സർക്കാരിനെതിരെ നടത്തിയ കേസുകൾക്ക് സർവകലാശാലകളിൽ നിന്ന് ഫീസ് വാങ്ങി ഗവർണർ
തിരുവനന്തപുരം: സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനങ്ങളിൽ സർക്കാരിനെതിരേ സുപ്രീം കോടതിയിൽ നടത്തിയ കേസുകൾക്ക് സർവകലാശാലകളിൽനിന്നു ഫീസീടാക്കി ഗവർണർ. സാങ്കേതിക (കെ.ടി.യു.), ഡിജിറ്റൽ സർവകലാശാലകളിലെ വി.സി. നിയമനക്കേസുകളുടെ നടത്തിപ്പിന് 11 ലക്ഷം രൂപയാണ് ഈടാക്കിയത്. ഗവർണർക്കായി സുപ്രീംകോടതിയിൽ ഹാജരായ അറ്റോർണി ജനറൽ അഡ്വ. ആർ. വെങ്കിട്ടരമണി, അഭിഭാഷകൻ ടി.ആർ. വെങ്കടസുബ്രഹ്മണ്യം എന്നിവർക്കുള്ള ഫീസാണ് ലോക്ഭവൻ ചോദിച്ചത്. തുടർന്ന്, രണ്ടു സർവകലാശാലകളും പകുതി തുക വീതം വക്കീൽ ഫീസായി അടച്ചു. ലോക്ഭവൻ ആവശ്യപ്പെട്ടതനുസരിച്ച് കഴിഞ്ഞ നവംബറിൽ അഞ്ചരലക്ഷം രൂപ അനുവദിച്ചതായി […]
Read more

