിയ സർക്കാർ മദ്യമൊഴുക്കരുതെന്നും അദ്ദേഹം പറഞ്ഞു. റബ്ബറിൻറെ താങ്ങ് വില കൂട്ടിയത് അഭിനന്ദനാർഹമായ കാര്യമാണ്. 200ൽ നിന്ന് 250 ലേക്ക് ഉയർത്താനുളള തീരുമാനം കർഷകർക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതാണ് ബജറ്റ് പ്രഖ്യാപന. എൻഎസ്എസ് ജനറൽ സെക്രട്ടറി ആദരണീയനാണെന്നും അദ്ദേഹത്തിൻറെ പ്രയാസങ്ങൾ ഗൗരവത്തോടെ കാണണമെന്നും പാംപ്ലാനി പറഞ്ഞു. ഉത്തരവാദപ്പെട്ടവർ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണം. എല്ലാ സമുദായങ്ങളെയും ഒരുമിച്ച് കൊണ്ടുപോകണമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *