നികുതി കുറക്കുന്നത് മദ്യ വ്യാപനത്തിന് കാരണമാകുമെന്ന് ടി. പി രാമകൃഷ്ണന്‍

കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി. പി രാമകൃഷ്ണന്‍. 251 എന്ന നികുതി കുറക്കുന്നത് മദ്യത്തിന്റെ വ്യാപനത്തിന് കാരണമാകുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മദ്യമുതലാളിമാരെ സഹായിക്കുന്നതാണ് യുഡിഎഫ് നയം. മദ്യവ്യാപനത്തിന് സഹായകരമാകുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. മദ്യനികുതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ഈ നിലപാട് മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ തന്നെ രണ്ട് അഭിപ്രായങ്ങളുണ്ടെന്നും ടി. പി രാമകൃഷ്ണന്‍ പറഞ്ഞു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ചുമത്തിയ സര്‍ക്കാരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. എന്നാല്‍ തെറ്റിദ്ധാരണകളുണ്ടാക്കാനാണ് ഇപ്പോള്‍ യുഡിഎഫ് ശ്രമിക്കുന്നത്. പാര്‍ട്ടിയിലെങ്കിലും കൂടിയാലോചന നടത്തിയ ശേഷമായിരുന്നു സര്‍ക്കാര്‍ നിലപാട് പറയേണ്ടത്. ബഡ്ജറ്റിന്റെ ചര്‍ച്ച നടത്തിയിട്ടും മറുപടി പ്രസംഗം കഴിഞ്ഞിട്ടും നിലപാടില്‍ വ്യക്തതയുണ്ടായില്ലെന്നും ടി. പി രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി

Leave a Reply

Your email address will not be published. Required fields are marked *