സുരേഷ് ഗോപിക്ക് ഇന്ന് അറുപത്തിയെട്ടാം പിറന്നാള്‍

മലയാളികളുടെ ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിക്ക് ഇന്ന് അറുപത്തിയെട്ടാം പിറന്നാള്‍. ആറാം വയസ്സില്‍ ഓടയില്‍നിന്ന് എന്ന ചിത്രത്തില്‍ ബാലതാരമായാണ് വെള്ളിത്തിരയിലേക്ക് സുരേഷ് ഗോപിയുടെ അരങ്ങറ്റം. കെ ബാലാജിയുടെ നിരപരാധികള്‍ എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിയായെത്തി. ടി പി ബാലഗോപാലന്‍ എംഎ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തത് അദ്ദേഹത്തിന്റെ സിനിമ ജീവിതത്തെ മാറ്റിയെഴുതി.

വില്ലന്‍ വേഷങ്ങളായിരുന്നു ആദ്യകാലങ്ങളില്‍ കൂടുതലും. ഇന്നലെ, മനു അങ്കിള്‍, വടക്കന്‍ വീരഗാഥ, മണിച്ചിത്രത്താഴ്, കളിയാട്ടം വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് അദ്ദേഹം മലയാള സിനിമയില്‍ തന്റെ സ്ഥാനമുറപ്പിച്ചു. ഷാജി കൈലാസ്- രണ്‍ജി പണിക്കര്‍ കൂട്ടികെട്ടിലിറങ്ങിയ തലസ്ഥാനത്തിലും ഏകലവ്യനിലും പ്രേക്ഷകര്‍ കണ്ടത് മറ്റൊരു സുരേഷ് ഗോപിയെയായിരുന്നു. അവിടെ നിന്ന് അദ്ദേഹം സൂപ്പര്‍ സ്റ്റാര്‍ തലത്തിലേക്ക് ഉയര്‍ന്നു.

2016 ല്‍ സുരേഷ് ഗോപി ബിജെപിയില്‍ ചേര്‍ന്നു. 2022 വരെ രാജ്യസഭാംഗം, 2019ല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് മത്സരിച്ച് പരാജയപ്പെട്ടു . എന്നാലും ‘തൃശൂര്‍ എനിക്ക് വേണം, നിങ്ങളെനിക്ക് തരണം, തൃശൂരിനെ ഞാനിങ്ങ് എടുക്കുവാ’എന്ന സുരേഷ് ഗോപിയുടെ പ്രചാരണവാചകം കൊച്ചുകുട്ടികള്‍ പോലും ഏറ്റുപറഞ്ഞു.

2021ലെ ലോക് സഭാതിരഞ്ഞെടുപ്പില്‍ ചരിത്രവിജയം. സംസ്ഥാനത്തുനിന്ന് ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ലോക്സഭയിലെത്തിയ ബിജെപി സ്ഥാനാര്‍ത്ഥിയായി. വിജയിച്ചെത്തിയപ്പോള്‍ കേന്ദ്രമന്ത്രിസ്ഥാനവും തേടിയെത്തി. ജനസേവകനെന്ന നിലയില്‍ രാഷ്ട്രീയ ഗോദയില്‍ പയറ്റിത്തെളിയുകയാണ് റീലില്‍ നിന്നും റിയല്‍ ലൈഫിലെത്തിയ നായകന്‍.

Leave a Reply

Your email address will not be published. Required fields are marked *