Category: kerala

കോഴിക്കേട് മാവൂരിൽ പനി ബധിച്ച് 54കാരി മരിച്ചു

കോഴിക്കോട്: മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു. മാവൂർ പാറമ്മൽ സ്വദേശി സുനിത (54) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയറിളക്കവും പനിയെയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഷിഗെല്ല പരിശോധനയ്ക്കായി സാംപിൾ ശേഖരിച്ചിരുന്നു. ഫലം വന്നിട്ടില്ല. ഇന്ന് പുലർച്ചെയാണ് മരണം സ്ഥിരീകരിച്ചത്.
Read more

കേരള എൻട്രൻസ് എക്സാമിനേഷൻ; വിദ്യാത്ഥികൾ നൽകിയ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: കേരള എൻട്രൻസ് എക്സാമിനേഷൻ പ്രോസ്പെക്ടസ് ചോദ്യം ചെയ്ത് അപേക്ഷകരായ വിദ്യാത്ഥികൾ നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് അപ്പീൽ തള്ളിയത്. പുതുക്കിയ പ്രോസ്പെക്ടസ് പ്രകാരം 50 ശതമാനം മാർക്ക് പ്രവേശന പരീക്ഷയുടെയും 50 ശതമാനം യോഗ്യത പരീക്ഷയുടെ മാർക്കും കണക്കാക്കിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്. സി ബി എസ് ഇ, ഐസിഎസ്ഇ, കേരള സിലബസ് എന്നിവയുടെ ആവറേജ് മാർക്ക് കണക്കാക്കാനായി […]
Read more

ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി; രണ്ട് യുവാക്കൾക്കെതിരെ പോക്സോ കേസ്

കൊല്ലം: കൊല്ലം കടയ്ക്കലിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി. പരാതിയിൽ രണ്ട് യുവാക്കൾക്കെതിരെ കടയ്ക്കൽ പൊലീസ് പോക്സോ കേസെടുത്തു. ഒരു പ്രതി പൊലീസ് പിടിയിലായി. കടയ്ക്കൽ കോവൂർ സ്വദേശി 21 വയസ്സുള്ള സച്ചുവാണ് പിടിയിലായത്. കുട്ടിയ്ക്ക് മിഠയിയും മറ്റും നൽകി പ്രതിയുടെ വീട്ടിൽ കൂട്ടികൊണ്ട് പോയി പലതവണ പീഡനത്തിരയാക്കിയെന്ന് പൊലീസ്. പീഡനം നേരിൽ കണ്ട കുട്ടിയുടെ ബന്ധുവാണ് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചത്. ഒരു വർഷത്തോളം കുട്ടി പീഡനത്തിന് ഇരയായതായി പൊലീസ്.
Read more

അധ്യാപികയായ യുവതി മരിച്ച സംഭവത്തിൽ ആൺസുഹൃത്ത് പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആൺസുഹൃത്ത് പിടിയില്‍. മൊകേരി വള്ളങ്ങാട് സ്വദേശിയായ ആദിത്യ (28) മരിച്ച സംഭവത്തിലാണ് മൊകേരി വള്ളങ്ങാട് സ്വദേശി ശരണിനെ പൊലീസ് പിടികൂടിയത്. ആണ്‍സുഹൃത്തിന്റെ മര്‍ദ്ദനമാണ് ആത്മഹത്യക്ക് പിന്നിലെന്ന് കുടുംബം ആരോപിച്ചിരുന്നു. ഞായറാഴ്ച ജീവനൊടുക്കാന്‍ ശ്രമിച്ച ആദിത്യയെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വഷളായതോടെ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് മരണത്തിന് കീഴടങ്ങിയത്. ജൂണ്‍ എട്ടിന് തലശ്ശേരിയില്‍വെച്ച് യുവാവ് ആദിത്യയെ മര്‍ദ്ദിച്ചിരുന്നു. ഇക്കാര്യം ആദിത്യ വീട്ടിലെത്തി […]
Read more

പായയില്‍ പൊതിഞ്ഞ വസ്തുക്കൾ; ദുരൂഹതയുണർത്തി പള്ളിയിലെ കല്ലറ

കണ്ണൂര്‍: കണ്ണൂര്‍ വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് ചര്‍ച്ചിലെ കല്ലറയിൽ ദുരൂഹത. കല്ലറ തുറന്ന് പരിശോധിച്ചപ്പോള്‍ പായയില്‍ പൊതിഞ്ഞ വസ്തുക്കൾ കണ്ടെത്തി. ഉള്ളില്‍ മൃതദേഹമാണെന്നാണ് ഉയരുന്ന സംശയം. സംഭവത്തില്‍ കരിക്കോട്ടക്കരി പൊലീസ് അന്വേഷണം തുടങ്ങി. ദുരൂഹതയുണ്ടെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. ക്രിസ്ത്യന്‍ ആചാരപ്രകാരം ഇങ്ങനെ അടക്കം ചെയ്യില്ലെന്നും അറിഞ്ഞവര്‍ പുറത്ത് പറഞ്ഞില്ലെന്നും പ്രദേശവാസി പറഞ്ഞു. പള്ളിയാണ് പൊലീസിനെ വിവരം അറിയിച്ചതെന്ന് വികാരി ഫാ. ജില്‍ബര്‍ട്ട് കൊന്നയിലും കൂട്ടിച്ചേര്‍ത്തു. മൃതദേഹമാണെന്ന് സംശയം തോന്നിയെന്നും ക്രിസ്ത്യന്‍ ആചാരപ്രകാരം ഇങ്ങനെ അടക്കം ചെയ്യാറില്ലെന്നും അദ്ദേഹം […]
Read more

ഗവിയിൽ അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം; പ്രതി റിമാൻഡിൽ

പത്തനംതിട്ട: പത്തനംതിട്ട ഗവിയില്‍ അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയായി. ഇതിനിടെ ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതി വിനോദ് കുമാറിനെ റാന്നി കോടതി റിമാന്‍ഡ് ചെയ്തു. കൊട്ടാരക്കര സബ് ജയിലിലേക്കാണ് പ്രതിയെ കൊണ്ടുപോയിരിക്കുന്നത്. കഴുത്ത് ഞെരിച്ച് വെള്ളത്തില്‍ മുക്കി ക്രൂരമായാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു. ബലാത്സംഗത്തിന് ഇരയായിട്ടുണ്ടോ എന്ന് സംശയമുള്ളതിനാല്‍ സ്ഥിരീകരണത്തിന് രാസ പരിശോധന നടത്തും. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം കൊലപാതകത്തിന് കാരണമായി. പ്രതിക്ക് യുവതിയോട് മുന്‍വൈരാഗ്യമുണ്ടോ എന്ന് […]
Read more

ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ആണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ വയനാട്, കണ്ണൂര്‍ ജില്ലകളിലും, ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ചവരെ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ […]
Read more

ഇന്ത്യ സഖ്യത്തിൽ തമ്മിലടി; കോൺ​ഗ്രസിനെതിരെ സിപിഐഎംഎല്ലും ആർജെഡിയും

ഡൽഹി : രാജ്യസഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ ചൊല്ലി ഇന്ത്യ സഖ്യത്തിൽ പൊട്ടിത്തെറി. ആർജെഡിയും സിപിഐഎംഎല്ലും ചതിച്ചെന്ന് കോൺ​ഗ്രസ് തുറന്നടിച്ചു. എന്നാൽ, സ്വന്തം വോട്ട് ഉറപ്പിക്കാനാകാത്ത കോൺ​ഗ്രസ് മറ്റുള്ളവരെ കുറ്റപ്പെടുത്തുകയാണെന്ന് ആർജെഡിയും സിപിഐഎംഎല്ലും തിരിച്ചടിച്ചു. തോൽവിയിൽ കോൺ​ഗ്രസ് നേതൃത്വം പ്രതികരിച്ചിട്ടില്ല. കോൺഗ്രസ് സ്ഥാനാർത്ഥിയായി മല്ലികാർജ്ജുൻ ഖർഗെയുടെ ഓഫീസ് സെക്രട്ടറിയായ പ്രണവ് ഝായെ മത്സരിപ്പിക്കാൻ തീരുമാനിച്ചതിന് പിന്നാലെ ജെഎംഎം അടക്കം പരസ്യമായി വിമർശനം ഉന്നയിച്ചിരുന്നു. ക്രോസ് വോട്ടിം​ഗ് നടന്നെന്ന് വ്യക്തമായതോടെയാണ് സഖ്യത്തിൽ തമ്മിലടി രൂക്ഷമായത്. ആർജെഡിയും സിപിഐഎംഎല്ലും മുന്നണിയെ ചതിച്ചെന്ന് […]
Read more

വി ഡി സതീശന്‍റെ ബജറ്റ് വട്ടപ്പൂജ്യം; രൂക്ഷ വിമർശനവുമായി ബിജെപി നേതാക്കള്‍

തൃശ്ശൂർ: മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച 2026-27 വർഷത്തെ പുതുക്കിയ ബജറ്റിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാക്കള്‍. വി ഡി സതീശന്‍റെ ബജറ്റ് വെടിക്കെട്ടിലെ ആകാശ വിസ്മയം മാത്രമെന്നാണ് ബിജെപിയുടെ വിമര്‍ശനം. മുഖ്യമന്ത്രി കസേരയിൽ ആളുമാറി എന്നല്ലാതെ ഒരു നയം മാറ്റവും ബജറ്റിൽ കാണാൻ ഇല്ലെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി ബി ഗോപകുമാർ പറഞ്ഞു. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം വഞ്ചന എന്ന് തെളിയിക്കുന്നതാണ് ബജറ്റ് എന്നായിരുന്നു ദേശീയ നിർവാഹക സമിതി അംഗം പി […]
Read more

സംസ്ഥാനത്ത് കുരങ്ങ് പനിയും അമീബിക് മസ്തിഷ്‌ക ജ്വരവും, ഒരു ഡെങ്കി മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് 19 പേർക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു. ഒരാൾ സംശയ പട്ടികയിലുണ്ട്. കുരങ്ങു പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം പുളിമാത്ത് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. അമീബിക് മസ്തിഷ്ക രോഗവും തിരുവനന്തപുരത് റിപ്പോർട്ട്‌ ചെയ്തു. നാല് മലേറിയ, 16 എലിപ്പനി, 68 ഡെങ്കി കേസുകളും സ്ഥിരീകരിച്ചു. തൃശ്ശൂർ നാട്ടികയിൽ ഡെങ്കിപ്പനി കാരണം ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Read more

Recent News