Category: kerala

തിരഞ്ഞെടുപ്പിലെ തിരിച്ചടി; സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ നിർണായകയോഗം ഇന്ന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി അവലോകനം ചെയ്യുന്നതിന് സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ നിർണായകയോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. കേരളത്തിൽ നേരിട്ട അപ്രതീക്ഷിത തിരിച്ചടി അതീവ ഗൗരവത്തോടെയാണ് കേന്ദ്രനേതൃത്വം കാണുന്നത്. കേന്ദ്ര കമ്മിറ്റിയിൽ നടക്കുന്ന ചർച്ചകളിൽ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നേക്കും എന്താണ് സൂചന. ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന് അനുകൂലമായി ഏകോപിച്ചതാണ് തിരിച്ചടിക്ക് കാരണമെന്നും, വിമതർ നടത്തിയത് ആസൂത്രിതമായ നീക്കമാണ് എന്നുമാണ് സംസ്ഥാന ഘടകം പോളിറ്റ്ബ്യൂറോയിൽ വെച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സംസ്ഥാന – ജില്ല നേതൃയോഗങ്ങളിൽ […]
Read more

മലവെള്ളപ്പാച്ചിൽ; കോഴിക്കോട് താത്കാലിക പാലം ഒലിച്ചുപോയി

കോഴിക്കോട്: കോഴിക്കോട് മലവെള്ളപ്പാച്ചിൽ താത്കാലിക പാലം ഒലിച്ചുപോയി. കോഴിക്കോട്, തിരുവമ്പാടി – മറിപ്പൂഴ റൂട്ടിലാണ് സംഭവം. മുത്തപ്പൻപുഴയ്ക്ക് സമീപമാണ് താൽക്കാലിക പാലം ഒലിച്ചുപോയത്. വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താൽക്കാലികപാലമാണിത്. മുത്തപ്പൻപുഴ മുസ്ലിം പള്ളിക്ക് സമീപം നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ താൽക്കാലിക സംവിധാനമാണ് തകർന്നത്.ശക്തമായ മഴയെത്തുടർന്ന് തോട്ടിലൂടെ വൻതോതിൽ മലവെള്ളം കുത്തിയൊലിച്ച് വരികയായിരുന്നു. തുരങ്ക പാതയ്ക്കായുള്ള റോഡ് പണി നടക്കുന്നതിനാലാണ് പഴയ പാലം പൊളിച്ച് താൽക്കാലിക പാലം നിർമ്മിച്ചത്. വൈകിട്ട് പെയ്ത കനത്ത മഴയെ തുടർന്നായിരുന്നു മലവെള്ളപ്പാച്ചിൽ ഉണ്ടായത്.
Read more

എബോള വ്യാപനം: ഡല്‍ഹിയില്‍ നടത്താനിരുന്ന ഇന്ത്യ-ആഫ്രിക്കന്‍ യൂണിയന്‍ ഉച്ചകോടി മാറ്റിവെച്ചു

ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വൈറസ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാമത് ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടി മാറ്റിവെച്ചു. ഈ മാസം 28 ന് ഡല്‍ഹിയില്‍ വെച്ച് ഉച്ചകോടി നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ ഉച്ചകോടി മാറ്റുന്നതായി സര്‍ക്കാര്‍ അറിയിച്ചു. ഉച്ചകോടിയുടെ പുതിയ തീയതികള്‍ പരസ്പര കൂടിയാലോചനകളിലൂടെ അന്തിമമാക്കുകയും യഥാസമയം അറിയിക്കുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യയും ആഫ്രിക്കന്‍ യൂണിയന്‍ ചെയര്‍പേഴ്സണും ആഫ്രിക്കന്‍ യൂണിയന്‍ കമ്മീഷനും തമ്മില്‍ കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് ഉച്ചകോടി മാറ്റിവയ്ക്കാനുള്ള […]
Read more

പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ച കേസിൽ ഗുരുതര വകുപ്പ് ഒഴിവാക്കി പൊലീസ്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ച കേസിൽ ഗുരുതര വകുപ്പ് ഒഴിവാക്കി പൊലീസ്. വ്യോമയാന നിയമത്തിലെ വകുപ്പാണ് ഒഴിവാക്കിയത്. ഇത് ഒഴിവാക്കിയുള്ള അന്തിമ റിപ്പോര്‍ട്ട് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. സംഭവം നടന്ന് നാല് വര്‍ഷത്തിന് ശേഷമാണ് കേസില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഫര്‍സീന്‍ മജീദ്, നവീന്‍, സുധീപ് ജയിംസ്, കെ എസ് ശബരീനാഥന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. കേസിൽ വധശ്രമം, ഗൂഢാലോചന എന്നിവ നിലനിര്‍ത്തിയിട്ടുണ്ട്. കേന്ദ്രം എതിര്‍ത്തിട്ടും സംസ്ഥാനം ചുമത്തിയ […]
Read more

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം ആത്മഹത്യയാകാമെന്ന നിഗമനത്തിൽ പൊലീസ്

കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം ആത്മഹത്യയാകാമെന്ന നിഗമനത്തിൽ പൊലീസ്. സോനയുടെ ഭർത്താവ് രജിൻ ലാലിന് കാർ കത്തിയതിൽ പങ്കില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് മനസിലായത്. രജിനുമായുള്ള വാക്കുതർക്കത്തെ തുടർന്ന് മനം നൊന്ത് സോന ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. മരണത്തിന് തൊട്ട് മുൻപും താൻ അനുഭവിച്ച പീഡനങ്ങൾ സഹോദരിയോട് സോന പറഞ്ഞിരുന്നു. സംഭവം നടക്കുന്ന വൈകിട്ട് സഹോദരിക്കൊപ്പം പേരാമ്പ്രയിൽ എത്തിയ സോന കന്നാസിൽ പെട്രോൾ വാങ്ങുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പെട്രോളുമായി […]
Read more

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; മറ്റന്നാൾ കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കണം

കൊച്ചി: മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലിൽ കർശന നിർദേശം നൽകി കോടതി. ശനിയാഴ്ച കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കണമെന്നാണ് പെരുമ്പാവൂർ മുൻസിഫ് കോടതി കർശന നിർദേശം നൽകിയിരിക്കുന്നത്. ഉത്തരവ് നടപ്പാക്കി 23 ന് റിപ്പോർട്ട്‌ നൽകാനും കോടതി ഉദ്യോഗസ്ഥർക്കും അഡ്വക്കേറ്റ് കമ്മിഷണർക്കും സുരക്ഷ ഉറപ്പാക്കാനും കോടതി നിർദ്ദേശം നൽകി. ആലുവ റൂറൽ പോലീസ് മേധാവി സുരക്ഷ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. ഭൂമി കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പൊലീസ് നടപടികളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല […]
Read more

ഭരണപക്ഷവുമായും പ്രതിപക്ഷവുമായും യോജിച്ച് പ്രവർത്തിക്കും; വി. മുരളീധരൻ

തിരുവനന്തപുരം: ഭരണപക്ഷവും പ്രതിപക്ഷവുമായി വികസന വിഷയങ്ങളിൽ യോജിച്ച് പ്രവർത്തിക്കുമെന്ന് കഴക്കൂട്ടം എംഎൽഎ വി മുരളീധരൻ. പുതിയ സർക്കാർ ജനക്ഷേമ പദ്ധതികൾ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സബ് കാ സാത് സബ് കാ വികാസ് എന്ന മുദ്രാവാക്യം ആയിരിക്കും സഭയ്ക്ക് അകത്തും പുറത്തും സ്വീകരിക്കുക എന്നും വി. മുരളീധരൻ വ്യക്തമാക്കി. മോദിയുടെ വികസന പാതയിലേക്ക് കേരളവും എത്തും. ബിജെപി അംഗങ്ങൾ വേറിട്ട ശബ്ദമായി നിലകൊള്ളുമെന്നും വികസനത്തിന് വേണ്ടി നിലകൊള്ളുമെന്നും വി മുരളീധരൻ പറഞ്ഞു. നാടിന്റെ സ്വപ്നങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും ഉണ്ടായാൽ […]
Read more

പെരിയ ഇരട്ടക്കൊലക്കേസ്; പ്രതികൾക്ക് പരോൾ നൽകിയ സംഭവത്തിൽ അടിയന്തര റിപ്പോര്‍ട്ട് തേടി ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കിയതിൽ അടിയന്തര റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയോടാണ് റിപ്പോർട്ട് തേടിയത്. എല്ലാ വസ്തുതകളും സമഗ്രമായി അന്വേഷിക്കണമെന്നാണ് നിര്‍ദേശം. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും. കേസിലെ ഒന്നാം പ്രതി ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കാണ് നിലവില്‍ പരോള്‍ ലഭിച്ചത്. ഒന്നാം പ്രതി പീതാംബരന്‍, നാലാം പ്രതി അനില്‍, അഞ്ചാം പ്രതി ഗിജിന്‍, ഏഴാം പ്രതി അശ്വിന്‍, പതിനഞ്ചാം […]
Read more

13-ാം നമ്പർ കാർ ഇനി കെ.എം.ഷാജിക്ക് സ്വന്തം

തിരുവനന്തപുരം: 13-ാം നമ്പർ കാർ ചോദിച്ചുവാങ്ങി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജി. ഇതോടെ ഷാജിക്ക് നേരത്തെ നൽകിയ 9-ാം നമ്പർ കാർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും അനുവദിച്ചു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഷാജി എത്തിയിരുന്നത് താത്കാലിമായി അനുവദിച്ച ഒമ്പതാം നമ്പർ കാറിലായിരുന്നു. എന്നാൽ, ഒമ്പതാം നമ്പർ കാർ രമേശ് ചെന്നിത്തല ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് കെ.എം.ഷാജി 13-ാം നമ്പർ കാർ ചോദിച്ചു വാങ്ങിയിരുന്നത്. 13-ാം നമ്പറിനെ ചൊല്ലി അശുഭകരമായ നമ്പറെന്ന അന്ധവിശ്വാസം ചിലർക്കിടയിലുണ്ട്. തിങ്കളാഴ്ച പുതിയ […]
Read more

ജി സുധാകരന് കൈ കൊടുത്ത് പിണറായി

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിൽ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്ത് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയൻ. സ​ഗൗരവം സത്യപ്രതിജ്ഞ ചെയ്ത പിണറായി വിജയൻ പ്രോ ടേം സ്പീക്കർ ജി സുധാകരന് നിറഞ്ഞ ചിരിയോടെ കൈ കൊടുത്താണ് അഭിവാദ്യം ചെയിതു. ഇരുവരും പരസ്പരം ചിരിച്ച് ഹസ്തദാനം ചെയ്ത്, തോളിൽ തട്ടി അഭിവാദ്യം ചെയ്യുന്നുണ്ട്. 19240 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് പിണറായി വിജയൻ ധർമടത്ത് നിന്ന് വിജയിച്ചത്. രാഷ്ട്രീയത്തിൽ ശത്രുക്കളില്ലെന്ന് ജി സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ജി സുധാകരന്റെ കൂറുമാറ്റത്തെ […]
Read more

Recent News