മുട്ടത്തോടിൽ പോലും ഈഡിസ് വളരും, മലിനവെള്ളത്തിൽ ക്യൂലക്സ്

കണ്ണൂർ: കൊതുക് പരത്തുന്ന രോഗങ്ങൾ പ്രത്യേകിച്ചും ഡെങ്കിപ്പനി സംസ്ഥാനത്താകെ വ്യാപകമാകുകയാണ്. കൊതുകുകളുടെ സാന്ദ്രതയും പ്രജനനത്തോതും വളരെ കൂടുതലാണെന്നാണ് ജില്ലയിലെ വെക്ടർ കൺട്രോൾ വിഭാഗം നടത്തുന്ന ഫീൽഡ് സർവേ റിപ്പോർട്ട്. രോഗം പരത്തുന്ന കൊതുകിനെ തുരത്താൻ അധികൃതരും ജനങ്ങളും ഒന്നിച്ചിറങ്ങുക എന്നത് മാത്രമാണ് മുന്നിലുള്ള വഴി. ഈഡിസ് ഈജിപ്റ്റി, ഈഡിസ് ആൽബോപിക്റ്റസ് എന്നീ കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. മലയോരത്തും ഇടനാടുകളിലും തീരദേശത്തുമെല്ലാം ഇവയുടെ സാന്ദ്രത വളരെ കൂടുതലാണ്. ഇതിനുപുറമേ, മലമ്പനി പരത്തുന്ന അനൊഫിലസ്, വെസ്റ്റ്നൈൽ പനി, ജപ്പാൻ ജ്വരം എന്നിവ പരത്തുന്ന ക്യൂലക്സ് കൊതുകുകളും ധാരാളം. രോഗാണു എത്തിയാൽ രോഗം പരത്താൻ കൊതുകുപട തന്നെ ഉണ്ടെന്നത് മുന്നറിയിപ്പാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് മലമ്പനിയുമായി എത്തിയാൽ തദ്ദേശീയമായി വ്യാപിക്കാനും സാധ്യത ഒരുങ്ങും. അതിനാൽ, അതീവ ജാഗ്രത പുലർത്തേണ്ട സമയമാണിതെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *