സ്വർണവിലയിൽ വീണ്ടും വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കുതിച്ച് സ്വർണവില. ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. പവന് 360 രൂപയുടെ വര്‍ധനയും ഇന്ന് രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,660 രൂപയായി. ഒരു പവന്‍ സ്വർണത്തിനു 1,17,280 രൂപയുമായി.

ഇന്ത്യ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചതോടെ കുതിച്ചുയരുകയായിരുന്നു സ്വര്‍ണ്ണവില. വിദേശ നാണ്യ കരുതല്‍ ശേഖരത്തിന്റെ സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് തീരുവ 15% ആക്കി ഇന്ത്യ ഉയര്‍ത്തിയത്. രൂപയുടെ വിലയിടിവിനെ പ്രതിരോധിക്കാന്‍ തീരുമാനം സഹായിക്കും എന്നാണ് വിലയിരുത്തല്‍. എന്നാല്‍ കള്ളക്കടത്ത് വര്‍ദ്ധിക്കുന്നതിന് ഇടയാക്കുമെന്ന് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മാര്‍ച്ചെന്റ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *