Category: kerala

ഞാൻ ഹാപ്പിയാണോ എന്നല്ല, ജനങ്ങൾ ഹാപ്പിയാണോ എന്നതാണ് പ്രധാനം; രമേശ് ചെന്നിത്തല

തിരുവനന്തപുരം : കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും പ്രതീക്ഷ നൽകുന്ന ഭരണമാവും യുഡിഎഫ് സർക്കാരിന്റേതെന്ന് നിയുക്ത മന്ത്രി രമേശ് ചെന്നിത്തല. മന്ത്രിസ്ഥാനത്ത് എത്താൻ ഒരു പോരാട്ടവും നടത്തിയിട്ടില്ല. മുഖ്യമന്ത്രി ഇഷ്ടമുള്ള വകുപ്പ് തെരഞ്ഞെടുക്കാനാണ് പറഞ്ഞത്. എല്ലാവരേയും പരിഗണിക്കാൻ കഴിയാത്തതിലെ പ്രയാസമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ജനങ്ങൾക്ക് സന്തോഷമായി ജീവിക്കാനുള്ള ഉത്തരവാദിത്തമാണ് തനിക്കുള്ളതെന്നും ആഭ്യന്തര വകുപ്പ് മന്ത്രിയെന്ന നിലയിൽ ജനങ്ങൾക്ക് സ്വൈര്യ ജീവിതം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.താങ്കൾ ഹാപ്പിയാണോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഞാൻ ഹാപ്പിയാണോ എന്നല്ല,ജനങ്ങൾ ഹാപ്പിയാണോ എന്നതാണ് പ്രധാനമെന്നായിരുന്നു ചെന്നിത്തല […]
Read more

അഞ്ച് മന്ത്രിമാർ; യുഡിഎഫ് സർക്കാരിലെ മുസ്ലിം ലീഗിന്റെ മന്ത്രിമാരെ പ്രഖ്യാപിച്ചു

മലപ്പുറം: യുഡിഎഫ് സർക്കാരിലെ മുസ്ലിം ലീഗിന്റെ മന്ത്രിമാരെ പ്രഖ്യാപിച്ചു. അഞ്ച് മന്ത്രിമാരെയാണ് പ്രഖ്യാപിച്ചത്. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് ലീഗിന്റെ മന്ത്രിമാർ. രണ്ടര വർഷം കഴിഞ്ഞാൽ പാറക്കൽ അബ്ദുള്ള മന്ത്രിയാകുമെന്നും അറിയിച്ചിട്ടുണ്ട്. കോഴിക്കോടിന് പ്രാതിനിധ്യം നൽകുന്നതിന്റെ ഭാഗമായാണ് പാറക്കൽ അബ്ദുള്ളയെ മന്ത്രിയാക്കുന്നത്.
Read more

എ.കെ ആന്റണി ഇടപ്പെട്ടു, ടി സിദ്ദിഖിന് മന്ത്രിസ്ഥാനം ഉറപ്പായി

തിരുവനന്തപുരം: ഐ സി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്ന രമേശ് ചെന്നിത്തലയുടെ സമ്മർദ്ദം ഫലം കണ്ടില്ല. വയനാട്ടിൽ നിന്ന് ടി സിദ്ദിഖ് മന്ത്രിയാകും. അവസാന നിമിഷം എ കെ ആന്റണിയുടെ ഇടപെടലാണ് നിർണായകമായത്. ഹൈക്കമാൻഡുമായി എ.കെ ആന്റണി സംസാരിച്ചതോടെ ടി സിദ്ദിഖിന് മന്ത്രിസ്ഥാനം ഉറപ്പായി. കോൺഗ്രസിൽ നിന്നുള്ള മുസ്‌ലിം പ്രതിനിധി കൂടിയാണ് ടി സിദ്ദിഖ്. ഷാനിമോൾ ഉസ്മാൻ, ടി സിദ്ദിഖ്, അൻവർ സാദത്ത് എന്നിവർ അവസാന മണിക്കൂറുകളിൽ ഒരുമിച്ച് പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും നറുക്ക് വീണത് ടി സിദ്ദിഖിനാണ്. അഞ്ചു മണിയോടെ മന്ത്രിപട്ടികയുമായി […]
Read more

യുഡിഎഫ് മന്ത്രിസഭയിൽ വനിതകൾക്ക് പരിഗണന നൽകണം: കെ അജിത

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിൽ വനിതകൾക്ക് പരിഗണന നൽകണമെന്ന് സാമൂഹിക പ്രവർത്തക കെ അജിത. രണ്ട് വനിത എംഎൽഎമാർക്കെങ്കിലും മന്ത്രി സ്ഥാനം നൽകണമെന്നും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനമല്ല ഏൽപ്പിക്കേണ്ടതെന്നും അജിത അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ കോൺഗ്രസ് പുനർ ആലോചന നടത്തണമെന്നും പുത്തരിയിൽ തന്നെ കല്ലുകടി ഉണ്ടാകരുതെന്നും അവർ പറഞ്ഞു. വനിതാ ശിശുക്ഷേമ വകുപ്പ് വനിത എംഎൽഎയെ ഏൽപ്പിക്കണമെന്നും ഘടകക്ഷിക്ക് നൽകരുതെന്നും അവർ കൂട്ടിച്ചേർത്തു. സ്ത്രീകളുടെ അവകാശത്തെക്കുറിച്ച് മനസ്സിലാകുക കോൺഗ്രസിനാണെന്നും അവർ പറഞ്ഞു.
Read more

‘അതിരടി’യില്‍ സഞ്ജു ചെയ്യേണ്ടിയിരുന്ന റോള്‍ ഏത്?

കൊച്ചി : മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ കൗതുകത്തോടെ കാണാറുള്ള സൗഹൃദമാണ് ക്രിക്കറ്റര്‍ സഞ്ജു സാംസണും സംവിധായകനും നടനുമായ ബേസില്‍ ജോസഫും തമ്മിലുള്ളത്. ഇരുവരും തമ്മിലുള്ള അഭിമുഖമൊക്കെ വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ ഇരുവരും പങ്കെടുത്ത ഒരു പരിപാടിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ബേസില്‍ കേന്ദ്ര കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ച അതിരടി എന്ന ചിത്രത്തിന്‍റെ ചെന്നൈയില്‍ നടന്ന തമിഴ് ട്രെയ്ലര്‍ ലോഞ്ച് ആയിരുന്നു വേദി. സഞ്ജു സാംസണ്‍ ആയിരുന്നു പരിപാടിയിലെ മുഖ്യാതിഥി. അവതാരകയുടെ രസകരമായ ചോദ്യങ്ങള്‍ക്ക് അതിലും രസകരമായ […]
Read more

ചാണ്ടി ഉമ്മനും വിടി ബൽറാമും പുറത്ത്

തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ മന്ത്രിസഭ രൂപീകരണ ചർച്ചകൾ അവസാന നിമിഷത്തിലെത്തിയപ്പോൾ വമ്പൻ ട്വിസ്റ്റുകളും സർപ്രൈസുകളും. ഏറ്റവും ഒടുവിൽ വമ്പൻ സർപ്രൈസുകളായി കൽപ്പറ്റ എം എൽ എ ടി സിദ്ദിഖും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ ജെ ജനീഷും അങ്കമാലി എം എൽ എ റോജി എം ജോണിന്‍റെയും പേരുകൾ മന്ത്രി പട്ടികയിൽ ഉൾപ്പെടുത്തിയെന്നാണ് വിവരം. ആദ്യ ഘട്ടം മുതലേ മന്ത്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ചാണ്ടി ഉമ്മൻ പട്ടികയിൽ നിന്ന് പുറത്തായതായാണ് വിവരം. കോൺഗ്രസിലെ മുസ്ലിം പ്രതിനിധി, […]
Read more

സത്യപ്രതിജ്ഞ നടക്കുന്ന വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിമാരും മാത്രം; നിര്‍ദേശവുമായി ലോക്ഭവൻ

തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കടുത്ത നിര്‍ദേശങ്ങളുമായി ലോക്ഭവൻ. വി.ഡി സതീശൻ മന്ത്രിസഭയുടെ നാളെ നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിമാരും മാത്രമേ പാടുള്ളൂവെന്നാണ് ലോക്ഭവൻ അറിയിച്ചിരിക്കുന്നത്. ലോക്സഭ പ്രതിപക്ഷ നേതാവും ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാരുമുണ്ടെന്ന് പ്രോട്ടോകോൾ വിഭാഗം ഗവർണറെ അറിയിച്ചിരുന്നു. വേദിയിൽ മറ്റുള്ളവർ പാടില്ലെന്ന് ലോക്ഭവൻ നിര്‍ദ്ദേശം നല്‍കി. തമിഴ്‌നാട്ടിലും എതിർപ്പ് അറിയിച്ചുവെങ്കിലും വിജയിയുടെ സത്യപ്രതിജഞ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തു. വേദിയിൽ ആരൊക്കെ വേണമെന്ന് തീരുമാനിക്കേണ്ടത് ഗവർണറാണെന്ന് […]
Read more

തലസ്ഥാനത്ത് നാളെ ഗതാഗത നിയന്ത്രണം; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രവേശന നിയന്ത്രണം

തിരുവനന്തപുരം: പുതിയ സംസ്ഥാന സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട് മേയ് 18 (തിങ്കളാഴ്ച) നഗരത്തിൽ രാവിലെ ഏഴ് മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാന ഗേറ്റിലൂടെ വിഐപി എൻട്രി മാത്രമായിരിക്കും ഉണ്ടാവുക. രാവിലെ 8 മണിക്കുള്ളിൽ സ്റ്റേഡിയത്തിൽ കയറണം. ഒമ്പത് മണിക്ക് ഗേറ്റുകളും റോഡും അടയ്ക്കും. പൊതുജനങ്ങള്‍ക്ക് സത്യപ്രതിജ്ഞ തത്സസമയം കാണുന്നതിനായി നഗരത്തിൽ ആറ് കേന്ദ്രങ്ങളിൽ എൽഇഡി വാളുകൾ ക്രമീകരിക്കും. തമിഴ്നാട് മുഖ്യമന്ത്രി വിജയ് സത്യപ്രതിജ്ഞക്ക് എത്തുമെന്ന ഉറപ്പ് ലഭിച്ചിട്ടില്ലെന്ന് പാലോട് രവി അറിയിച്ചു. സ്റ്റേഡിയത്തിന്റെ ഒരുക്കങ്ങൾ […]
Read more

എം ജി സർവകലാശാലയിൽ സോഫ്റ്റ്‌വെയർ ഡെവലപ്പർ തസ്തികയിലേക്ക് ഒഴിവ്

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിൽ സീനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അഭിമുഖത്തിലൂടെയാണ് നിയമനം. ബന്ധപ്പെട്ട മേഖലയിൽ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. എംജി സർവകലാശാല അഡ്മിനിസ്ട്രേഷൻ ബ്ലോക്കിലുള്ള വൈസ് ചാൻസലറുടെ ചേംബറിൽ മെയ് 19 (ചൊവ്വ) നാണ് അഭിമുഖം നടക്കുന്നത്. ഒഴിവുകൾ തസ്തിക: സീനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ ഒഴിവുകൾ: 2 പ്രായപരിധി23 വയസിന് താഴെയാകരുത് 45 വയസിന് മുകളിലാകരുത് (01.01.2026 പ്രകാരം) SC/ST/OBC ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും. സർവകലാശാലകളിൽ ജോലി […]
Read more

കേരളത്തിൽ ഡോക്ടർമാരുടെ മിനിമം ശമ്പളം 80000 രൂപയാക്കണമെന്ന് ഐഎംഎ

കൊച്ചി: കേരളത്തിലെ ജൂനിയർ ഡോക്ടർമാരുടെ തൊഴിലില്ലായ്മയിലും കുറഞ്ഞ ശമ്പളത്തിലും ശക്തമായ ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ . കൊച്ചിയിൽ ചേർന്ന ഐ.എം.എ. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഈ വിഷയത്തിൽ നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. ലോകത്തിലെ ഏറ്റവും കഠിനമായ കോഴ്സുകളിലൊന്ന് പൂർത്തിയാക്കി ഇറങ്ങുന്ന എം.ബി.ബി.എസ്. ഡോക്ടർമാർക്ക് ആഴ്ചയിൽ 48 മണിക്കൂർ ജോലി ചെയ്യുന്നതിന് പ്രതിമാസം കുറഞ്ഞത് 80,000 രൂപയെങ്കിലും ശമ്പളം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഡോക്ടർമാരുടെ മിനിമം വേതനത്തെക്കുറിച്ച് പഠിക്കാൻ കഴിഞ്ഞ സംസ്ഥാന സമിതി […]
Read more

Recent News