കോഴിക്കോട്: സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. മദ്യത്തിന്റെ വിലക്കുറവ് മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് സഹായകമാകും. പൂര്‍ണ മദ്യനിരോധനത്തിലൂടെയേ നാട്ടില്‍ സമാധാനം ഉണ്ടാകൂവെന്നും കാന്തപുരം പറഞ്ഞു.
വിലകുറഞ്ഞ മദ്യം വില്‍പ ന ടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അത് കുരങ്ങന് ഏണി വച്ചുകൊടുക്കുന്നതുപോലെയാകും. അത് മദ്യവ്യാപനത്തിന് കാരണമാകുമെന്നും കാന്തപുരം പറഞ്ഞു. സര്‍ക്കാര്‍ എടുക്കുന്ന എല്ലാ വിധ ലഹരിക്കെതിരായ പരിപാടികളെയും പിന്തുണയ്ക്കുന്നുണ്ട്. വിലകുറഞ്ഞ മദ്യം വില്‍പന നടത്തിയാല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ സഹായിക്കുന്ന നടപടിയാകുമെന്നും അദ്ദേഹം പറഞ്ഞു. മദ്യനികുതിയില്‍ ഇളവ് നല്‍കയിത് മദ്യവ്യാപനത്തിന് ഇടയാക്കുമെന്നും യുഡിഎഫ് പ്രകടന പത്രികയോട് നീതി പുലര്‍ത്തണമെന്നും നേരത്തെ കാന്തപുരം വിഭാഗം ആരോപിച്ചിരുന്നു.
