34 ചോദ്യങ്ങള്‍; പരാജയം വിലയിരുത്താൻ ചോദ്യാവലിയുമായി സിപിഐഎം
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ചോദ്യാവലിയുമായി സിപിഐഎം. തോല്‍ക്കാന്‍ കാരണമായ വിഷയങ്ങള്‍ തേടുന്ന 34 ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഏരിയാ കമ്മിറ്റികള്‍ക്കാണ് ചോദ്യാവലി നല്‍കിയിരിക്കുന്നത്. ഏരിയാ കമ്മിറ്റിയുടെ കീഴിലുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം പ്രലപ്രദമായി നടന്നോ, ബിജെപിക്ക് വോട്ട് കുറഞ്ഞിട്ടുണ്ടോ?, ലോക്‌സഭാ, തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എത്ര വോട്ട് കിട്ടി? ബിജെപി വോട്ടുകള്‍ എത്ര? സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളുടെ യോഗം വിളിച്ചോ? യുഡിഎഫിനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചിട്ടുണ്ടോ, പരാജയത്തിന്റെ കാരണങ്ങള്‍ എന്തൊക്കെയാണ്? അവ എങ്ങനെയാണ് ഏരിയാ കമ്മിറ്റിയുടെ […]
Read more

