Category: kerala

കോഴിക്കോട്ട് നിപ ഭീതി അകലുന്നു

കോഴിക്കോട്: നിപ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്ന ഒരാളുടെകൂടി പരിശോധനാ ഫലം നെഗറ്റീവായി. രോഗലക്ഷണങ്ങൾ കുറഞ്ഞതോടെ രോഗിയെ ഡിസ്ചാർജ് ചെയ്തു. ഇതോടെ സമ്പർക്കപ്പട്ടികയിൽ നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആകെ ഒൻപത് പേരിൽ ആറുപേർ ആശുപത്രി വിട്ടു. നിലവിൽ മൂന്നുപേർ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്. അതേസമയം, നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ തുടരുകയാണ്. ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടികയിൽ വ്യാഴാഴ്ച പുതിയതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് വിവരം. നിലവിൽ 104 […]
Read more

മുട്ടത്തോടിൽ പോലും ഈഡിസ് വളരും, മലിനവെള്ളത്തിൽ ക്യൂലക്സ്

കണ്ണൂർ: കൊതുക് പരത്തുന്ന രോഗങ്ങൾ പ്രത്യേകിച്ചും ഡെങ്കിപ്പനി സംസ്ഥാനത്താകെ വ്യാപകമാകുകയാണ്. കൊതുകുകളുടെ സാന്ദ്രതയും പ്രജനനത്തോതും വളരെ കൂടുതലാണെന്നാണ് ജില്ലയിലെ വെക്ടർ കൺട്രോൾ വിഭാഗം നടത്തുന്ന ഫീൽഡ് സർവേ റിപ്പോർട്ട്. രോഗം പരത്തുന്ന കൊതുകിനെ തുരത്താൻ അധികൃതരും ജനങ്ങളും ഒന്നിച്ചിറങ്ങുക എന്നത് മാത്രമാണ് മുന്നിലുള്ള വഴി. ഈഡിസ് ഈജിപ്റ്റി, ഈഡിസ് ആൽബോപിക്റ്റസ് എന്നീ കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. മലയോരത്തും ഇടനാടുകളിലും തീരദേശത്തുമെല്ലാം ഇവയുടെ സാന്ദ്രത വളരെ കൂടുതലാണ്. ഇതിനുപുറമേ, മലമ്പനി പരത്തുന്ന അനൊഫിലസ്, വെസ്റ്റ്നൈൽ പനി, ജപ്പാൻ ജ്വരം […]
Read more

കണ്ണൂരിൽ ആൺസുഹൃത്തിന്‍റെ മർദനത്തിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി

കണ്ണൂർ: പാനൂരിൽ ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പെൺകുട്ടി ആത്മഹത്യാശ്രമം നടത്തിയത്. രാത്രി വീട്ടിനുള്ളിൽ അവശ നിലയിൽ കണ്ടെത്തിയതിന് പിന്നാലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി കഴിഞ്ഞ നാല് ദിവസമായി ചികിത്സയിലായിരുന്നു. ആൺ സുഹൃത്തിന്‍റെ മർദ്ദനത്തിൽ മനം നൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കുടുംബത്തിന്റെ പരാതിയിൽ പാനൂർ പൊലീസ് കേസ് എടുത്തു. സംഭവ ദിവസം തന്നെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടി ഒരു ആൺസുഹൃത്ത് ഉണ്ട്. ഇയാളുടെ ശാരീരകവും […]
Read more

ഹർജിയിൽ കേരളാ സ്റ്റോറി 2 നിർമാതാവിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: കേരളത്തെ അവഹേളിക്കുന്ന കേരളാ സ്‌റ്റോറി 2: ഗോസ് ബിയോണ്ട് എന്ന ബോളിവുഡ് ചിത്രത്തിന്റെ നിർമാതാവിന് നോട്ടീസയച്ച് കേരളാ ഹൈക്കോടതി. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റിനെ ചോദ്യം ചെയ്തുകൊണ്ടും പേരിൽ നിന്ന് ‘കേരള’ത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുമുള്ള പുതിയ ഹർജിയിലാണ് നിർമാതാവായ വിപുൽ അമൃത്‌ലാൽ ഷായ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചത്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഹർജി പരിഗണിച്ചത്. ചിത്രം ഇതിനകം പുറത്തിറങ്ങുകയും നിരവധി പേർ കാണുകയും ചെയ്തതിനാൽ ഹർജിക്ക് ഇനി പ്രസക്തിയുണ്ടോ എന്ന് വാദത്തിനിടെ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ചോദിച്ചു. […]
Read more

ഡിഎ കുടിശ്ശിക വരുത്തിയത് LDF സർക്കാർ, രൂക്ഷപ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഡിഎ കുടിശ്ശിക കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ബജറ്റിൽ പരാമർശങ്ങളൊന്നുമില്ലെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പരാമർശത്തിൽ അതിരൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. പിണറായി വിജയൻ ഭരിച്ച 10 വർഷംകൊണ്ടാണ് കോടികളുടെ ഡിഎ കുടിശ്ശിക കേരളത്തിൽ ഉണ്ടായിരിക്കുന്നത്. അത് ചോദ്യംചെയ്യാനുള്ള അർഹത അദ്ദേഹത്തിനില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു. “സമയാസമയത്ത് ഡിഎ കൊടുക്കാതെ ഇത്രയും കുടിശ്ശിക വരുത്തിയത് എൽഡിഎഫ് സർക്കാരാണ്. പത്ത് കൊല്ലം അധികാരത്തിൽ ഇരുന്ന് ഒഴിഞ്ഞപ്പോൾ പുതിയ സർക്കാരിനോട് ചോദിക്കുകയാണ് ഡിഎ കുടിശ്ശിക കൊടുക്കുന്നില്ലേ എന്ന്. ഇത് ആര് […]
Read more

നിതിൻ രാജിൻ്റെ മരണം; ഒന്നാം പ്രതി ഡോ. എം കെ റാമിന് മുൻ‌കൂർ ജാമ്യമില്ല

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ എം കെ റാമിന് മുൻ‌കൂർ ജാമ്യമില്ല. ഹൈക്കോടതിയാണ് റാമിന് മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ, തലശ്ശേരി അഡിഷനൽ സെഷൻസ് കോടതിയും റാമിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഏപ്രില്‍ 10 നാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. […]
Read more

പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എസ്‌എഫ്‌ഐ ജില്ലാ പ്രസിഡൻ്റ് വിജയ് വിമലിന് ജാമ്യം

തിരുവന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നടന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമലിന് ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് വിജയ് വിമലിന് ജാമ്യം അനുവദിച്ചത്. ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവ‍ർത്തകർ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പൊലീസുകാരെ വിജയ് ആക്രമിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ പിണറായി വിജയൻ്റെ വീട്ടിൽ നടന്ന റെയ്ഡ് പൂർത്തിയാക്കി മടങ്ങുമ്പോഴാണ് ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടത്. […]
Read more

സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മറയൂർ കാന്തല്ലൂരിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇന്നലെയാണ് ചുരക്കുളം ഉന്നതി സ്വദേശി മുരുകൻ മരിച്ചത്. കാട്ടാന ആക്രമണത്തിലല്ല മുരുകൻ മരിച്ചത് എന്നായിരുന്നു വനംവകുപ്പിന്റെ വാദം. എന്നാല്‍ മുരുകന്റെ മുതുകില്‍ കാട്ടാനയുടെ ചവിട്ട് ഏറ്റിട്ടുണ്ട്. വാരിയെല്ലുകളും ഒടിഞ്ഞിട്ടുണ്ട് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.മൂന്നാർ ഡിവൈഎസ്പിയുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ ബന്ധുക്കൾക്ക് 5 ലക്ഷം രൂപ വനം വകുപ്പ് കൈമാറും. പണം നൽകി എങ്കിൽ മാത്രമേ […]
Read more

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ ആര്‍ എസ് ബാബു അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ ആര്‍ എസ് ബാബു(84) അന്തരിച്ചു. പട്ടം വൃന്ദാവന്‍ ഗാര്‍ഡന്‍സിലെ വസതിയിലായിരുന്നു അന്ത്യം. പ്രസ് ക്ലബ് ഹോണററി അംഗവും തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് ജേണലിസം മുന്‍ ഡയറക്ടറുമായിരുന്നു. ജേണലിസം അധ്യാപകന്‍ കൂടിയായ അദ്ദേഹം കലാകൗമുദി വാരിക എഡിറ്റര്‍, കേരളകൗമുദി ദിനപത്രം ഡെപ്യൂട്ടി എഡിറ്റര്‍ എന്നി നിലകളില്‍ പ്രശസ്തനായിരുന്നു. കേരള കൗമുദിയിലൂടെയാണ് പത്രപ്രവര്‍ത്തന രംഗത്തേയ്ക്ക് കടന്നു വന്നത്. കേരളത്തിലെ ആദ്യത്തെ സോഫ്റ്റ്വെയര്‍ – മള്‍ട്ടിമീഡിയ സ്ഥാപനങ്ങളിലൊന്നായ ഇന്‍വിസ് മള്‍ട്ടിമീഡിയ ഫൗണ്ടര്‍-ചെയര്‍മാനാണ്. എന്‍ എസ് […]
Read more

ശബരിമല സ്വർണക്കൊള്ള: അന്വേഷണം നീട്ടിക്കൊണ്ട് പോകാനാകില്ലെന്ന് എസ്ഐടിയോട് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കുറ്റപത്രം നൽകുന്നത് ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് എസ്ഐടിയോട് ഹൈക്കോടതി. അന്തിമ റിപ്പോർട്ട് എന്ന് നൽകുമെന്ന് ഈ മാസം 29നകം അറിയിക്കാൻ പ്രത്യേക സംഘത്തിന് കോടതി നിർദ്ദേശം നൽകി. 2025 ൽ സ്വർണപ്പാളികൾ കൊണ്ടുപോയതിൽ ആർക്കൊക്കെ വീഴ്ചയെന്ന് വ്യക്തമാക്കുന്ന സമഗ്ര റിപ്പോർട്ടും ഹാജരാക്കണമെന്ന് ദേവസ്വം ബഞ്ച് നിർദേശിച്ചു. കേസിന്‍റെ ഗൗരവവും പരിശോധിക്കണ്ട രേഖകളുടെ വ്യാപ്തിയുമെല്ലാം കണക്കിലെടുക്കുമ്പോൾ അന്വേഷണം പൂർത്തിയാക്കാൻ മതിയായ സാവകാശം നൽകിയെന്ന് ബോധ്യമുണ്ടെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. അതിനാൽ ഇനി സാവകാശം നൽകാനാകില്ലെന്നും അന്തിമ […]
Read more

Recent News