Category: kerala

എൽപിജി ബുക്കിങ് കാലയളവ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: ഓണക്കാലത്ത് ഗാര്‍ഹിക പാചകവാതക വിതരണത്തിനുള്ള കാത്തിരിപ്പ് കാലയളവ് കുറക്കണമെന്ന് അഭ്യര്‍ഥിച്ച് കേന്ദ്രമന്ത്രിക്ക് കത്തയച്ച് സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിയ്ക്കാണ് അനൂപ് ജേക്കബ് കത്തയച്ചിരിക്കുന്നത്. നിലവില്‍ ഗാര്‍ഹിക ഇന്ധന ബുക്കിങിനുള്ള കാത്തിരിപ്പ് കാലയളവ് ഗ്രാമപ്രദേശങ്ങളില്‍ 45 ദിവസവും നഗരപ്രദേശങ്ങളില്‍ 25 ദിവസവുമാണ്. ഓണക്കാലത്ത് പാചക വാതകത്തിന് ആവശ്യകത കൂടുന്നതിനാല്‍ ഈ സമയവ്യത്യാസം പ്രതികൂലമായി ബാധിക്കും. എല്‍പിജി ക്ഷാമം ഒഴിവാക്കാന്‍ സംസ്ഥാനത്ത് ഗ്യാസ് റീഫില്‍ […]
Read more

റോബിന്‍ രാധാകൃഷ്ണനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി

കൊച്ചി: ബിജെപി യുവ നേതാവും നിയമസഭാ തെരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ആയിരുന്ന റോബിന്‍ രാധാകൃഷ്ണനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. കണ്‍ടെന്റ് ക്രീയേറ്റര്‍ വേദ് ലക്ഷ്മി, പ്രമുഖ ഫാഷന്‍ ഡിസൈനര്‍ അഭില്‍ദേവ് എന്നിവരാണ് പരാതി നല്‍കിയിരിക്കുന്നത്. പണം തിരികെ ചോദിച്ചപ്പോള്‍ ഹണി ട്രാപ്പില്‍ കുരുക്കും എന്ന് ഭീഷണിപ്പെടുത്തിയെന്ന് വേദ് ലക്ഷ്മി ആരോപിച്ചു. തനിക്ക് 45 ലക്ഷം രൂപ നഷ്ടമായെന്നാണ് അഭില്‍ദേവ് പറയുന്നത്. ചെറിയ ചെറിയ തുകകള്‍ വാങ്ങിയശേഷം തിരികെ തന്ന് വിശ്വാസം ഉണ്ടാക്കിയെന്നും പിന്നീട് പലപ്പോഴായി വലിയ തുകകള്‍ […]
Read more

മെസ്സിയുടെ വരവ്; മുൻ കായികമന്ത്രിയെ പ്രതിരോധത്തിലാക്കി കൂടുതൽ രേഖകൾ പുറത്ത്

തിരുവനന്തപുരം: ഫുട്ബോൾ താരം മെസ്സിയുടെ പേരിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ കായികമന്ത്രിയെ പ്രതിരോധത്തിലാക്കി കൂടുതൽ രേഖകൾ പുറത്ത്. സ്പോൺസർക്കായി നേരിട്ട് വാദിക്കുന്ന വി അബ്ദുറഹിമാൻ്റെ ഇ മെയിൽ സന്ദേശമാണ് പുറത്ത് വന്നത്. 2025 ഒക്ടോബർ 18ന് എഎഫ്എയ്ക്ക് അയച്ച മെയിൽ ആണ് പുറത്ത് വന്നിരിക്കുന്നത്. കരാർ റദ്ദാക്കിയ എഎഫ്എയ്ക്കെതിരെ രൂക്ഷ പ്രതികരണമാണ് നടത്തിയിരിക്കുന്നത്. വിഷയത്തിൽ സർക്കാരിനും ബാധ്യത ഉണ്ടെന്നും ഏറ്റുപറച്ചിലുണ്ട്. AFA -RBC വെറും വാണിജ്യ കരാർ അല്ല. സർക്കാർ മുൻകൈയിലുള്ള ഉറപ്പാണ്. 130 കോടി ആളുകൾ […]
Read more

ഇന്ന് കർക്കിടക വാവ്, പിതൃപുണ്യം തേടി ആയിരങ്ങൾ

തിരുവനന്തപുരം: ഇന്ന് കർക്കിടക വാവ്. പിതൃപുണ്യം തേടി ആയിരങ്ങൾ. ക്ഷേത്രങ്ങളിലും പ്രത്യേക ബലി തർപ്പണ കേന്ദ്രങ്ങളിലും പുലർച്ചെ മുതൽ വൻ തിരക്കാണ്. തിരുവനന്തപുരം ജില്ലയിലെ വിവിധ ഇടങ്ങളിലും കർക്കിടക വാവ് ബലിതർപ്പണത്തിനായി ആയിരങ്ങൾ എത്തി. പ്രശസ്തമായ തിരുവല്ലം പരശുരാമ ക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, ശംഖുമുഖം കടപ്പുറം തുടങ്ങിയ പ്രധാന ഇടങ്ങളിൽ പുലർച്ചെ രണ്ടരയോടെ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. ബലിതർപ്പണത്തോട് അനുബന്ധിച്ച് തിരുവല്ലത്തും വർക്കലയിലും ശംഖ്മുഖത്തും ഇന്നലെ രാത്രി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കർക്കിടക വാവുബലിയെ […]
Read more

ചാലിയാറിൽ ബോട്ട് മറിഞ്ഞ് യുവാവിനെ കാണാതായി, 2 പേർ നീന്തി രക്ഷപ്പെട്ടു

കോഴിക്കോട്: ചാലിയാറിൽ മീൻ പിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് യുവാവിനെ കാണാതായി. മാവൂർ കുതിരാടം സ്വദേശി ബാസിലിനെ (23) യാണ് കാണാതായത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. മണന്തല കടവിന് സമീപം പൂളക്കോട് ഭാഗത്ത് തോണി മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. നാട്ടുകാരും ഫയർ ഫോഴ്‌സും തെരച്ചിൽ നടത്തുകയാണ്.
Read more

ചെന്നത്തലയെ പരിഹസിച്ച് MV ഗോവിന്ദൻ

തിരുവനന്തപുരം : ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ആദ്യം സംഘടിപ്പിക്കേണ്ടത് അദ്ദേഹത്തിന്റെ സ്വന്തം പാർട്ടിക്കകത്താണെന്ന പരിഹാസവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മയക്കുമരുന്ന് സംഘത്തിന്റെ കേന്ദ്രമായി സ്വന്തം ഓഫീസ് മാറുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി പറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകളും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വിമർശനങ്ങളും ഒഴിവാക്കാൻ വേണ്ടി വി.ഡി. സതീശൻ മെറ്റ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തെ പ്രധാനമന്ത്രിയുടെ അതേപാതയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയും പിന്തുടരുന്നതെന്നും […]
Read more

സീബ്രാ ലൈനുകളുടെ വീതി കൂട്ടാൻ സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളിൽ കാൽനട യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും അവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി പ്രത്യേക കർമ്മ പദ്ധതി തയാറാക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ. റോഡ് സുരക്ഷാ അതോറിറ്റി, പൊതുമരാമത്ത് ഫണ്ട് ബോർഡ്, ട്രാഫിക്, നാറ്റ്പാക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹനങ്ങളുടെ ബാഹുല്യത്താൽ കാൽനടക്കാർക്ക് റോഡ് മുറിച്ചു കടക്കുന്നതിന് ഏറെ പ്രയാസം അനുഭവിക്കേണ്ടി വരുന്ന സാഹചര്യത്തിൽ റോഡുകളിലെ സീബ്രാ ലൈനുകളുടെ വീതി അടിയന്തരമായി വർധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. മൾട്ടിലൈൻ […]
Read more

ലക്ഷദ്വീപില്‍ ബോട്ട് മറിഞ്ഞ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കാണാതായി

കവരത്തി: ലക്ഷദ്വീപില്‍ ബോട്ട് മറിഞ്ഞ് രണ്ട് പൊലീസുകാരെ കാണാതായി. സുഹലി ദ്വീപിലെ പൊലീസ് ഔട്ട്‌പോസ്റ്റിലെ ഉദ്യോഗസ്ഥരെയാണ് കടലില്‍ കാണാതായത്. കവരത്തി ദ്വീപിലെ നബീല്‍, ആന്ത്രാത്ത് ദ്വീപിലെ ഹിദായത്ത് എന്നിവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ഹെലികോപ്റ്ററിലാണ് തിരച്ചില്‍ നടത്തുന്നത്. ബോട്ട് മറിഞ്ഞതോടെ അമിനി ദ്വീപിലെ ഉമ്മര്‍ ഫാറൂഖ് എന്ന പൊലീസുകാരന്‍ നീന്തി രക്ഷപ്പെട്ടിരുന്നു.
Read more

മൂന്നാറിന് ഇനി നീലവസന്തം; മലഞ്ചെരിവുകളിൽ നീലക്കുറിഞ്ഞി പൂത്തുതുടങ്ങി

മൂന്നാർ: മഞ്ഞുമൂടിയ മൂന്നാറിന്റെ മലനിരകളിൽ വീണ്ടും നീലനിറം പടർന്നുപിടിച്ചിരിക്കുകയാണ്. മൂന്നാർ ഇക്കാനഗർ, ചൊക്കരമുടി തുടങ്ങിയ മേഖലകളിൽ അപൂർവമായ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തുതുടങ്ങി. പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി ഇക്കുറി നേരത്തെയെത്തിയതിന്റെ ആവേശത്തിലാണ് സഞ്ചാരികളും പ്രകൃതിസ്‌നേഹികളും. ഇക്കാനഗറിലെ മലഞ്ചെരിവുകളിലാണ് നിലവിൽ നീലക്കുറിഞ്ഞി ഏറ്റവും കൂടുതൽ പൂത്തുനിൽക്കുന്നത്. വരും ആഴ്ചകളിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് നീലക്കുറിഞ്ഞിപ്പൂക്കാലം വ്യാപിക്കുമെന്നാണ് പ്രതീക്ഷ. നീലയും പച്ചയും കലർന്ന മലനിരകളുടെ കാഴ്ച മൂന്നാറിന്റെ പ്രകൃതിഭംഗിക്ക് കൂടുതൽ മനോഹാരിത പകരുകയാണ്. നീലക്കുറിഞ്ഞിയുടെ വരവോടെ ഹൈറേഞ്ചിലെ വിനോദസഞ്ചാര മേഖലയിലും […]
Read more

ഓണക്കാലത്തെ പൊതുവിതരണത്തിനായുള്ള അരിയിൽ കേന്ദ്രം നിർത്തലാക്കിയ പോഷിതയരിയും; സ്വകാര്യമില്ലുകളിൽ പരിശോധന

ആലത്തൂർ: സംസ്ഥാനത്ത് ഓണക്കാലത്ത് പൊതുവിതരണത്തിന് കൈമാറാൻ സ്വകാര്യമില്ലുകളിൽ തയ്യാറാക്കിയ അരിയിൽ കേന്ദ്രസർക്കാർ നിർത്തലാക്കിയ പോഷിതയരിയുടെ സാന്നിധ്യം കണ്ടെത്തി. ഇത് കണ്ടെത്തിയതോടെ മില്ലുകളിൽ ഗുണനിലവാര പരിശോധന പൂർത്തിയാക്കി അരി പൊതുവിതരണത്തിന് കൈമാറുന്നത് സപ്ലൈകോ പാഡി മാർക്കറ്റിങ് ഓഫീസർമാർ നിർത്തിവെച്ചു. ആയിരം ലോഡ് അരിക്ക്‌ പ്രശ്‌നമുണ്ടെന്നാണ് വിവരം. ഓണക്കാലത്ത് റേഷൻകടകളിൽ എത്തേണ്ട മട്ടയറിയിലാണ് പോഷിതയരിയുടെ സാന്നിധ്യം കണ്ടെത്തിയത്. പോഷിതയരി പൊതുവിതരണത്തിനുള്ള അരിയിൽ കലർത്തുന്നത് 2026 ഫെബ്രുവരിയി 27-നാണ് കേന്ദ്രസർക്കാർ നിർത്തിയത്. ഇതിനുശേഷം പൊതുവിതരണത്തിനായി തയ്യാറാക്കുന്ന അരിയിൽ കലർത്താൻ കേന്ദ്രസർക്കാർ അംഗീകൃത […]
Read more

Recent News